നിനക്കായ് [Jomon pt] 122

“ഞാൻ എന്തിനാ….”

“നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ, അപ്പോൾ നീയല്ലേ കൂടെ വേണ്ടത്…”

“ശെരി, ആദ്യം ഞാൻ ആ കുട്ടിയെ ഒന്ന് കാണട്ടെ….”

“എങ്കിൽ നാളെ രാവിലെ എന്റെ കൂടെ നടക്കാൻ വാ…”

അത് കേട്ട് മേഘ അലന്റെ മുഖത്തേക്ക് നോക്കി.

“രാവിലെ എഴുന്നേറ്റ് നടക്കാൻ പോവാൻ, അതും ഞാൻ, നീ നടക്കുന്ന കാര്യം വല്ലതും പറയ് അലൻ…”

“അത് തന്നെയല്ലേ പറഞ്ഞത് നടക്കുന്ന കാര്യം…”

അടുത്ത ദിവസം രാവിലെ തന്നെ മേഘയുടെ വീട്ടിലെത്തിയ അലൻ അവളെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചു.

“നീ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ…”

“എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു കാര്യം വന്നപ്പോൾ നീ അങ്ങനെ ഉറങ്ങണ്ട… വേഗം എഴുന്നേൽക്ക്‌ അല്ലെങ്കിൽ അവൾ പോവും…”

“ആ പെങ്കൊച്ചിന് നിന്നോട് വല്ല ഇഷ്ട്ടവും ഉണ്ടെങ്കിൽ എന്നെ നിന്റെ കൂടെ കണ്ടിട്ട് അത് കളയണോ…”

“അങ്ങനെയൊന്നും ഉണ്ടാവില്ല, നീ വേഗം റെഡിയായി വാ…”

അവൾ തയ്യാറായി വന്നു.

“വേഗം വാ…”

മേഘയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അലൻ അവളെ വഴിയിലേക്ക് കൊണ്ട് പോയി.

പതിവ് പോലെ നടക്കുന്ന വഴിയിൽ മേഘയുമായി അലനെത്തി. വാച്ചിൽ സമയം നോക്കിയിട്ട് അവിടെ നിന്നും അലൻ അവളെയും കൂട്ടി പതുക്കെ മുന്നോട്ട് നടന്നു.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ എതിരെ എന്നും കാണുന്ന പെൺകുട്ടി വരുന്നത് കണ്ട് അവൻ മേഘക്ക് കാണിച്ചു കൊടുത്തു.

അവളെ നോക്കി മേഘ അലന്റെ കൂടെ മുന്നോട്ട് നടന്നു.

പതിവ് പോലെ അലൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു, അവൾ തിരിച്ചും.

“നിന്റെ സെലെക്ഷൻ കൊള്ളാം മോനെ, നിന്നെ ഞാൻ നിരുത്സാഹപെടുത്തുന്നില്ല, എനിക്ക് നാത്തൂനായി ഈ കുട്ടി തന്നെ മതി….”

അടുത്ത ദിവസവും രാവിലെ തന്നെ അലൻ മേഘയുടെ അടുത്തെത്തി അവളെ വിളിച്ചുണർത്തി.

“ഇന്നെന്താ…?”

“നീ അവളോട് പറയണം, നിനക്ക് അവളെ ഇഷ്ട്ടമാണെന്ന്…”

“എന്തോന്ന്…?”

“അല്ല, എനിക്കവളെ ഇഷ്ട്ടമാണെന്ന്…”

“അങ്ങനെ പറയാനൊന്നും നിൽക്കണ്ട, ഒരു ചുവന്ന റോസപ്പൂവ് അവൾക്ക് കൊടുത്താൽ മതി, അവളത് വാങ്ങിയാൽ എല്ലാം ശുഭം…”

മേഘ മുറ്റത്തേക്കിറങ്ങി അവിടെ ചുറ്റിനും ഒന്ന് നോക്കി, അവസാനം താൻ നട്ട് വളർത്തുന്ന റോസാ ചെടിയിൽ വിടർന്ന് നിൽക്കുന്ന ചുവന്ന റോസപ്പൂവ് പറിച്ചെടുത്തു.

5 Comments

  1. Nannayittund…

  2. ????????

  3. നഷ്ടപ്രണയം,, അതും ഒരു സുഖകരമായ നോവാണ്. പിന്നീട് ഓർത്തിരുന്നു ചിരിക്കാനും ചിന്തിക്കാനും ഉള്ള ഓർമ്മകൾ ആണ്. പക്ഷെ ഇത് അല്പം നൊമ്പരപ്പെടുത്തുന്ന എഴുത്താണ്. അത് അതിന്റെ ഫീലോടെ കിട്ടി

  4. Superb!!!!

  5. നഷ്ടപ്രണയം നല്ല feelഓട് കൂടി അവതരിപ്പിച്ചു??

Comments are closed.