പോയിരുന്നതുകൊണ്ടുതന്നെ ഇങ്ങേരെന്തുവാ ഈ പറഞ്ഞു കുട്ടണെ എന്നും വിജാരിച്ച് നന്നായി ശ്രദ്ധിച്ചിരിക്കണപോലെ സാറിനെ വായ് നോക്കിയിരുന്ന് സമയം കഴിച്ചു. ക്ലാസ് കഴിഞ്ഞതും ഇറങ്ങി ഓടി ബസ് പിടിച്ച് കമ്പ്യൂട്ടർ സെന്ററിലേക്. പിന്നെ എന്നും ഇതൊരു ശീലം ആയി. ആദ്യം ഇരുന്ന സീറ്റിൽ ഇരിക്കപ്പൊറുതി ഇല്ലാതെ ഞാൻ സീറ്റ് മാറി ചെന്നുപെട്ടത് അതിലും വലിയ ദുരന്തങ്ങൾക്ക് അടുത്തേക്ക്. തൊട്ടു പുറകിൽ ഇരുന്നത് ഈ കുറുക്കനും സംഘവും, ജാംങ്കോ ഞാൻ പിന്നേം പെട്ടു എന്ന ഡയലോഗ് മനസ്സിലോർത്തുകൊണ്ട് അടുത്തിരിക്കുന്നവരോട് അധികം കൂട്ടുകൂടാതെ പടനത്തിലേക്ക് ശ്രദ്ധ കൊടുത്തു. പിന്നീട് ആണ് അറിയുന്നത് എന്റെ അടുത്തിരിക്കണവളും പുറകിൽ ഇരിക്കണ കുറുക്കനും തമ്മിൽ മുടിഞ്ഞ പ്രേമത്തിലാണെന്ന് അതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ലാത്തതു കൊണ്ട് അതൊന്നും ശ്രദ്ധിക്കാതെ ഞാൻ എന്റെ കാര്യം നോക്കിയിരുന്നു. അങ്ങനെ പടിക്കലും പടിപ്പിക്കലുമൊക്കെയായി സമയം അങ്ങ് കടന്ന് പോയി അതിനിടയിൽ ക്ലാസ്സിൽ നിന്ന് പലരും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. അക്കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു. ഇപ്പോൾ പുറത്ത് വച്ച് കണ്ടാൽ ഇതെന്റെ കൂടെ പിടിക്കുന്നവരാണ് എന്ന് തിരിച്ചറിയാനുള്ള പരിജയo ഒക്കെയായി. അതിനിടയിൽ ക്ലാസ്സിലെ പലരെയും ഫേസ്ബുക്കിൽ സുഹൃത്തുക്കളാക്കി ചാറ്റിംഗും തുടങ്ങി. അങ്ങനെ ഒരു ദിവസം ഫേസ്ബുക്ക് അരിച്ചുപെറുക്കി ചാറ്റിംഗ് ഒക്കെയായി ഇരിക്കുന്ന സമയത്താണ് ഒരു പരിജയo ഉള്ള മുഖം കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഫ്രെണ്ട് റിക്വസറ്റ് കൊടുത്തു അതികം വൈകാതെ തന്നെ മറുപടിയുമെത്തി നീ എന്റെ ക്ലാസ്സിൽ പിടിക്കുന്നവളല്ലെന്ന്. പിന്നീട് ചാറ്റിംഗ് തുടങ്ങി ഹായ്, ഹലോ, ഭക്ഷണം കഴിച്ചോ തുടങ്ങിയ സംസാരം പിന്നീട് എന്തും തുറന്നു പറയാം എന്ന നിലയിലേക്ക് എത്തി ചേർന്നത് എപ്പോഴാണെന്ന് അറിയില്ല . അതിനിടയിൽ അവൻ വിദേശത്തേക്ക് പോയി അവിടെ എത്തിയതിന് ശേഷമാണ് ഞങ്ങളുടെ സൗഹൃദം കൂടുതൽ ദൃഡമായത് എന്നു വേണം പറയാൻ. പലപ്പോഴും അവൻ ഓൺലൈൻ എത്തുമ്പോഴേക്കും ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു പോകും എങ്കിലും നല്ലൊരു സുഹൃത്തിനെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ. പിന്നീടങ്ങോട് സൗഹൃദത്തിന്റെ നാളുകൾ ആയിരുന്നു. അതിനിടയിൽ എപ്പോഴോ സ്നേഹിച്ചവൾ അവനെ തേച്ചിട്ടു പോയതാണെന്നൊക്കെ പറയുന്നത് അതോടെ എനിക്കവളോട് എന്തിനെന്നറിയാത്ത ദേഷ്യം ആയി. പല ആൺസുഹൃത്തുകളും കുറച്ചു സംസാരിച്ചു കഴിയുമ്പോഴേക്കും അപമര്യാദയായി പെരുമാറുന്ന കാലത്ത് രാത്രി വളരെ വൈകി സംസാരിക്കുമ്പോഴും ഒരിക്കൽ പോലും മോശമായ ഒരു പെരുമാറ്റം അവനിൽ നിന്ന് ഉണ്ടാകാഞ്ഞത് അവനോടുള്ള എന്റെ സ്നേഹവും ബഹുമാനവും കൂടാൻ കാരണമായി. രാത്രി മുഴുവൻ അവനോട് സംസാരിച്ചിരുന്ന് എക്സാം ഹാളിൽ ചെന്നിരുന്ന് ഉറങ്ങുക പോലും ചെയ്തിട്ടുണ്ട്.
കാലം പിന്നെയും കടന്നു പോയി എന്റെ ഡിഗ്രീകഴിഞ്ഞു ഒരു കമ്പനിയിൽ ജോലിയ്ക്ക് കയറിയെങ്കിലും നമുക്ക് പറ്റണ പണിയല്ലാന്ന് അതികം വൈകാതെ മനസിലായി. പിന്നീട് വീടിന് അടുത്തുള്ള കടയിൽ ജോലിയ്ക്ക് കയറി. ഒരു പിറന്നാൾ ദിനത്തിൽ അവന്റെ വിളി വന്നു ആശംസകൾ അറിയിച്ചു കൊണ്ട് ഒപ്പം കടയുടെ ഡീറ്റയിൽസ് കൂടെ ചോദിച്ചു നിനക്ക് ഒരു സർപ്രൈസ് ഉണ്ട് ഒരാൾ അവിടെ വരും എന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞ് ഒരാൾ വന്നു ആഗ്നേയ അല്ലേ എന്നും ചോദിച്ച് ഒരു കവർ എന്നെ ഏൽപ്പിച്ച് തിരിച്ച് പോയി. കവർ തുറന്നു നോക്കിയ എനിക്ക് കരയണോ ചിരിക്കണോ എന്ന് അറിയാത്ത നിമിഷങ്ങളായിരുന്നു അത്. എന്റെ ജീവിതത്തിലെ ആദ്യ പിറന്നാൾ സമ്മാനം അതും ഒരു പാട് അകലെ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം. കൂടെയുള്ള ചേച്ചിമാർ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നാണ് വിജാരിച്ചത് അങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞെങ്കിലും അവന് എന്നോട് ഇഷ്ടമുള്ളതുകൊണ്ടാണ് ഇങ്ങനെ സമ്മാനം കൊടുത്തുവിട്ടതെന്നൊക്കെ അവർ പറഞ്ഞു. ഇഷ്ടമുണ്ട് പക്ഷേ ആ ഇഷ്ടം പ്രേമമല്ല എന്ന് മാത്രമേ എനിക്ക് അവരോട് പറയാനാകുമായിരുന്നുള്ളൂ. അതികം വൈകാതെ തന്നെ എന്റെ കല്യാണം നടന്നു, കല്യാണത്തിനു അവൻ വിട്ടിൽ വന്നു അപ്പോഴും എനിക്കായി ഒരു സമ്മാനമുണ്ടായിരുന്നു അവന്റെ കൈയ്യിൽ. കല്യാണ ശേഷം എനിക്ക് മകൻ ജനിച്ചപ്പോഴും കാണാനായി അവനെത്തി. പിന്നീട് എന്റെ ഫോൺ കംപ്ലയിന്റ് ആയതോടെ ഞങ്ങൾ തമ്മിലുള്ള സംസാരം ഇല്ലാതായി.കുറച്ചു നാളുകൾക്ക് ശേഷം അവന്റെ നമ്പർ ഒക്കെ തപ്പിയെടുത്ത് ഭർത്താവിന്റെ ഫോണിൽ നിന്ന് വീണ്ടും സംസാരം അരംഭിച്ചു. അവനെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട് അദ്ദേഹത്തിനും അതിൽ ബദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു എങ്കിലും എന്റെ പല തിരക്കുകൾക്കിടയിൽ എനിക്ക് അവനോട് സംസാരിക്കാൻ സാധിക്കാതെ വന്നു. എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ വന്ന കാര്യം അവനോട് പറഞ്ഞിരുന്നു അതിന്റെ ഭാഗമായി ഒരു ഓപ്പറേഷൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ നിനക്ക് മാത്രമല്ല പ്രശ്നങ്ങൾ എനിക്കും ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ് നീ നിന്റെ പ്രശ്നങ്ങൾ മാത്രമാണ് വലുതെന്ന് കരുതുന്നു എന്നൊക്കെ പറഞ്ഞ് അവൻ പിണങ്ങി പോയപ്പോൾ അവന്റെ വാക്കുകളേക്കാൾ എന്നെ വേദനിപ്പിച്ചത് അവന്റെ പ്രശ്നം എന്നോട് ഒരിക്കൽ പോലും പറഞ്ഞില്ലല്ലോ എന്നതാണ്. പിന്നീട് കുറേ കാലത്തേക്ക് ഞങ്ങൾ പിണങ്ങി ഇരുന്നു എങ്കിലും ഉള്ളിന്റെ ഉള്ളിൽ കൂടപ്പിറപ്പായി
?????
ഒരു കഥ ആയിരുന്നേൽ ഗുഡ്/ബാഡ് എന്ന് അഭിപ്രായം പറയാമായിരുന്നു,.
നിങ്ങളുടെ ഈ സൗഹൃദത്തിന് എന്ത് എഴുതണം എന്നറിയില്ല.
ഒരിക്കലും പിരിയാതെ ഇതുപോലെ തന്നെ മുന്നോട്ടു പോകാൻ സാധിക്കട്ടെ, എന്ന് മാത്രമേ എനിക്ക് പറയാൻ അറിയൂ..
നന്നായിരുന്നുട്ടോ❤️
❤❤❤❤
നാനായിട്ടുണ്ട്
ഹാർലി ബ്രോ ഇത്രക്ക് വലിയ സംഭവം ആർന്നല്ലേ
എനിക്കും ഉണ്ട് കൂടെ പിറക്കാതെ കൂടെപ്പിറപ്പ് ആയ കൂട്ടുകാരി
തകർന്നപ്പോൾ തിരിച്ച ജീവിതത്തിലേക്ക് കൊണ്ടുവന്നവൾ
ഇത് വായിച്ചപ്പോൾ അവളെ ആണ് ഓർമ വന്നത്……ഒരുപാട് കാര്യങ്ങൾ relate ചെയ്യാനും പറ്റി ???
നന്നായിട്ടുണ്ട്…!????
??❤❤❤❤❤
നന്നായിരുന്നു…. ??
???????