ഇതുകേട്ട മുത്തശ്ശി കാര്യം മനസ്സിലാവാത്ത പോലെ കുട്ടന്റെ മുഖത്തേക്ക് നോക്കി..
“മറ്റൊന്ന് കൂടിയുണ്ട് തമ്പുരാട്ടി… ഉണ്ണിക്കുട്ടൻ എന്നോട് ചെമ്പട്ട് തറവാടിനെപ്പറ്റി ചോദിച്ചു..”
ഒരു നടുക്കമായിരുന്നു മുത്തശ്ശിയുടെ മറുപടി… പതർച്ചയോടെ അവർ അകത്തളത്തിലേക്ക് നോക്കി ഉറക്കെ വിളിച്ചു…
” അനന്താ… അനന്താ… ഒന്നിത്രാടം വരെ വരിക..”
അകത്തളത്തിൽ കാല്പെരുമാറ്റം കേട്ട രണ്ടാളും ഉള്ളിലേക്ക് നോക്കി.. ഉള്ളിൽ നിന്നും അനന്ദപദ്മനാഭൻ എന്ന അനന്തൻ മുറ്റത്തേക്ക് ഇറങ്ങി വന്നു…
“എന്താ അമ്മേ..?? എന്തിനാ വിളിച്ചേ..??”
മുത്തശ്ശി : അനന്താ… ഉണ്ണി അറിഞ്ഞിരിക്കുന്നു…
മുത്തശ്ശിയുടെ ശബ്ദത്തിലെ ഭവമാറ്റം കണ്ട അനന്തൻ ചോദിച്ചു…
” എന്ത് അറിഞ്ഞ കാര്യാ അമ്മ ഈ പറയുന്നേ..?? ”
മുത്തശ്ശി : ഉണ്ണിക്കുട്ടൻ ചെമ്പട്ട് തറവാടിനെപ്പറ്റി അറിഞ്ഞിരിക്കുന്നു…
അത്രയും നേരം ഗൗരവം നിറഞ്ഞുനിന്ന അനന്തന്റെ മുഖം കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടെന്ന പോലെ മങ്ങി…
” ഇതിപ്പോ.. ഇതിപ്പോ ആരാ ഉണ്ണിയോട് ഇതിനെപ്പറ്റി പറഞ്ഞേ..??”
മുത്തശ്ശി : അറിയില്ല കുട്ട്യേ… എനിക്ക് ഒന്നും അറിയില്യ… അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നെന്ന് മനസ്സ് പറയുന്നു.. എന്റെ പരദേവതേ… അനർത്ഥങ്ങൾ ഒന്നും ഉണ്ടാവാതെ കാക്കണേ…
എന്നാൽ ഇതൊന്നുമറിയാതെ ഉണ്ണിക്കുട്ടൻ തന്റെ മുറിയിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു… പെട്ടന്ന് എന്തോ വെളിപാടെന്നപോലെ അവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങിയോടി… ആ ഓട്ടം ചെന്നുനിന്നത് കാവിലെ നാഗത്താന്റെ രൂപത്തിന് മുന്നിലായിരുന്നു… പോയ വഴികളിൽ ഒന്നിലും തന്നെ ആരെങ്കിലും കാണുന്നുണ്ടോ..!! ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും ആലോചിക്കാനുള്ള വിവേകം അവന്റെ മനസ്സിന് കൈമോശം വന്നിരുന്നു..
Super bro
99)മത്തെയും 100മത്തെയും ലൈക്ക് എന്റെ വക
Spr part ആയിരുന്നു ഫുൾ തൃലിംഗ് ആയിരുന്നു
പേജ് കൂട്ടി എഴുതണം… ❤❤❤❤
Bro kidu story aanu,but Page kuravanu….10-14 Page undekil onnukoodi intrest aakum…all the best bro???❤️❤️❤️
Bro kidu story aanu,but Page kuravanu….10-14 Page u dekil onnukoodi intrest aakum…all the best bro???❤️❤️❤️
കഥ intresting ആകുന്നുണ്ട് but page കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ……
♥️♥️
??????
ഒരു 10 പേജ് എങ്കിലും ആക്കി ആഴ്ച്ചെ ഇട്ട നല്ലതായിരുന്നു
Nannayittund. Page koottuka. Wtg 4 nxt part…
???
കഥ സൂപ്പർ ആണ് .കുറച് കൂടെ pages ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഉള്ള പേജ്ൽതന്നെ മാറ്റർ പോരാത്തത് പോലെ തോന്നി.എന്തായാലും അടുത്ത ഭാഗതിനായി ആകാംഷയോടെ കാത്തിരിക്കുന്നു
Nice one but kurachoode pages akamayirubu
????