ഓർക്കുമ്പോൾ ശ്വാസം മുട്ടി മരിക്കാൻ പോകും പോലെ…. ഈശ്വര…. സാറിന്റെ അസുഖം പെട്ടന്ന് മാറ്റി കൊടുക്കണേ. അവൾ കരച്ചിലിന് ഇടയിലും മനസ്സുരുകി പ്രാർത്ഥിച്ചു..
അപ്പോഴേക്കും വിവരം അറിഞ്ഞു പ്രിയ ഓടിയെത്തി. അവൾ പ്രിയയെ കെട്ടിപിടിച്ചു കരഞ്ഞു. പ്രിയ പലതും പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അവളുടെ വിഷമം മാറ്റാൻ ഉതകിയില്ല…
“ഭാമേ നന്ദനെ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്നു. ഞാൻ വരുന്ന വഴി കയറി കണ്ടു. പാവം കുട്ടി. പഴയ രൂപം തന്നെ മാറി പോയി.. നീ മോളെയും കൂട്ടി ഒന്ന് പോയി കണ്ടിട്ട് വാ… “അച്ഛൻ പറഞ്ഞു..
“മോള് വരുന്നോ..? “
“വരുന്നമ്മേ…
“എന്റെ കുഞ്ഞിന് ഈ ഗതി വന്നല്ലോ ഭാമേ.”
അമ്മയെ കണ്ടതേ രാധമ്മ കരയാൻ തുടങ്ങി..
“കരയാതെ രാധമ്മേ… നന്ദൻ പെട്ടെന്ന് സുഖമായി വരും.. വിഷമിക്കാതെ.. “
ഭാമ രാധയെ ആശ്വസിപ്പിച്ചു പുറത്തേക്ക് കൊണ്ട് പോയി..
മീനു നന്ദന് അരികിൽ ഇരുന്നു. അവന്റെ കൈ എടുത്തു മടിയിൽ വച്ചു തലോടി..
മുടിയൊക്കെ പോയിരിക്കുന്നു. മുഖം ചീർത്തു വല്ലാതെ ആയിരിക്കുന്നു. കണ്ണുകളിൽ തളർച്ച. ശരീരം ആകെ ക്ഷീണിച്ചു പോയത് പോലെ.. അവൻ അവളെ കണ്ണെടുക്കാതെ നോക്കി കിടന്നു..
“തനിക്കു തന്ന വാക്ക് പാലിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെടോ… ” അവൾ അവന്റെ വാ പൊത്തി.
“ഒന്നും സംഭവിക്കില്ല.. തിരിച്ചു വരും. എനിക്ക് ഉറപ്പുണ്ട്. “
എന്തൊക്കെയോ പറഞ്ഞു അവനെ ആശ്വസിപ്പിക്കണം എന്നുണ്ട് പക്ഷേ വാക്കുകൾ ഒന്നും പുറത്തു വരുന്നില്ല. ഒക്കെയും തൊണ്ടയിൽ കുടുങ്ങി കിടക്കുന്നു. എന്തെങ്കിലും സംസാരിച്ചാൽ താൻ ഉറക്കെ കരഞ്ഞു പോയേക്കുമോ എന്നവൾ ഭയന്നു…
“സഹിക്കാൻ പറ്റാത്ത വേദനയാടോ, അപ്പോൾ മരിച്ചാൽ മതിന്ന് തോന്നും… നിന്നെ കുറിച്ച് ഓർക്കുമ്പോൾ വിഷമമാണ്. വെറുതെ മോഹം തന്നു ഞാൻ.. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുവാ…”
” മീനു….. എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ നീ മറ്റൊരു കല്യാണം കഴിക്കണം… എന്നെ ഓർത്തു ജീവിതം കളയരുത് “.. തകർന്നു പോകരുത് നീ….അവൾ ദയനീയമായി അവനെ നോക്കി. ഒന്നും മിണ്ടാതെ അവന്റെ തലയിൽ ഒന്ന് തലോടി അവൾ പുറത്തേക്ക് പോയി…പിന്നീട് ഇന്നാണ് നന്ദനെ കാണാൻ വന്നത്. പക്ഷേ അവന്റെ നിലവിളി കേട്ട് അവൾ അവനെ കാണാൻ കൂട്ടാക്കാതെ തിരികെ പോയി. ഈ അവസ്ഥയിൽ തനിക്കു തന്റെ നന്ദൻ സാറിനെ കാണണ്ട എന്നവൾക്ക് തോന്നി……
“ഭാമേ…….. “
??❤️❤️
നന്നായിരുന്നു… അവരെ ഒന്നിപ്പിക്കാമയിരുന്ന്…
❤
❤
നന്നായിരുന്നു
Super!
കൊള്ളാമായിരുന്നു…
ഇഷ്ടായി…
❤❤❤?
❤️
entered this site after a while and read u r story , bro it was good this was pretty nice plot u could detailed the theme , intimacy between them should have expressed deeply like including conversation more , after all i dont really know nothing about writing and literature though just expressing what i felt while reading this …. ?️ all the best keep writing bro expecting more from u
Thankyou