നന്ദന 8 [Rivana] 148

“ മോളോട് ഉപ്പാക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു അതാ ഇവളോട് കുറച്ചു നേരം കാത്ത് നിക്കാൻ പറഞ്ഞത് “ കുറച്ചു സീരിയസായിട്ടാണ് ഉപ്പ് പറഞ്ഞെ അതാ വാക്കുകളിൽ നിന്നും മുഖത്ത് നിന്നും എനിക്ക് മനസിലായി.

“ എന്താണ് ഉപ്പാ കാര്യം “

“ അത് വേറെ ഒന്നുമല്ല മോളെ,,, ഇനി മുതൽ മോൾ ഹോസ്റ്റലിൽ നിൽക്കണ്ട,, ഞങ്ങളുടെ കൂടെ ഞങ്ങളുടെ വീട്ടിൽ താമസിക്കാം “ ഉപ്പ ആ കാര്യം വളരെ ഗൗരവത്തോടെയാണ് എന്നോട് പറഞ്ഞത്.

ഉപ്പ പറഞ്ഞത് കേട്ട് പെട്ടെന്ന് എന്താണ് എനിക്ക് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.

“ അതുപ്പ,,,,ഞാൻ അവിടെ നിന്നാ,,,,നിങ്ങക്ക് ഒക്കെ ബുദ്ധിമുട്ടാകും,,,,അതോണ്ട് വേണ്ട ഉപ്പ “ ഞാൻ വാക്കുകൾ തപ്പി തടഞ്ഞുകൊണ്ട് നിഷേധാത്മകമായി പറഞ്ഞു.

“ മോൾ ഞങ്ങടെ കൂടെ നിക്കുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാണെന്നാരാ പറഞ്ഞേ “ ഉപ്പ പറയുമ്പോ എന്റെ തല താന്ന് നിക്കുകയാണ് ഉണ്ടായിരുന്നത്.

“ അത്,,,,അതാരും പറഞ്ഞോന്നൂല്യ,,,, ഞാൻ അവിടെ നിന്നാല്,,, “ ഞാൻ ബാക്കി പറയാതെ തല ചെറുതായി പൊക്കി ഉപ്പാടെ മുഖത്തേക്ക് നോക്കി.

“ മോൾ ഇവരെ പോലെ എന്നേ ഉപ്പാന്ന് വിളിക്കുന്നത് മോളുടെ അച്ഛന്റെ സ്ഥാനത്ത് എന്ന പോലെ എന്നേം കാണുന്നത് കൊണ്ടല്ലേ “

“ മ്മ്മ്,,, “ ഞാൻ വേറൊന്നും ചിന്തിക്കാതെ അതേ എന്ന് മൂളി.

“ മോളെന്നെ അച്ഛന്റെ സ്ഥാനത്ത് കാണുന്നത് പോലെ ഞാൻ എന്റെ മക്കളുടെ സ്ഥാനത്ത് തന്നെയാണ് നിന്നേം കാണുന്നത് “ ഉപ്പയുടെ ഓരോ വാക്കുകളും എന്റെ മനസ്സിലേക്കു ആഴത്തിൽ ഇറങ്ങുന്നത് പോലെ തോന്നി. അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ട്.

“ മോൾ എന്തായാലും എന്നെ അച്ഛന്റെ സ്ഥാനത്തല്ലേ കാണുന്നെ, അപ്പൊ ഈ ഞാൻ പറയുന്നത് മോളങ്ങ് കേട്ടാൽ മതി, നമ്മളിപ്പോ നേരെ ഹോസ്റ്റലിൽ പോകുന്നു മോളുടെ സാധനങ്ങൾ എല്ലാം എടുത്ത് അവിടെത്തെ താമസം ഒഴിവാക്കി വീട്ടിലേക്കു പോകുന്നു “ ഒരച്ഛന്റെ അധികാരത്തോടെ ഉപ്പ അത് പറഞ്ഞപ്പോ ഞാൻ ശരിക്കും കരഞ്ഞു. ശബ്‌ദം പുറത്തു വരാത്ത രീതിയിലാണ് കരഞ്ഞത്.ഉപ്പ ഇതെല്ലം പറയുമ്പോഴും ഞാൻ തല താഴ്ത്തി തന്നെയാ നിന്നിരുന്നത്.

33 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    റവ ചേച്ചി?,

    ഇന്നാണ് എല്ലാ partum വായിച്ചത്.ഒരുപാട് ഇഷ്ടായി?..കഥക്ക് നല്ല feel ind.ആദ്യം ഒക്കെ കുറച്ച് lag ഉണ്ടായിരുന്നു ഇപ്പൊ crct speed ആണ്.അച്ഛൻ മരിച്ചപ്പോൾ നന്ദുവിൻ്റെ അവസ്ഥ നല്ലതുപോലെ വിവരിച്ചിട്ടുണ്ട്. റംഷി എവിടെ കണ്ടില്ലല്ലോ?

    ഇനിയും എന്താണ് നന്ദുവിൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്…
    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം

    1. താങ്ക്സ് സ്നേഹം

  2. നിധീഷ്

    ♥♥♥♥

    1. സ്നേഹം

  3. ❤️❤️❤️❤️❤️

    1. സ്നേഹം

  4. റിവാ
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    തെലുങ്ക് അറിയാത്തത് കൊണ്ടല്ലേ നീ മലയാളത്തിൽ എഴുതും എന്ന് പറഞ്ഞത്.
    ഇനി തമിഴ് എഴുതല്ലേ ??

    ❤️❤❤️

    1. നെനു ചെപ്പടു ലേതു എനിക് തെലങ്കറിയ നിങ്ങക്ക് അറീല്ലല്ലോ അതാ മലയാളത്തിൽ ആക്കിയേ തമിഴും അറീലെൽ മലയാളം ആകാം ഹിഹിഹി പിന്നെ കഥ ഇഷ്ട്ടായല്ലോ സന്ദോഷം ഒത്തിരി സ്നേഹം

      1. എനിക്ക് ഹിന്ദി മാത്രേ അറിയുള്ളു ?

        1. അയ്യോ അത് വരുന്നില്ലല്ലോ ഇനിപ്പ ന്തെയ്യും

    1. സ്നേഹം

  5. 8 part?.. Ithoke njn inineppo vaikumo avo?

    1. അതിക്കൊന്നൂല്യ സമയം കിട്ടുമ്പോ വാഴിക്കി

  6. കൈലാസനാഥൻ

    കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. റയയുടെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങേണ്ട എന്ന് മനസ്സ് മന്ത്രിച്ചതിൽ എന്തെങ്കിലും കാര്യമുണ്ടോ ? റംക്ഷിയേ പറ്റി ഒന്നും സൂചിപ്പിട്ടില്ല. നന്ദനയുടെ അച്ഛന്റെ പേര് ശിവദാസ് ,വിജയൻ , അജയൻ എന്നിങ്ങനെ മുൻഭാഗങ്ങളിൽ പരാമർശിച്ചിരുന്നു എന്തായാലും അജയൻ എന്ന് ഇവിടെ ഉറപ്പിച്ചോ ?

    1. റയയുടെ വീട്ടിലേക്ന കയറുമ്പോൾ ഉള്ളത നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസിക്കാൻ ചെല്ലുമ്പോ അവിടേക്ക് കേറുമ്പോഴുള്ള ചെറിയ സങ്കോജം അതാ ഞാൻ ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല
      റംഷി ഒരു സസ്പെൻസ് എന്ന് വിചാരിച്ച മതീട്ടോ വരും
      ശിവദാസ് എന്ന പേര് ഞാൻ മാറ്റി അജയൻ ആക്കി ഇനി അജയൻ ആണ് ഫുൾ ഇടക്ക് വിജയൻ എന്നും വന്നല്ലേ ചെറിയ പിഴവ് പറ്റിയതാ നിങ്ങൾ വായിച്ചിട്ട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത് വലിയ ഉപകാരമാട്ടെ താങ്ക്സ് ഒരുപാട് താങ്ക്സ് ഇനിയും തെറ്റുണ്ടെൽ പറയണം
      കഥ ഇഷ്ട്ടായതി സന്തോഷം ഒരുപാട് സ്നേഹം

  7. റിവു.
    നന്നായിട്ടുണ്ട് ഈ ഭാഗം ഇതേ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.റയയുടെ ഫാമിലി ഒക്കെ ഇഷ്ടായി നല്ല ആൾക്കാർ ആണ് അവർ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് അവളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. ആരായിരിക്കും അവളുടെ ഫോണിൽ വിളിച്ചത്?അറിയാൻ ആയി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. റയയുടെ വീട്ടിലേക്കു കൊണ്ട് വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല സാഹചര്യം വന്നതാണ് കുറച്ഛ് സ്പീഡ് ആകണം പിന്നെ കഥ ഇഷ്ട്ടായല്ലോ സന്തോഷം ഒരുപാട് സ്നേഹം

  8. റിവൂട്ടി നന്നായി നല്ല ഫീൽ ഉണ്ട്. ഇനി എന്തൊക്ക സംഭവിക്കും എന്ന് കാണാൻ കാത്തിരിക്കുന്നു.

    മാരാർ ❤️❤️❤️

    1. ഇഷ്ടായതിൽ സന്തോഷം മാരറേട്ടാ മനസ് നിറയെ സ്നേഹം നൽകുന്നു

  9. Ee partum valare nannayittund…time eduth patiye ezuthiyaal nathi..pettannu ezuthiteerth pokanda ethupole poyaal mati…next partinu waiting…

    1. പതിയെ പോയാൽ വായനക്കാരുടെ കഥയുമായുള്ള ടച്ച് വിട്ട് പോകുമെന്നണ് ഞാൻ വിചാരിക്കുന്നെ അപ്പൊ എനിക് എത്രയും വേഗം നൽകണം എന്നോരു ചിന്ത മനസ്സിൽ വരും അതാ. കഥ ഇഷ്ട്ടായല്ലോ ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം നൽകുന്നു

  10. വളരെ നന്നയിട്ടുണ്ട്. കഴിഞ്ഞ പാർട്ടിലെ പോലെ ഇതും ശോകമാവുമോന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല. തുടക്കത്തിൽ ഇതൊരു വൺ സൈഡ് റൊമാന്റിക് സ്റ്റോറിയാണെന്നാണ് ഇതു വായിച്ചപ്പോൾ തോന്നിയത്. ഈ കഥയിൽ ഇനി റൊമാൻസിനു സാധ്യതയുണ്ടോ ?

    1. അതിന് ധാരാളം സാത്യതയുണ്ട് കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്റെ ഒരു ഊഹം വച്ചു രണ്ടോ മൂന്നോ പാർട്ടോട് നായകൻ എൻട്രിയാവും. സെന്റിയേ മാറ്റി വേറെ ഒരു ട്രാക്കിൽ കൊണ്ട് പോവുകയാണ് ഇനി. കഥ വായിച്ചതിലും ഇഷ്ട്ടപെട്ടതിലും ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം തരുന്നു

    1. സ്നേഹം

    1. സ്നേഹം

    1. സ്നേഹം

Comments are closed.