നന്ദന 8 [Rivana] 148

“ എന്നാ ശരി,,, മോളിപ്പോ ക്ലസിലെക്‌ പൊക്കോ,, നമുക്ക് പിന്നേ കാണാം “ ഉപ്പ നിറഞ്ഞ പുഞ്ചിരിയോട് തന്നെ പറഞ്ഞു റയയുടെ ചുണ്ടിലും പുഞ്ചിരി ഉണ്ടായിരുന്നു കൂടാതെ കണ്ണുകളിൽ ചെറിയ തിളക്കവും.

“ എന്നാ ശരി ഉപ്പാ “ ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു.

അവർ നേരെ റയയുടെ ക്ലാസിന്റെ അടുത്തേക്കും ഞാൻ എന്റെ ക്ളാസ്സിലേക്കും പോയി.

അന്ന് പിന്നേ ഞാൻ റയയെ കണ്ടില്ല. ആദ്യത്തെ ദിവസം ആയതിനാൽ ക്ലാസ്സ് നേരത്തെ കഴിഞ്ഞ് വിട്ടുകാണും. പിറ്റേന്ന് ഫസ്റ്റ് ഇന്റർവെല്ലിന്റെ സമയത്ത് ഞാൻ ചെയ്ത്‌ തീർക്കാൻ ഉള്ള അസ്സൈന്മെന്റ് വർക് എഴുതി കൊണ്ടിരിക്കുകയായിരുന്നു.

“ നന്ദനാ,,, നന്ദനാ,,, “ ഞാൻ എഴുതി കൊണ്ടിരിക്കുമ്പോളാണ് എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന മല്ലിക എന്നെ വിളിക്കുന്നത്.

“ എന്താ മല്ലികേ,,, “ ഞാൻ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിളി കേട്ടു.

“ ദേ ഇങ്കെ,,, ഫസ്റ്റ് ഇയർലേ ജൂനിയർ പൊണ്ണ് ഉന്നേ കൂപിഡ്രാങ്കെ “

മല്ലിക അങ്ങനെ പറഞ്ഞപ്പോ എനിക് ആദ്യം ആളെ മനസിലായില്ല.

“ ഫസ്റ്റ് ഇയറിലെ ആര് മല്ലിക,, “ ഞാൻ എന്റെ സംശയം ചോദിച്ചു.

“ അവ പേര് റയ്‌ഹാന എന്ന സോൾറിങ്കേ “

മല്ലിക റയ്ഹാന എന്ന പേര് പറഞ്ഞപ്പോഴാണ് റയ ഇവിടെ ഫസ്റ്റ് ഇയറിൽ ഉണ്ടെന്നത് ഓർമ വന്നത്. പെട്ടെന്നു എന്റെ മനസ്സിൽ മറ്റൊരു ചോദ്യം ഉദിച്ചു, റയ എന്തിനാ എന്നെ കാണാൻ വന്നത് എന്ന്.?.

ഞാൻ എഴുതുന്നത് നിർത്തി ഞാൻ അടുത്തേക്ക് ചെന്നു.

റയ ക്ലാസിന് പുറത്തായി വരാന്തയിൽ എന്നേം കാത്ത് നിൽപ്പുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് വരുന്നത് കണ്ടതും മുന്നിലുള്ള പാൽപ്പല്ലുകളും കാട്ടി എന്നെ നോക്കി ചിരിച്ചു. ഞാനും ഒന്ന് പുഞ്ചിരിച്ചു.

“ ആ പറയടി റയേ,,,, ന്താ കാര്യം “ ഞാൻ ചിരി വിടാതെ ചോദിച്ചു.

“ അത് ഏച്ചി കോളേജ് വിടുമ്പോ ഹോസ്റ്റലിലേക്ക് പോവരുതെന്ന് പറയാൻ വന്നതാ “

33 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    റവ ചേച്ചി?,

    ഇന്നാണ് എല്ലാ partum വായിച്ചത്.ഒരുപാട് ഇഷ്ടായി?..കഥക്ക് നല്ല feel ind.ആദ്യം ഒക്കെ കുറച്ച് lag ഉണ്ടായിരുന്നു ഇപ്പൊ crct speed ആണ്.അച്ഛൻ മരിച്ചപ്പോൾ നന്ദുവിൻ്റെ അവസ്ഥ നല്ലതുപോലെ വിവരിച്ചിട്ടുണ്ട്. റംഷി എവിടെ കണ്ടില്ലല്ലോ?

    ഇനിയും എന്താണ് നന്ദുവിൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്…
    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം

    1. താങ്ക്സ് സ്നേഹം

  2. നിധീഷ്

    ♥♥♥♥

    1. സ്നേഹം

  3. ❤️❤️❤️❤️❤️

    1. സ്നേഹം

  4. റിവാ
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    തെലുങ്ക് അറിയാത്തത് കൊണ്ടല്ലേ നീ മലയാളത്തിൽ എഴുതും എന്ന് പറഞ്ഞത്.
    ഇനി തമിഴ് എഴുതല്ലേ ??

    ❤️❤❤️

    1. നെനു ചെപ്പടു ലേതു എനിക് തെലങ്കറിയ നിങ്ങക്ക് അറീല്ലല്ലോ അതാ മലയാളത്തിൽ ആക്കിയേ തമിഴും അറീലെൽ മലയാളം ആകാം ഹിഹിഹി പിന്നെ കഥ ഇഷ്ട്ടായല്ലോ സന്ദോഷം ഒത്തിരി സ്നേഹം

      1. എനിക്ക് ഹിന്ദി മാത്രേ അറിയുള്ളു ?

        1. അയ്യോ അത് വരുന്നില്ലല്ലോ ഇനിപ്പ ന്തെയ്യും

    1. സ്നേഹം

  5. 8 part?.. Ithoke njn inineppo vaikumo avo?

    1. അതിക്കൊന്നൂല്യ സമയം കിട്ടുമ്പോ വാഴിക്കി

  6. കൈലാസനാഥൻ

    കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. റയയുടെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങേണ്ട എന്ന് മനസ്സ് മന്ത്രിച്ചതിൽ എന്തെങ്കിലും കാര്യമുണ്ടോ ? റംക്ഷിയേ പറ്റി ഒന്നും സൂചിപ്പിട്ടില്ല. നന്ദനയുടെ അച്ഛന്റെ പേര് ശിവദാസ് ,വിജയൻ , അജയൻ എന്നിങ്ങനെ മുൻഭാഗങ്ങളിൽ പരാമർശിച്ചിരുന്നു എന്തായാലും അജയൻ എന്ന് ഇവിടെ ഉറപ്പിച്ചോ ?

    1. റയയുടെ വീട്ടിലേക്ന കയറുമ്പോൾ ഉള്ളത നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസിക്കാൻ ചെല്ലുമ്പോ അവിടേക്ക് കേറുമ്പോഴുള്ള ചെറിയ സങ്കോജം അതാ ഞാൻ ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല
      റംഷി ഒരു സസ്പെൻസ് എന്ന് വിചാരിച്ച മതീട്ടോ വരും
      ശിവദാസ് എന്ന പേര് ഞാൻ മാറ്റി അജയൻ ആക്കി ഇനി അജയൻ ആണ് ഫുൾ ഇടക്ക് വിജയൻ എന്നും വന്നല്ലേ ചെറിയ പിഴവ് പറ്റിയതാ നിങ്ങൾ വായിച്ചിട്ട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത് വലിയ ഉപകാരമാട്ടെ താങ്ക്സ് ഒരുപാട് താങ്ക്സ് ഇനിയും തെറ്റുണ്ടെൽ പറയണം
      കഥ ഇഷ്ട്ടായതി സന്തോഷം ഒരുപാട് സ്നേഹം

  7. റിവു.
    നന്നായിട്ടുണ്ട് ഈ ഭാഗം ഇതേ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.റയയുടെ ഫാമിലി ഒക്കെ ഇഷ്ടായി നല്ല ആൾക്കാർ ആണ് അവർ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് അവളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. ആരായിരിക്കും അവളുടെ ഫോണിൽ വിളിച്ചത്?അറിയാൻ ആയി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. റയയുടെ വീട്ടിലേക്കു കൊണ്ട് വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല സാഹചര്യം വന്നതാണ് കുറച്ഛ് സ്പീഡ് ആകണം പിന്നെ കഥ ഇഷ്ട്ടായല്ലോ സന്തോഷം ഒരുപാട് സ്നേഹം

  8. റിവൂട്ടി നന്നായി നല്ല ഫീൽ ഉണ്ട്. ഇനി എന്തൊക്ക സംഭവിക്കും എന്ന് കാണാൻ കാത്തിരിക്കുന്നു.

    മാരാർ ❤️❤️❤️

    1. ഇഷ്ടായതിൽ സന്തോഷം മാരറേട്ടാ മനസ് നിറയെ സ്നേഹം നൽകുന്നു

  9. Ee partum valare nannayittund…time eduth patiye ezuthiyaal nathi..pettannu ezuthiteerth pokanda ethupole poyaal mati…next partinu waiting…

    1. പതിയെ പോയാൽ വായനക്കാരുടെ കഥയുമായുള്ള ടച്ച് വിട്ട് പോകുമെന്നണ് ഞാൻ വിചാരിക്കുന്നെ അപ്പൊ എനിക് എത്രയും വേഗം നൽകണം എന്നോരു ചിന്ത മനസ്സിൽ വരും അതാ. കഥ ഇഷ്ട്ടായല്ലോ ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം നൽകുന്നു

  10. വളരെ നന്നയിട്ടുണ്ട്. കഴിഞ്ഞ പാർട്ടിലെ പോലെ ഇതും ശോകമാവുമോന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല. തുടക്കത്തിൽ ഇതൊരു വൺ സൈഡ് റൊമാന്റിക് സ്റ്റോറിയാണെന്നാണ് ഇതു വായിച്ചപ്പോൾ തോന്നിയത്. ഈ കഥയിൽ ഇനി റൊമാൻസിനു സാധ്യതയുണ്ടോ ?

    1. അതിന് ധാരാളം സാത്യതയുണ്ട് കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്റെ ഒരു ഊഹം വച്ചു രണ്ടോ മൂന്നോ പാർട്ടോട് നായകൻ എൻട്രിയാവും. സെന്റിയേ മാറ്റി വേറെ ഒരു ട്രാക്കിൽ കൊണ്ട് പോവുകയാണ് ഇനി. കഥ വായിച്ചതിലും ഇഷ്ട്ടപെട്ടതിലും ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം തരുന്നു

    1. സ്നേഹം

    1. സ്നേഹം

    1. സ്നേഹം

Comments are closed.