നന്ദന 8 [Rivana] 148

പക്ഷെ അവർ ഇറങ്ങാൻ പറഞ്ഞപ്പോൾ ഞാൻ ചെറു മടിയോട് പുറത്തേക്ക് ഇറങ്ങി.

കാറിൽ നിന്നും പുറത്തിറങ്ങി ഞാൻ വീടും പരിസരവും ഒക്കെ ഒന്ന് വീക്ഷിച്ചു. അത്യാവശ്യം സൗകര്യം ഒക്കെയുള്ള ഒരു വീടായിരുന്നു അത്.വീടിനോട് ചേർന്ന് ഗാർഡനും കാര്യങ്ങളും ഒക്കെയുണ്ട്. അവിടെ എല്ലാം ഒന്ന് കണ്ണോടിച്ചതിന് ശേഷം നേരെ ഞാൻ കോലായിലേക്ക് നോക്കി.

അവിടെ വീടിന്റെ ഉമ്മറത്ത് തന്നെ നിറ പുഞ്ചിരിയോടെ തന്നെ വീക്ഷിക്കുന്ന ഉമ്മയെ ഞാൻ കണ്ടു.

ഞാൻ നോക്കുന്നത് കണ്ടതും ഉമ്മ സന്തോഷത്തോടെ എന്റെ അരികിലേക്കു വന്നു.

“ മോളെ സുഖാണോ നിനക്ക്,,, എത്ര കാലായി മോളെ ഒന്ന് കണ്ടിട്ട് “ എന്നെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ച് മറു കൈ കൊണ്ട് കവിളിൽ തലോടി കൊണ്ട് പറഞ്ഞു.

“ ആ സുഖാണ് ഉമ്മാ,, “ ഞാനും പുഞ്ചിരി തൂകികൊണ്ട് പറഞ്ഞു.

“ വാ മോളെ നമുക്ക് അകത്തേക്ക് കയറാം എന്നിട്ടാവാം ബാക്കി സംസാരം ഒക്കെ “ എന്നെ വിളിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

“ ഉമ്മ എന്റെ ബാഗും സാധനങ്ങൾ ഒക്കെ കാറിലാണ് “

“ അതൊക്കെ ഉപ്പ എടുത്ത് കൊണ്ടുവന്നോളും “ ഉമ്മ ഉപ്പയെ നോക്കികൊണ്ട് പറഞ്ഞു.

“ നിങ്ങൾ എല്ലാരും കൂടെ ഇപ്പൊ എന്നെ ഒരു വേലക്കാരൻ ആക്കിയോ “ ഉപ്പ സ്വൽപം ഞെട്ടൽ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

“ നിന്ന് വർത്താനം പറയാതെ ആ സാധനങ്ങളും എടുത്ത് ഉള്ളിലേക്ക് വാ മനുഷ്യ,,, എനിക് എന്റെ കൊച്ചിനോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയാൻ ഉള്ളതാണ് “ ഉമ്മ ഉപ്പയുടെ വാക്കുകൾക് മറുപടി കൊടുത്തിട്ട് എന്നേം കൂട്ടി മുന്നോട്ട് നടന്നു.

ഞാൻ ഉമ്മയെ നോക്കിയപ്പോ കണ്ണ് അടച്ചു പല്ലും കാട്ടി ചിരിച്ചു ഒന്നുമില്ലെന്ന പോലെ കാണിച്ചു.

അത് കണ്ട ഞാൻ ഒന്ന് ചിരിച്ചു പുറകിലേക്ക് തിരിഞ്ഞു ഉപ്പയെ നോക്കി. അപ്പോളവിടെ റയ ഉപ്പയെ നോക്കി വായും പൊത്തി കളിയാക്കി ചിരിക്കുന്നത് ആണ് കണ്ടത്.

ഞാൻ പിന്നെ ഉമ്മയോടപ്പം ഉള്ളിലേക്ക് നടന്നു.

പണ്ട് ഞാൻ റംഷിയുടെ വീട്ടിലേക്ക് പോകുമ്പോഴൊക്കെയും ഒരമ്മയുടെ സ്നേഹവും വാത്സല്യവും ഒക്കെ ഉമ്മ എന്നോട് കാണിക്കുമായിരുന്നു.

ആരെയും പെട്ടന്ന് സ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സാണ് ഉമ്മയുടെ, അത് ഞാൻ ഒരുപാട് തവണ അനുഭവിച്ചറിഞ്ഞതാണ്. എന്നെ നേരെ കൊണ്ട് ഹാളിൽ ഉള്ള സോഫയിൽ ഇരുത്തി ഉമ്മയും എന്റെ കൂടെ ഇരുന്ന് ഓരോ കാര്യങ്ങളും എന്നോട് ചോദിച്ചറിയുകാണ് ഉമ്മ.

അന്ന് അവിടെന്ന് വീട് മാറി ഇങ്ങോട്ട് വന്ന അന്ന് മുതൽക്കുള്ള കാര്യങ്ങൾ ഒന്നുവിടാതെ ചോദിക്കുകയാണ്.

“ ഉമ്മ ഇന്നെന്ത കഴിക്കാൻ ഉണ്ടാക്കിയിട്ടുള്ളെ,,,അതൊന്ന് എടുത്ത് തരി,, എനിക് വിശന്നിട്ട് നിക്കാൻ പാടില്ല “ ഞങ്ങളുടെ അടുത്തേക്ക് വന്ന് കൊണ്ട് റയ വയറിൽ തടവി ചെറിയ കുട്ടികളെ പോലെ പറഞ്ഞു.

“ ഞാൻ നന്ദൂനോട് സംസാരിച്ചു ഇരിക്കുന്നത് കണ്ടൂടെ നിനക് കുറച്ചു കഴിയട്ടെ ഞൻ നിനക്കു എടുത്ത് തരാം,, അല്ലേൽ അടുക്കളയിൽ പോയി എടുത്ത് കഴിച്ചോ “ ഉമ്മ അവളെ ഒന്ന് തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.

“ ഉമ്മാ ചേച്ചി ഇപ്പൊ എവിടേക്കും പോകുന്നില്ല,,, കുറച്ചു കഴിഞ്ഞു വേണേലും ചേച്ചിയോട് സംസാരിക്കാം “

“ ഡീ അവൾ കോളേജിൽ നിന്ന് വന്ന പാടല്ലേ റൂമിൽ പോയി ഒന്ന് കുളിച്ചു ഫ്രഷായിക്കോട്ടെ, എന്നിട്ട് ഭക്ഷണം കഴിച്ചിട്ട് ബാക്കി സംസാരിക്കാം നിനക്ക് “ ഉപ്പയും അത് പറഞ്ഞപ്പോ ഉമ്മ ശരി വച്ചുകൊണ്ട് എന്നെ റൂമിലേക്കു പറഞ്ഞു വിട്ടു.

ആ വീട്ടിൽ മൊത്തം അഞ്ചു റൂമാണ് ഉള്ളത്, അടിയിൽ രണ്ടെണ്ണം മുകളിൽ മൂന്നെണ്ണവും.താഴത്തെ ഒരു റൂമിലാണ് ഉമ്മയും ഉപ്പയും ഉപയോഗിക്കുന്നത്. മുകളിലെ രണ്ടു റൂമുകളിൽ ഒന്നിൽ റയയും ഒന്നിൽ റംഷിയും ബാക്കി രണ്ടു റൂമുകൾ വെറുതെ ഇട്ടിരിക്കുകയാണ്.

33 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    റവ ചേച്ചി?,

    ഇന്നാണ് എല്ലാ partum വായിച്ചത്.ഒരുപാട് ഇഷ്ടായി?..കഥക്ക് നല്ല feel ind.ആദ്യം ഒക്കെ കുറച്ച് lag ഉണ്ടായിരുന്നു ഇപ്പൊ crct speed ആണ്.അച്ഛൻ മരിച്ചപ്പോൾ നന്ദുവിൻ്റെ അവസ്ഥ നല്ലതുപോലെ വിവരിച്ചിട്ടുണ്ട്. റംഷി എവിടെ കണ്ടില്ലല്ലോ?

    ഇനിയും എന്താണ് നന്ദുവിൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്…
    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം

    1. താങ്ക്സ് സ്നേഹം

  2. നിധീഷ്

    ♥♥♥♥

    1. സ്നേഹം

  3. ❤️❤️❤️❤️❤️

    1. സ്നേഹം

  4. റിവാ
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    തെലുങ്ക് അറിയാത്തത് കൊണ്ടല്ലേ നീ മലയാളത്തിൽ എഴുതും എന്ന് പറഞ്ഞത്.
    ഇനി തമിഴ് എഴുതല്ലേ ??

    ❤️❤❤️

    1. നെനു ചെപ്പടു ലേതു എനിക് തെലങ്കറിയ നിങ്ങക്ക് അറീല്ലല്ലോ അതാ മലയാളത്തിൽ ആക്കിയേ തമിഴും അറീലെൽ മലയാളം ആകാം ഹിഹിഹി പിന്നെ കഥ ഇഷ്ട്ടായല്ലോ സന്ദോഷം ഒത്തിരി സ്നേഹം

      1. എനിക്ക് ഹിന്ദി മാത്രേ അറിയുള്ളു ?

        1. അയ്യോ അത് വരുന്നില്ലല്ലോ ഇനിപ്പ ന്തെയ്യും

    1. സ്നേഹം

  5. 8 part?.. Ithoke njn inineppo vaikumo avo?

    1. അതിക്കൊന്നൂല്യ സമയം കിട്ടുമ്പോ വാഴിക്കി

  6. കൈലാസനാഥൻ

    കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. റയയുടെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങേണ്ട എന്ന് മനസ്സ് മന്ത്രിച്ചതിൽ എന്തെങ്കിലും കാര്യമുണ്ടോ ? റംക്ഷിയേ പറ്റി ഒന്നും സൂചിപ്പിട്ടില്ല. നന്ദനയുടെ അച്ഛന്റെ പേര് ശിവദാസ് ,വിജയൻ , അജയൻ എന്നിങ്ങനെ മുൻഭാഗങ്ങളിൽ പരാമർശിച്ചിരുന്നു എന്തായാലും അജയൻ എന്ന് ഇവിടെ ഉറപ്പിച്ചോ ?

    1. റയയുടെ വീട്ടിലേക്ന കയറുമ്പോൾ ഉള്ളത നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസിക്കാൻ ചെല്ലുമ്പോ അവിടേക്ക് കേറുമ്പോഴുള്ള ചെറിയ സങ്കോജം അതാ ഞാൻ ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല
      റംഷി ഒരു സസ്പെൻസ് എന്ന് വിചാരിച്ച മതീട്ടോ വരും
      ശിവദാസ് എന്ന പേര് ഞാൻ മാറ്റി അജയൻ ആക്കി ഇനി അജയൻ ആണ് ഫുൾ ഇടക്ക് വിജയൻ എന്നും വന്നല്ലേ ചെറിയ പിഴവ് പറ്റിയതാ നിങ്ങൾ വായിച്ചിട്ട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത് വലിയ ഉപകാരമാട്ടെ താങ്ക്സ് ഒരുപാട് താങ്ക്സ് ഇനിയും തെറ്റുണ്ടെൽ പറയണം
      കഥ ഇഷ്ട്ടായതി സന്തോഷം ഒരുപാട് സ്നേഹം

  7. റിവു.
    നന്നായിട്ടുണ്ട് ഈ ഭാഗം ഇതേ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.റയയുടെ ഫാമിലി ഒക്കെ ഇഷ്ടായി നല്ല ആൾക്കാർ ആണ് അവർ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന് അവളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. ആരായിരിക്കും അവളുടെ ഫോണിൽ വിളിച്ചത്?അറിയാൻ ആയി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. റയയുടെ വീട്ടിലേക്കു കൊണ്ട് വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല സാഹചര്യം വന്നതാണ് കുറച്ഛ് സ്പീഡ് ആകണം പിന്നെ കഥ ഇഷ്ട്ടായല്ലോ സന്തോഷം ഒരുപാട് സ്നേഹം

  8. റിവൂട്ടി നന്നായി നല്ല ഫീൽ ഉണ്ട്. ഇനി എന്തൊക്ക സംഭവിക്കും എന്ന് കാണാൻ കാത്തിരിക്കുന്നു.

    മാരാർ ❤️❤️❤️

    1. ഇഷ്ടായതിൽ സന്തോഷം മാരറേട്ടാ മനസ് നിറയെ സ്നേഹം നൽകുന്നു

  9. Ee partum valare nannayittund…time eduth patiye ezuthiyaal nathi..pettannu ezuthiteerth pokanda ethupole poyaal mati…next partinu waiting…

    1. പതിയെ പോയാൽ വായനക്കാരുടെ കഥയുമായുള്ള ടച്ച് വിട്ട് പോകുമെന്നണ് ഞാൻ വിചാരിക്കുന്നെ അപ്പൊ എനിക് എത്രയും വേഗം നൽകണം എന്നോരു ചിന്ത മനസ്സിൽ വരും അതാ. കഥ ഇഷ്ട്ടായല്ലോ ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം നൽകുന്നു

  10. വളരെ നന്നയിട്ടുണ്ട്. കഴിഞ്ഞ പാർട്ടിലെ പോലെ ഇതും ശോകമാവുമോന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല. തുടക്കത്തിൽ ഇതൊരു വൺ സൈഡ് റൊമാന്റിക് സ്റ്റോറിയാണെന്നാണ് ഇതു വായിച്ചപ്പോൾ തോന്നിയത്. ഈ കഥയിൽ ഇനി റൊമാൻസിനു സാധ്യതയുണ്ടോ ?

    1. അതിന് ധാരാളം സാത്യതയുണ്ട് കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്റെ ഒരു ഊഹം വച്ചു രണ്ടോ മൂന്നോ പാർട്ടോട് നായകൻ എൻട്രിയാവും. സെന്റിയേ മാറ്റി വേറെ ഒരു ട്രാക്കിൽ കൊണ്ട് പോവുകയാണ് ഇനി. കഥ വായിച്ചതിലും ഇഷ്ട്ടപെട്ടതിലും ഒരുപാട് സന്തോഷം മനസ് നിറയെ സ്നേഹം തരുന്നു

    1. സ്നേഹം

    1. സ്നേഹം

    1. സ്നേഹം

Comments are closed.