നടത്തം [Pappan] 101

http://imgur.com/a/Pd6zlcR

 

മഞ്ഞ് തന്നെ ആണോ ആവൊ.. ആ സംശയത്തില്‍ സൈഡിലെ പാടത്തേക്ക് നൊക്കിയപ്പൊ പുല്ല് മുഴുവന്‍ വെള്ളത്തുള്ളികള്‍.. മഞ്ഞും ഉണ്ടല്ലോ.. ഈ സമയത്ത് എന്താ മഞ്ഞ്.. ആവൊ… 

ചുറ്റും കുട പൊലെ നില്‍ക്കുന്ന മരങ്ങള്‍ താണ്ടി നടത്തം തുടര്‍ന്ന് ഹൈവേയില്‍ നിന്ന് തിരിച്ച് ഫ്ലാറ്റിലെക്കുള്ള വഴിയിലെക്ക് എത്തി.

ആ പ്രകൃതി രമണീയത കണ്ടാസ്വതിച്ച്, വരുന്ന വഴിയില്‍ കണ്ട ആ പട്ടിയുടെ തലയില്‍ വീണ്ടും തലോടി ഫ്ലാറ്റിലെക്ക് നോക്കിയപ്പൊ അതാ സൂര്യന്‍ നല്ല പിങ്ക് നിറത്തില്‍ ഫ്ലാറ്റിന്‍റെ മുകളിലൂടെ തല പൊക്കി നോക്കണ്.., പുള്ളിക്കാരനോട് ഒരു സലാമും പറഞ്ഞ് ഫ്ലാറ്റിന്‍റെ അടിയില്‍ ചെന്ന്, താഴെ ഉള്ള കടക്കാരനോട് ഒരു പായ്ക്കറ്റ് ബ്രെഡും അഞ്ച് മുട്ടയും വങ്ങിച്ച് കുശലം പറഞ്ഞ്  മുകളിലേക്കുള്ള  പടികള്‍ കയറി.

ഒരൊ നിലയിലെയും സറ്റയര്‍ ലൈറ്റും കെടുത്തി നന്മയുള്ള ലോകമേ പാട്ടും പാടി റൂമില്‍ കയറി വാതില്‍ അടച്ചു…

നന്ദി നമസ്കാരം…??


പ്ലീസ് ഒരു കമന്‍റ്..  ദിലീപ്.JPEG

74 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    enikke onnum parayanilla
    ellam aa yrishi annan konde poyille … ?
    eni vallom paranja copy right kittum … ?

    kollam ketto jogging okke njan cheytha kalam marannu … ☹☹

    entha eppo active avathe … papaa ..
    i and we miss youu …. ☹?
    joli thirkke ananne ariyam ennalum sneham … ??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ??ningal 2 amathe kadha ezhuthiyoo pappa

    njan arinjilla

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ratri vayikkam ?
      tto pappa

      1. വായിച്ച് അഭിപ്രായം പറഞ്ഞ മതി അത് എപ്പോഴായലും കുഴപ്പമില്ല…

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          ?

    2. നിൻ്റെ എക്സാം ഓക്കേ എന്തായി കഴിഞ്ഞോ… അതോ മോഡൽ കഴിഞ്ഞതിൻ്റെ ഗ്യപ് കേറിയതാണോ…

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        april 8 akki … ?☹

  3. എടുത്ത പ്രമേയവും അത് അവതരിപ്പിച്ച രീതിയും മനോഹരം.. നല്ല ഭാവനയുള്ളൊരു എഴുത്തുകാരൻ അന്റെ ഉള്ളിലുണ്ട്.. വളരെ ഇഷ്ടപ്പെട്ടു.വിവരണങ്ങളൊക്കെ നന്നായിട്ടുണ്ട്. തുടർച്ചയായി എഴുതാൻ ശ്രമിക്കുക.ആശംസകൾ പാപ്പാ??

    1. മനൂസ്…

      വളരെ അധികം സന്തോഷം ഉണ്ട് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും….

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…..

      തുടർന്ന് എഴുതാൻ ശ്രമിക്കാം….

      ♥️♥️♥️♥️♥️♥️♥️♥️

  4. NB: കമന്റിന് എഴുത്തിനേക്കാൾ നീളം കൂടിയെങ്കിൽ എഴുതിയ ആളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്

    നടത്തം… ?‍♂️?‍♂️?‍♂️

    മനുഷ്യന്റെ അടിസ്ഥാന സഞ്ചാര മാർഗം, ഏതു ദുർഘടപാതയും താണ്ടാൻ ജീവികളെ സജ്ജരാക്കുന്ന നൈപുണ്യം..!! ?‍♂️?‍♂️?‍♂️

    ഓരോ തവണയും ലക്ഷങ്ങൾ പ്രതിഫലം വാങ്ങി പത്തോ ഇരുപതോ മീറ്റർ പ്രത്യേക താളത്തിൽ അരയും കുലുക്കി നെഞ്ചും വിരിച്ചു റാമ്പിലൂടെയുള്ള നടത്തം… ???

    അടിസ്ഥാനപരമായ അവകാശങ്ങൾ വരെ ലംഘിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധമാർഗമായി ജനങ്ങൾ കൂട്ടം കൂടി കൊടികളേന്തി മുദ്രാവാക്യം വിളിച്ചു ഏതെങ്കിലും സർക്കാപ്പീസിനു മുന്നിലേക്കുള്ള നടത്തം.. ✊✊?

    അടച്ചിട്ട ശീതീകരിച്ച മുറികളിലെ കറങ്ങുന്ന കസേരയിലിരുന്നുള്ള ജോലിയുടെ പ്രതിഫലമായി ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്ന ജീവിതശൈലീരോഗങ്ങളെ ഒന്ന് നിലയ്ക്ക് നിർത്താൻ അതിരാവിലെയും വൈകീട്ടും കയ്യും വീശി മാർച്ച് ചെയ്യുന്ന പോലെ പോലെ പാർക്കിലൂടെയും ടെറസിലൂടെയും തുറന്ന നിരത്തിലൂടെയുമുള്ള നടത്തം.. ?‍♂️?‍♂️?‍♂️

    സ്വൈര്യമായി ജീവിക്കാനുള്ള കൊതികൊണ്ട് സർവ്വതും ഉപേക്ഷിച്ചു സംഘർഷഭൂമിയിൽനിന്നും കുടുംബത്തോടൊപ്പം ജീവൻ വരെ പണയപ്പെടുത്തി അതിസാഹസികമായി അയൽനാടുകളിലേക്ക് അഭയാർഥിത്വം തേടിയുള്ള പലായനം അഥവാ നടത്തം… ???

    ദിനചര്യയുടെ ഭാഗമായി അതിർത്തിവേലികൾക്ക് സമാന്തരമായുള്ള സുക്ഷാ സൈനികരുടെ നിരീക്ഷണ നടത്തം… ?‍♂️?‍♂️?‍♂️

    ഒരിക്കൽ ജയിപ്പിച്ചു വിട്ടാൽ പിന്നെയടുത്ത തിരഞ്ഞെടുപ്പ് വരെ ജനങ്ങളെ ശല്യം ചെയ്യാത്ത (മണ്ഡലത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത) മന്ത്രിമാരെയും മറ്റു ജനപ്രതിനിധികളെയും തേടിയുള്ള പാവം ജനങ്ങളുടെ നടത്തം… ???

    പണ്ടെന്നോ മനഃപൂർവം ഉപേക്ഷിച്ചതും അല്ലാതെ നഷ്ടപ്പെട്ട് പോയതിനെയും അന്വേഷിച്ചു നാടൊട്ടുക്കുള്ള അശരണരുടെ നടത്തം…

    ഒരുനേരത്തെ ഭക്ഷണമോ, കുടിവെള്ളമോ, ജോലിയോ തേടിയുള്ള ഭരണകൂടം മറന്നുപോയ ഒരു ജനതയുടെ നടത്തം…

    അങ്ങനെ നമ്മൾ കാണാത്തതും കാണുന്നതുമായ പലതരം നടത്തം…

    നടക്കാൻ പഠിച്ചുതുടങ്ങിയ സമയത്ത് കല്ലിൽ തടഞ്ഞുവീഴാൻ പോയപ്പോ താഴോട്ടു നോക്കി നടക്കണമെന്ന് ആദ്യത്തെ ഉപദേശം അമ്മ വക.. അങ്ങനെ താഴോട്ടു നോക്കി നാണം കുണുങ്ങി നടന്നു അറിയാതെ കൂടെപ്പഠിക്കുന്ന സുന്ദരിക്കൊച്ചിനെ ഇടിച്ചുവീഴ്ത്തിയപ്പോ താനെങ്ങോട്ടു നോക്കിയാ കോപ്പേ നടക്കുന്നെ മുന്നോട്ടു നോക്കി നടന്നൂടെന്നു അവളുടെ വക ശകാരം.. ??????

    അങ്ങനെ മുന്നോട്ടും താഴോട്ടും മാത്രം നോക്കി നടന്നു ജീവിതം പുസ്തങ്ങൾക്കിടയിൽ തീർക്കുന്നതിനിടയ്ക്കാണ് ഇങ്ങനെ തെക്കുവടക്കു നടക്കാതെ വല്ല ജോലിയ്ക്കും പൊയ്ക്കൂടെയെന്നുള്ള ചോദ്യവുമായി നാട്ടുകാരുടെ നടത്തം .. ??? അങ്ങനെ ജോലിയന്വേഷിച്ചുള്ള നടത്തം തുടങ്ങിയപ്പോഴാണ് നല്ലൊരു പണികിട്ടണമെങ്കിൽ നാണം കുണുങ്ങിയാവാതെ തലയുയർത്തിപ്പിടിച്ചു നടക്കണമെന്ന് പിതാജി വക ഉപദേശം.. ??? അവസാനം പട്ടാളത്തിൽ അരിവെക്കാൻ കിട്ടിയ ജോലിയുടെ പരിശീലനത്തിടയ്ക്കാണ് ഒരു പ്രത്യേക താളത്തിൽ കയ്യും കാലും വീശിയുള്ള അതിമനോഹര നടത്തം പഠിക്കുന്നത്.. ചുറ്റിനും ശത്രുക്കളാണ് പരിസരം നിരീക്ഷിച്ചു ചുറ്റുപാടും കാതോർത്ത് ആയുധസജ്ജമായി വേണം പുറത്തിറങ്ങി നടക്കാനെന്നു അധികം വൈകാതെ കശ്മീരിലെ ക്യാമ്പിലെ ഉസ്താദിന്റെ ഉപദേശം… ???

    അങ്ങിനെ ചോദ്യങ്ങളും ഉപദേശങ്ങളും ഒതുക്കി എല്ലാം ഒരു കരയ്ക്കായി സുഖമായി ഒറ്റയാനായി നടന്നു ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇവനെയിങ്ങനെ സുഖിച്ചു നടക്കാൻ വിടാതെ ഒരു പെണ്ണ് കെട്ടിക്കണമെന്നു മാതാപിതാളുടെ മേൽ സമ്മർദവുമായി ബന്ധുക്കാരുടെ നടത്തം .. ??? അതോടെ നിനക്കൊരു പെണ്ണുകെട്ടിക്കൂടെന്നുള്ള നിരന്തരമായ ചോദ്യങ്ങളുമായി എന്റെ പിന്നാലെയുള്ള അവരുടെ നടത്തം അവസാനിപ്പിക്കാൻ ആ സാഹസം ചെയ്തു കുറച്ചു കാലം കഴിഞ്ഞപ്പോ ദേ വരുന്നു അവിടുന്നു തന്നെ അടുത്ത ചോദ്യം..!!! ഇങ്ങനെയൊക്കെ നടന്നാൽ മതിയോ ഒരു കുഞ്ഞിക്കാലൊക്കെ കാണേണ്ടെയെന്നു.. ??? ആ ചോദ്യമവസാനിപ്പിക്കാൻ അന്നവളുടെ കൂടെ തുടങ്ങിയ നടത്തം ഇപ്പോ പഞ്ചി മോളുടെ ഡയപ്പർ മാറ്റുന്നതിൽ ചെന്നെത്തി നിൽക്കുന്നു.. ???

    അങ്ങനെ തീരാത്ത പൊല്ലാപ്പുകളും അവസാനിക്കാത്ത നടത്തങ്ങളുമായി ജീവിതം ഒരു വിധം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് പാപ്പന്റെയീ ഒരു വെറൈറ്റിയുമില്ലാത്ത മാസ്ക് വെക്കാതെ മാനം നോക്കിയുള്ള നടത്തം… ???

    എന്തായാലും സംഗതി ജോറായി… വിവരണം അടിപൊളി.. ???

    അപ്പൊ അടുത്ത സംരംഭത്തിൽ കാണാം.. ✍??

    ??????

    1. മാമാ…..

      ??????????????????????????????????????????????????????

      എന്താ ഈ കാണുന്നെ എൻ്റീഷ്വരാ…

      ഞാൻ ഇതിനു എന്ത് മറുപടി തരാൻ ആണ്….

      സന്തോഷം സ്നേഹം നന്ദി… എന്നീ വാക്കുകളിൽ ഒതുങ്ങാതെ വുമല്ലോ എന്ന ആലോചനയുമായി ഞാൻ വീണ്ടും നടക്കുന്നു….

      മാമന് നീട്ടി വലിച്ച് കീറി മുറിക്കാൻ വീണ്ടും ഒരു കഥക്ക് വേണ്ടി ഞാൻ അടുത്ത നടത്തം തുടങ്ങുന്നു….

      ??????????

Comments are closed.