അവളോട് ഇപ്പൊ പണ്ടത്തെ പോലെ വെറുപ്പോ ദേഷ്യമോ ഒന്നും തോന്നുന്നുമില്ല.
മാസം 2 കഴിഞ്ഞു, കാലിന്റെ പ്ലാസ്റ്റർ വെട്ടിയിരുന്നു, ഇപ്പൊ സാവധാനം നടക്കാം എന്ന സ്ഥിതി ആയി. സഹായത്തിനും മറ്റും, നാട്ടിൽ നിന്ന് ഇച്ചേയി വരാം എന്ന് പറഞ്ഞിരുന്നെങ്കിലും അവിടുത്തെ ബിസിനസ് കാര്യങ്ങൾ ഒക്കെ താളംതെറ്റും എനിക്ക് തോന്നിയതുകൊണ്ട് വേണ്ടെന്ന് ഞാൻ പറഞ്ഞു. കാര്യം ബന്ധുക്കൾ എന്ന് പറഞ്ഞിട്ട് കാര്യമില്ല എങ്ങനെ സ്വത്തു മുഴുവൻ കൈക്കലാക്കാൻ കഴിയും എന്ന് വിചാരിച്ചു നടക്കുന്നവരാണ് അപ്പച്ചിയും,കൊച്ചച്ചനും, പിന്നെ അവരുടെ പുന്നാര മക്കളും. കുറച്ചുനേരം ശ്രദ്ധ മാറിയാൽ ഇട്ടിരിക്കുന്ന ജെട്ടി വരെ അടിച്ചുമാറ്റുന്ന ടീംസ് ആണ്. അതുകൊണ്ട് നാട്ടിൽ നിന്നും കുറുപ്പിനെ പാക്ക് ചെയ്ത് ഇങ്ങോട്ട് അയച്ചു. അയാൾ ആണെങ്കിൽ പണ്ടുമുതലേ അച്ഛന്റെ കൂടെയുള്ള വിശ്വസ്തനായിരുന്ന കാര്യസ്ഥന്റെ മകനും. പ്രായം പത്തു നാൽപതഞ്ച് ഉണ്ട് ഇപ്പോഴും തറവാട്ടിലെ കാര്യങ്ങളും മറ്റും നോക്കി നടത്തുന്നത് അയാളാണ്, വല്യ പഠിപ്പും വിവരവും ഒന്നുമില്ല എങ്കിലും വിശ്വസ്ഥാൻ, കുറുപ്പും കുറുപ്പിന്റെ ഭാര്യ മല്ലിയും, മകൾ രാഖിയും വീടിനോട് ചേർന്നുള്ള ഔട്ട്ഹൌസിൽ ആണ് താമസം. മല്ലി അക്ക ഒരു തമിഴത്തി ആണ്, ചെറുപ്പത്തിലെ ഞങ്ങളുടെ പാറമടയിൽ കല്ല് പണിക്ക് തമിഴ് നാട്ടിൽ വന്നതാണ് പുള്ളിക്കാരി, ജീവിതം വഴിമുട്ടിയ ഒരു തമിഴ് കുടുംബത്തിലെ അവസാന അത്താണി , അവിടത്തെ കണക്ക് നോക്കാൻ വന്ന കുറുപ്പ് ഏട്ടനെ പ്രേമിച്ചു കെട്ടിയതാണ്,കൈയും കലാശവും കാണിച്ച് കുറുപ്പേട്ടനെ വളച്ചു കെട്ടി കേറിയതാണ് എന്ന് നാട്ടിൽ പരക്കെ ഒരു സംസാരം ഉണ്ട് താനും ,എന്തൊക്ക ആയാലും, ഒരു പാവം സ്ത്രീ ആണ് പാർട്ടി, എന്നോട് വല്ലാത്ത സ്നേഹവും ഉണ്ട്, മകൾ രാഖിക്ക് എന്നേക്കാൾ 7 എട്ടോ മാസത്തെ മൂപ്പുണ്ട്. ഞാനും അവളും പണ്ട് മുതൽക്കേ അത്ര സുഖത്തിലല്ല.
ജനുവരി 1 മഞ്ഞിൽ കുളിച്ചു നിൽക്കുന്ന എഡ്മണ്ടൺ, സാസ്കെച്വാൻ നദി തണുത്തുറഞ്ഞ് ഇരിക്കുന്നു , വന്നിറങ്ങിയതും, ഇതുപോലൊരു മഞ്ഞുകാലത്ത് ആയിരുന്നു,വെറുപ്പ് ആയിരുന്നു ഈ അതിശൈത്യത്തോട്, പിന്നെ പിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി എന്റെ ഉള്ളിലെ ദുഖത്തിന്റെ അഗ്നി തണുപ്പിക്കാൻ ഇവളുടെ തണുപ്പിനായി എന്നു പറയുന്നതായിരിക്കും സത്യം .
നോർത്ത് ഗ്ലെനോറയിൽ ഉള്ള ബംഗ്ലാവിൽ നിന്ന് എന്റെ സകല സ്ഥാപരജംഗമങ്ങളും പൂട്ടിക്കെട്ടി പാക്ക് ചെയ്തു, യാത്ര പറയാൻ അങ്ങനെ അധികം ആരും ഉണ്ടായിരുന്നില്ല ക്ലബ്ബിന്റെ ഓണറോടും, പിന്നെ അവിടത്തെ എന്റെ കൂട്ടുകാരോടും യാത്രപറഞ്ഞ് കോന്തൻ കുറുപ്പിന്റെ കൂടെ നേരെ EIA യിലേക്ക് വിട്ടു. വഴി നീളെ തലേദിവസത്തെ പുതുവത്സരാഘോഷതിന്റെ കെട്ട് വിട്ടുമാറാത്ത യുവതി യുവാക്കളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ഞാൻ ഇതെല്ലാം മിസ്സ് ചെയ്യും, ഹലോവീനും, താങ്ക്സ് ഗിവിങ്ങും, വർഷ വർഷം നടക്കുന്ന ആൽബർട്ട ഇന്റർനാഷണൽ എയർഷോയും, ന്യൂഇയർ പാർട്ടിയും എല്ലാം.
EIA,എഡ്മണ്ടൺ ഇന്റർനാഷണൽ എയർപോർട്ട്, വന്നിറങ്ങിയ ഊബറിൽ നിന്ന് പെട്ടിയും സാധനങ്ങളും എടുത്തു നേരെ ഇന്റർനാഷണൽ സെക്ഷനിലേക്ക് പോയി, പാസ്പോർട്ടും, ടിക്കറ്റ്റും മറ്റും കാണിച്ച് അകത്തു മാളിൽ പോയി ഇച്ചെയ്ക്കും ഏട്ടനും വല്ലതും purchase ചെയ്യാം എന്ന് വിചാരിച്ചു നീങ്ങി, ഫ്ലൈറ്റിന് ഇനിയും ഉണ്ടല്ലോ മൂന്നുമണിക്കൂർ. കുറച്ചു വസ്ത്രങ്ങളും മേക്കപ്പ് ഐറ്റംസ്ഉം, പിന്നെ കനേഡിയൻ അലങ്കാര വസ്തുക്കളും ഒക്കെ വാങ്ങി. കാര്യമായി ലഗേജ് ഒന്നുമില്ലാത്തതുകൊണ്ട് ഫ്ലൈറ്റിൽ കയറുന്നതിനു ബുദ്ധിമുട്ടില്ല.
കുറുപ്പ് : വിമാനം വരാൻ ഇനിയും വൈകും അല്ലേ അപ്പു മോനെ.
ഞാൻ: ആഹ് ഇനി ഒരു രണ്ടര മൂന്നു മണിക്കൂർ ഉണ്ടാവും.
കുറുപ്പ് : മോൻ മിത്രമോൾടെ വിശേഷങ്ങള് വല്ലതും വസു മാടത്തോട് ചോദിക്കാറുണ്ടോ, മോന് വിഷമമാവൂലേ എന്ന് വിചാരിച്ച ഇത്രനാളും ഞാൻ ഒന്നും ചോദിക്കാതിരുന്നത്.
Superb. Waiting for next part…
????
Karma is not a b*tch, its a mirror
-UFC 264 :Conor Mcgregor vs Dustin poirier ഞങ്ങളും കണ്ടതാണെന്നു പറയാൻ പറഞ്ഞു ???
???
Nice
??
❤️❤️❤️