തീർന്നു…. തിരിച്ച് അങ്ങോട്ട് ഒന്നു കേൾക്കാൻ ഉള്ള ക്ഷമ പോലും ഇല്ല.?
പിന്നെ അങ്ങനെ കുറ്റം പറയാനും പറ്റില്ല കേട്ടോ, തന്തപ്പടി മരിച്ചതിനു ശേഷം, എന്റെ അച്ഛനും അമ്മയും എല്ലാം ഇവരാണ്, എനിക്ക് 2 വയസ്സ് പ്രായം ഉള്ളപ്പോൾ എന്റെ ഏട്ടൻ ധീരജിന്റെ കൈ പിടിച്ചു വീട്ടിൽ കേറിയ മുതൽ ആണ്, വാസുകി വിദ്യാധരൻ (ഞാനും ഏട്ടനും തമ്മിൽ ഒന്നും രണ്ടും അല്ല 24 വയസ്സ് ആണ് വ്യത്യാസം, ജനിച്ചതെ ഒരു ലേറ്റ് comer ആയിട്ട് ആണ് )സംഗതി ഒരു അറേഞ്ച്ഡ് love marrige ആയിരുന്നു, ആള് ഗൈനക് ആയ എന്റെ ഏട്ടൻറെ ഒരു patient ഉം. 17 വയസ്സിൽ യൂട്രെസിൽ ഒരു കുഴപ്പവുമായി വന്നതാണ് ആള്, ഒടുക്കം യൂട്രെസ് റിമൂവ് ചെയ്യാതെ വേറെ വഴിയില്ലെന്ന്, വൈദിക ലോകം വിധി എഴുതി. അവസാനം ഓപ്പറേഷൻ കഴിഞ്ഞപ്പോ ഇനി തനിക്ക് ഒരു അമ്മയാവനും, സാധാരണ കുടുംബ ജീവിതം നയിക്കാനും കഴിയില്ല എന്ന ബോധം ഇച്ചേയിയെ ഒരു ഡിപ്രെഷൻ സ്റ്റേറ്റിൽ കൊണ്ട് എത്തിച്ചിരുന്നു (ഇതൊക്കെ ഇച്ചേയി ഞാൻ രാത്രി മടിയിൽ കിടന്ന് ഉറങ്ങുമ്പോൾ ഒരായിരം തവണ റിപീറ്റ് അടിച്ച് പറഞ്ഞ പഴം പുരാണം ആണ്). അന്നത്തെ എല്ലാം നഷ്ടപ്പെട്ട കൊച്ചു പെങ്കൊച്ചിനോട് തോന്നിയ സഹതാപമോ, അഭൗമാമായ പ്രേമമോ എന്തോ എന്തായാലും ഓപ്പറേഷൻ കഴിഞ്ഞ് 4ആം മാസം പുള്ളിക്കാരി എന്റെ വീട്ടിൽ ഉണ്ടായിരുന്നു.
കല്യാണത്തിന് മുന്നേ തന്നെ കടം കേറി ഇച്ചെയിടെ തന്തപ്പടി ഒരു മുഴം കയറിൽ തൂങ്ങി. അതും 3 പെണ്ണുങ്ങളെയും അമ്മയെയും വഴിയാധാരം ആക്കിക്കൊണ്ട്, പിന്നെ ഏട്ടൻ അവരുടെ എല്ലാം കാര്യം നോക്കി നടത്തി ഇച്ചേയിയെ പഠിപ്പിച്ചു, phd വരെ എടുപ്പിച്ചു, എന്നിട്ട് ഞങ്ങളുടെ കുടുംബം വക aided കോളേജിൽ (ശാരദ മെമ്മോറിയൽ ആർട്സ് and സയൻസ് )തന്നെ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിക്ക് കേറ്റി.
അച്ഛൻ മാധവൻ നായർ റിട്ടയേർഡ് ബ്രിഗേഡിയർ ,കൊറേ എതിർത്തു നോക്കിയിരുന്നു , സാമ്പത്തിക സ്ഥിതി പോരാ, ജാതി പ്രശ്നം, എല്ലാറ്റിനും പുറമെ ഇനി അമ്മയാവാൻ ഉള്ള കഴിവും നഷ്ടപ്പെട്ട പെണ്ണിനെ കെട്ടാൻ സമ്മതിക്കില്ല എന്ന സ്റ്റാൻഡിൽ പുള്ളി നിന്നു, പക്ഷെ ആദ്യമായും അവസാനം ആയും എന്റെ ഏട്ടൻ എന്ന് പറയുന്ന, നല്ലവനായ ഉണ്ണി, അച്ഛയെ എതിർത്തു, അതു കൊണ്ട് എന്താ കുടുംബത്തിന് മുഴുവൻ എസ്‌പെഷ്യലി എനിക്ക് ഗുണം ഉണ്ടായി, അങ്ങിനെ വാസുകി വിദ്യാധരൻ, വാസുകി ധീരജ് ആയി. തെക്കേടത്തെ മൂത്ത മരുമകളും.
മുത്തച്ഛന്റെ കാലത്ത് തുടങ്ങി വച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ചുക്കാൻ പിടിക്കുന്ന ആള് ആയി. സ്കൂൾ, കോളേജ്, 5 ജ്വലറി ഷോപ്പ്,ഫാർമസി എക്സ്പോർട്ടിങ് കമ്പനി, കൺസ്ട്രക്ഷൻ, തുടങ്ങി ഇല്ലാത്തത് ഒന്നും തന്നെ ഇല്ല ഇതെല്ലാം ഒരു ട്രസ്റ്റ് ആണ്, മേജർ ഷെയർ ഹോൾഡേഴ്‌സും, ഏട്ടനും ഞാനും, പിന്നെ ബാക്കി വരുന്നത്, അച്ഛന്റെ അനിയൻ വിനയചന്ദ്രൻ കൊച്ചച്ചനും, പിന്നെ അപ്പച്ചി ചന്ദ്രമതിക്കും ആൻഡ് അവരുടെ മക്കൾക്കുംആണ്.
ഞാൻ ജനിച്ച് വർഷം മൂന്ന് തികയും മുന്നേ മിസ്റ്റർ തെക്കേടത്തു മാധവൻ അങ്ങ് വൈകുണ്ഠം പുൽകി. പിന്നെ കുടുംബം വക ബിസിനസ്, ഒക്കെ നോക്കി നടത്തേണ്ട ചുമതല ഏട്ടന്റെയും ഇച്ചേയിയുടെയും തലയിൽ ആയി, ഇതിൽ നിന്ന് ഒക്കെ ഒറ്റക്ക് എസ്കേപ്പ് അടിച്ചതിന്റെ ദേഷ്യം കൂടി ആണ് മുന്നെ ഫോൺ വഴി തന്നത്.
അമ്മ എന്ന് പേരെടുത്തു വിളിക്കുന്നില്ല എന്നെ ഒള്ളൂ അമ്മ തന്നെ ആണ്. അതു കൊണ്ട് ഒന്നും നോക്കിയില്ല, ആ ശപ്പൻ ഏജന്റിനെ വിളിച്ച് അടുത്ത് തന്നെ ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്തു തിരിക്കാം എന്ന് തീരുമാനിച്ചു.
അപ്പോഴും ഒരു പ്രശ്നം ബാക്കിയാണ്, എന്നെ ഇവിടെ ഈ മഞ്ഞു നാട്ടിൽ കണ്ട വെള്ളക്കാരുടെയും ചീനക്കാരുടെയും,ഇടികൊള്ളിക്കാൻ കാരണം ആയ,ഞാൻ മുന്നേ പറഞ്ഞ രണ്ടാമത്തെ കാരണം, അതിനെ ഫേസ് ചെയ്യണമല്ലോ എന്നോർക്കുമ്പോൾ, ഹൃദയം പഞ്ചാരി മേളം നടത്തുന്നുണ്ട്. ആഹ് വരുന്നിടത്തു വച്ച് കാണാം, അവളെ, Ms മിത്രവിന്ദ രാമാനാഥനെ,അതോ Mrs ഓ, അറിയില്ല 4- 4 1/2 വർഷം ആയി യാതൊരു contact ഉം ഇല്ല. ഇച്ചേയിയോട് ചിലപ്പോ ആയമ്മേടെ കാര്യം തിരക്കണം എന്ന് വിചാരിക്കും, പിന്നെ വേണ്ടെന്ന് വെക്കും, എന്തായാലും അത് കഴിഞ്ഞ അദ്ധ്യായം ആണ്, ഇനി അതിനെ കുറിച്ച് ഓർത്ത് മനസ്സ് വേദനിപ്പിക്കാൻ എനിക്ക് ആവില്ല.
Superb. Waiting for next part…
????
Karma is not a b*tch, its a mirror
-UFC 264 :Conor Mcgregor vs Dustin poirier ഞങ്ങളും കണ്ടതാണെന്നു പറയാൻ പറഞ്ഞു ???
???
Nice
??
❤️❤️❤️