” എന്താടാ മൈ@*##, ചിന്തിച്ചു നിക്കണേ, വരുന്നില്ലേ… ”
“വരുന്നു… വരുവാ…”
” ഹാ… Good boy ”
‘ ദൈവമേ ഇത് angel ഉം മാലാഖയും ഒന്നുമല്ല പച്ചത്തെറി പറയുന്ന കേട്ടില്ലേ… ചെകുത്താന്റെ കുഞ്ഞാന്നാ തോന്നണേ’
അരുൺ മനസ്സിലോർത്തു…
“ശരി, നീ പറഞ്ഞു തുടങ്ങുന്നതിനു മുൻപ് ഞാൻ ആരെന്നു പറയാം, നിന്റെ കൂട്ടുകാരനില്ലേ ചന്തു, അവന്റെ വീടിനടുത്താ എന്റെ വീട്, എന്റെ പേര് നീരജ്, നിന്നേം നിന്റെ വണ്ടിയും ഞാൻ അവിടെ വച്ച് കുറെ തവണ കണ്ടിട്ടുണ്ട്… അതാ വണ്ടി കണ്ടപ്പോഴേക്കും വേഗം വന്നത്… ഈ നൂറ്റാണ്ടിൽ ഇങ്ങനൊരു വണ്ടിയും കൊണ്ട് നടക്കുന്ന കോളേജ് പയ്യൻ നീ മാത്രെ ഉണ്ടാകൂ… ഹ…ഹ…”
വണ്ടിയുടെ കാര്യം കേട്ടതും നീരജിന്റെ മുഖം മങ്ങി.
” എന്താടാ നിന്റെ പ്രശ്നം ആത്മഹത്യ ചെയ്യാൻ മാത്രം? നല്ലൊരു ഫാമിലി ഒക്കെ കിട്ടിയിട്ട് എങ്ങനെയെങ്കിലും ലൈഫ് സെറ്റ് ആക്കാൻ നോക്കാതെ, ആത്മഹത്യ ചെയ്യാൻ നടക്കുന്നു…”
അരുണിന് അത് കേട്ടിട്ട് ദേഷ്യം വന്നു.
” നല്ല ഫാമിലി, ശരിയാ നല്ല ഫാമിലി തന്നെയാ എനിക്കൊഴിച്ച്. ”
” അതെന്താ, നിനക്ക് അല്ലാത്തെ? നീയാ ഫാമിലിലെ അല്ലെ? ”
ചെറിയ ചിരിയോടെ ആണ് നീരജ് അത് ചോദിച്ചത്, പക്ഷെ അരുണിന്റെ മറുപടി നീരജിനെ ഞെട്ടിച്ചു.
“അതിപ്പോ എന്റെയും സംശയമാണ് ചേട്ടാ… ഞാനാ ഫാമിലിയിലെ അല്ലെ എന്നുള്ളത്…”
“ഡാ പന്ന…” നീരജിന്റെ അലർച്ച കേട്ട് അരുൺ ഞെട്ടലോടെ അവനെ നോക്കി.
“വേറെ ഏതെങ്കിലും ഒരു സിറ്റുവേഷനിലാണ് നീയിത് പറഞ്ഞിരുന്നതെങ്കിൽ ഈ ബിയർ ബോട്ടിൽ കൊണ്ട് നിന്റെ തലയടിച്ചു പൊട്ടിച്ചേനെ ഞാൻ… എന്താടാ നിനക്കവിടെ ഒരു കുറവ്? നിന്നെയൊക്കെ ആ അച്ഛനും അമ്മയും കൊണ്ട് നടക്കണ കണ്ടിട്ട് ഞങ്ങൾ പലരും കൊതിച്ചിട്ടുണ്ട് അങ്ങനെ ഒരു അച്ഛനും അമ്മയ്ക്കും ജനിക്കാൻ… എന്നിട്ട് ആ നിന്റെ വായിൽ നിന്നാ ഇങ്ങനെ ഒരു വർത്തമാനം…”
അരുണിന്റെ കണ്ണുകൾ നിറഞ്ഞു അവൻ പതിയെ മനസ്സ് തുറന്നു എല്ലാം നീരജിനോട് പറഞ്ഞു…
ഒരു പൊട്ടിച്ചിരി ആയിരുന്നു നീരജിന്റെ മറുപടി.
” മോനെ നിന്നെക്കാൾ മൂന്നോ നാലോ വയസ്സ് മാത്രമാണ് എനിക്ക് കൂടുതൽ, അത്കൊണ്ട് തന്നെ വലിയ ഉപദേശം ഒന്നും തരുന്നില്ല തന്നാൽ നീ കേൾക്കേം ഇല്ല, പകരം ഞാൻ നിനക്ക് എന്റെ കഥ പറഞ്ഞു തരാം ദി ഗ്രേറ്റ് ലോസർ നീരജ് ദിവാകറിന്റെ കഥ… ”
അരുൺ നിർവികാരതയോടെ നീരജിനെ നോക്കി.
‘മരിക്കാൻ സമയവും സ്ഥലവും ഒത്തു വന്നതായിരുന്നു, കുഴപ്പമില്ല, കഥപറഞ്ഞു പകുതി ആകുമ്പോഴേക്കും ആശാൻ off ആകുമെന്നു തോന്നുന്നു, ആ ഗ്യാപ്പിൽ ഉദ്ദേശം നടപ്പിലാക്കാം…’ അവൻ മനസ്സിൽ പറഞ്ഞു…
കയ്യിലിരുന്ന ബോട്ടിലിൽ നിന്ന് ഒരിറക്ക് കുടിച്ചതിനു ശേഷം നീരജ് അരുണിനെ നോക്കി പറഞ്ഞു തുടങ്ങി…
?
?
ഒരു കുഴപ്പവും ഇല്ല നീ തുടര്‍ machane ഫുൾ support
ഈ ഭാഗവും അടിപൊളി neerajinte കഥക്ക് ആയി waiting
താങ്ക്സ് Dd… ???
നന്നായിട്ടുണ്ട് നീ ബാക്കി എഴുതടാ ശവിയേ….
Ravanji… Ezhuthithudangi… Page koottaanulla sramathilaanu… ???
Onnum parayan ella page mikimam oru 25-30 undavanam
Sramikkaam bro… Adhikam ezhuthi parichayamillathondaanu… I’ll try my best
ചുമ്മാ poli?
Thanks bro
പേജ് കൂട്ടി എഴുതുമച്ചാനെ…. ❤❤❤
തീർച്ചയായും അടുത്ത തവണ കൂടുതൽ ഉണ്ടാകും ബ്രോ, ???
?
Thanks bro
അടിപൊളി ബ്രോ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.
Next part page കൂട്ടാൻ ശ്രമിക്കുക
തീർച്ചയായും ശ്രമിക്കാം ബ്രോ???
??
Thanks bro