ബ്ലാക്ക് അല്ലെങ്കിൽ ഡാർക്ക് കളർ ആണ് ജീൻസ്…
‘ആടിയാടി വരുന്നുണ്ട്… നാശം പിടിക്കാനായിട്ട്… ഈ പണ്ടാരത്തിനെ ഇങ്ങോട്ട് കെട്ടിയെടുത്തതെന്തിനാണാവോ…’
പല്ലിറുമ്മിക്കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു…
“വാട്ട് ആർ യു ഡൂയിങ് ദേയർ മാൻ..??? കം ഡൌൺ ലെറ്റസ് സെലിബ്രേറ്റ് സംതിങ്, ഒന്നുല്ലെങ്കിലും തന്റെ ഭൂമിയിലെ ലാസ്റ്റ് നൈറ്റ് അല്ലെടോ!!!”
അവൻ ഒരു ഞെട്ടലോടെ അയാളെ നോക്കി…
നിലാവെളിച്ചം മുഖത്തു തട്ടിയപ്പോൾ അരുൺ അയാളുടെ മുഖം ശരിക്കും കണ്ടു…
വിളറിയ മുഖത്ത് വളർന്ന താടിമീശകൾ… തീക്ഷ്‌ണമായ മിഴികൾ ലക്ഷ്യം വക്കുന്നത് തന്റെ നേർക്കാണെന്നു മനസ്സിലാക്കിയപ്പോഴേക്കും, അരുൺ അയാളുടെ ഗൂഢമായ മന്ദസ്മിതത്തിൽ മയങ്ങിയ പോലെ മെല്ലെ മെല്ലെ താഴെക്കിറങ്ങുവാൻ തുടങ്ങി…
“താനെന്താ പറഞ്ഞത്?”
അരുൺ ഒപ്പം എത്തിയതും തിരിഞ്ഞു നടക്കാനൊരുങ്ങിയ അജ്ഞാതനോട് അരുൺ ചോദിച്ചു…
അരുണിന്റെ മുഖത്തെ സംശയകരമായ ഭാവം കണ്ടപ്പോ അജ്ഞാതനു ചിരി പൊട്ടി. അയാൾ തിരിഞ്ഞു നടന്നപ്പോൾ ഒപ്പം അവനും കൂടി.
“സത്യം പറ എന്നെ രക്ഷിക്കാൻ വന്ന വല്ല ദൈവദൂതനുമാണോ?”
അജ്ഞാതന്റെ മുഖത്തെ ചിരി ഒരു പൊട്ടിച്ചിരിയായി മാറി…
“അപ്പൊ താൻ ആത്മഹത്യ ചെയ്യാൻ തന്നെ വന്നതാണല്ലേ…”
അയാൾ ഉറക്കെ ഉറക്കെ വീണ്ടും ചിരിച്ചുകൊണ്ടിരുന്നു…
“പൊന്നുമോനെ… ഞാനിവിടെ എല്ലാ ദിവസവും വരുന്നതാ… സംശയാസ്‌പദമായ സാഹചര്യത്തിൽ, പുറത്തൊരു ബൈക്ക് ഇരിക്കണ കണ്ടപ്പോഴേ വിചാരിച്ചു ഏതെങ്കിലും ഒരു വിവരദോഷി ആത്മഹത്യ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്നു…”
അവസാന നിമിഷത്തിലും ഒരാൾ തന്റെ മുഖത്ത് നോക്കി വിവരദോഷി എന്ന് വിളിക്കുന്നത് കേട്ടപ്പോൾ അരുണിന് പിന്നെയും ദേഷ്യം വന്നു. അവൻ നടത്തം നിറുത്തി.
” എന്നാ ചേട്ടൻ ചെല്ല്, പറഞ്ഞ പോലെ വിവരദോഷികൾക്ക് നല്ലത് ആത്മഹത്യയാ, ഞാനത് മനസ്സമാധാനത്തോടെ ചെയ്തോട്ടെ…”
അരുൺ തിരിഞ്ഞു നടക്കാനൊരുങ്ങി.
” ഹാ! മോനെ പിണങ്ങല്ലേടാ, ബാ നമുക്ക് രണ്ടു ബിയർ അടിക്കാം എന്നിട്ട് സംസാരിക്കാം… ”
അജ്ഞാതന്റെ വാക്കുകൾ കേട്ടു അരുൺ പിന്നെയും അയാളെ സൂക്ഷിച്ചു നോക്കി.
Angel ജോൺ സിനിമ കണ്ടതാ അതുപോലെ തന്നെ പല സിനിമകളും കണ്ടിട്ടുണ്ട് മാലാഖമാരും ദൈവവുമൊക്കെ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത്. പക്ഷെ അവർ ആരും ഇത്പോലെ വെള്ളമടിച്ചു തെറ്റായ ഒരു മെസ്സേജ് മറ്റുള്ളവർക്ക് കൊടുക്കാൻ നിൽക്കില്ല. എന്നാലും….
?
?
ഒരു കുഴപ്പവും ഇല്ല നീ തുടര്‍ machane ഫുൾ support
ഈ ഭാഗവും അടിപൊളി neerajinte കഥക്ക് ആയി waiting
താങ്ക്സ് Dd… ???
നന്നായിട്ടുണ്ട് നീ ബാക്കി എഴുതടാ ശവിയേ….
Ravanji… Ezhuthithudangi… Page koottaanulla sramathilaanu… ???
Onnum parayan ella page mikimam oru 25-30 undavanam
Sramikkaam bro… Adhikam ezhuthi parichayamillathondaanu… I’ll try my best
ചുമ്മാ poli?
Thanks bro
പേജ് കൂട്ടി എഴുതുമച്ചാനെ…. ❤❤❤
തീർച്ചയായും അടുത്ത തവണ കൂടുതൽ ഉണ്ടാകും ബ്രോ, ???
?
Thanks bro
അടിപൊളി ബ്രോ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.
Next part page കൂട്ടാൻ ശ്രമിക്കുക
തീർച്ചയായും ശ്രമിക്കാം ബ്രോ???
??
Thanks bro