ദൗത്യം 2 [ശിവശങ്കരൻ] 159

ദൗത്യം 2

Author : ശിവശങ്കരൻ

[ Previous Part ]

 

 

 

 

എല്ലാവരും എനിക്ക് മാപ്പ് തരിക… ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ… അച്ഛൻ്റെയും അമ്മയുടെയും ആഗ്രഹങ്ങൾക്കൊത്ത് ഉയരാൻ കഴിയുന്ന ഒരു മകനായി ജനിക്കാൻ മാത്രം പ്രാർത്ഥിച്ചുകൊണ്ട് ഈ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു…

ആ ഉയരമുള്ള പാറക്കെട്ടിൽ നിന്നും ചാടാൻ തയ്യാറായി അവൻ നിന്നു……

തുടരുന്നു….

****************************************************

താഴെ തിരയുടെ ഇരമ്പൽ അവനു കേൾക്കാൻ കഴിയുന്നില്ലായിരുന്നു… അതിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു അവന്റെ മനസ്സ്… അല്പസമയം കണ്ണടച്ച് മനസ്സിനെ അടക്കി നിർത്തിയ അരുൺ വലം കാൽ ഏറ്റവും അറ്റത്തുള്ള പാറക്കഷണത്തിന്മേൽ വച്ചു…

ഒറ്റക്കുതിപ്പ്… അതോടെ തീരണം…

അതുവരെ ഇല്ലാതിരുന്ന ഒരു ഇളംകാറ്റ് അവിടെ വീശാൻ തുടങ്ങി അതൊന്നും അവന്റെ ഉള്ളിലെ കനലിനെ കുറക്കുന്നില്ലായിരുന്നു….

താഴേക്ക് സ്വയം എടുത്തെറിയപ്പെടാൻ ഒരുങ്ങി കണ്ണുകൾ ഇറുക്കി അടച്ചു അരുൺ… എന്നാൽ തൊട്ടടുത്ത നിമിഷം ഞെട്ടിയിട്ടെന്ന പോലെ അവൻ കണ്ണുകൾ വലിച്ചു തുറന്നു, മുന്നിലെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി…

ആ ഇളം കാറ്റിൽ ഒരു ചൂളം വിളി അലിഞ്ഞു ചേർന്നിരുന്നത് അവൻ അറിഞ്ഞിരുന്നു…

പുറകിൽ നിന്നും ആരോ തന്നെ നോക്കുന്ന പോലെ തോന്നിയ അവൻ ഞെട്ടി തിരിഞ്ഞു നോക്കി…

ഇല്ല…!!!

ആരുമില്ല… വെറും തോന്നൽ…

ഒരു തോന്നലിനും തന്റെ തീരുമാനത്തെ മാറ്റാൻ സാധിക്കില്ല…!!!

മനസ്സിൽ ഉറപ്പിച്ചുകൊണ്ട് വീണ്ടും പാറക്കെട്ടിന്റെ അറ്റത്തേക്ക് തിരിഞ്ഞ അവന്റെ ചെവിയിലേക്ക്, ഒരു ശബ്ദം കടൽ തിരയുടെ ഇരമ്പലിനൊപ്പം കയറി വന്നു…

ഒന്നുകൂടി അവനാ ശബ്ദത്തിന് വേണ്ടി കാതോർത്തു.

“ഓയ്…!!! സൂക്ഷിച്ചു നിക്കണം അവിടെ ഇത്തിരി വഴുക്കലുള്ളതാണ്ട്ടാ … ”

അത്ഭുതത്തോടെയും നിരാശയുടെയും അരുൺ താഴേക്ക് നോക്കി…

താഴെ ഒരു രൂപം കയ്യിൽ ഒരു പച്ച ബിയർ ബോട്ടിലുമായി നടന്നുവരുന്നു…

വെട്ടിയൊതുക്കിയ മുടി. ആവശ്യത്തിന് പൊക്കവും വണ്ണവും . വൈറ്റ് ആണോ അതോ മറ്റേതെങ്കിലും ഇളം കളർ ആണോ എന്നറിയില്ല ഫുൾ സ്ലീവ് ഷർട്ട്ന്റെ ഒരു സ്ലീവ് ക്രമമില്ലാതെ ചുരുട്ടി വച്ചിരിക്കുന്നു, അടുത്തതാകട്ടെ അശ്രദ്ധമായി അഴിഞ്ഞു കിടക്കുന്നു.

18 Comments

    1. ശിവശങ്കരൻ

      ?

  1. ഒരു കുഴപ്പവും ഇല്ല നീ തുടര്‍ machane ഫുൾ support
    ഈ ഭാഗവും അടിപൊളി neerajinte കഥക്ക് ആയി waiting

    1. ശിവശങ്കരൻ

      താങ്ക്സ് Dd… ???

  2. നന്നായിട്ടുണ്ട് നീ ബാക്കി എഴുതടാ ശവിയേ….

    1. ശിവശങ്കരൻ

      Ravanji… Ezhuthithudangi… Page koottaanulla sramathilaanu… ???

  3. Ajith cg Ajith cg

    Onnum parayan ella page mikimam oru 25-30 undavanam

    1. ശിവശങ്കരൻ

      Sramikkaam bro… Adhikam ezhuthi parichayamillathondaanu… I’ll try my best

  4. ചുമ്മാ poli?

    1. ശിവശങ്കരൻ

      Thanks bro

  5. നിധീഷ്

    പേജ് കൂട്ടി എഴുതുമച്ചാനെ…. ❤❤❤

    1. ശിവശങ്കരൻ

      തീർച്ചയായും അടുത്ത തവണ കൂടുതൽ ഉണ്ടാകും ബ്രോ, ???

  6. വിരഹ കാമുകൻ???

    ?

    1. ശിവശങ്കരൻ

      Thanks bro

  7. അടിപൊളി ബ്രോ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.

    Next part page കൂട്ടാൻ ശ്രമിക്കുക

    1. ശിവശങ്കരൻ

      തീർച്ചയായും ശ്രമിക്കാം ബ്രോ???

    1. ശിവശങ്കരൻ

      Thanks bro

Comments are closed.