ദൗത്യം 1 [ശിവശങ്കരൻ] 195

ദൗത്യം 1

Author : ശിവശങ്കരൻ

 

         സുഹൃത്തുക്കളെ… എൻ്റെ ആദ്യത്തെ ഉദ്ധ്യമമാണ്… ആരെയും ഒന്നിനെയും ആക്ഷേപിക്കുന്നു എന്ന് തോന്നരുത്… ഉള്ളിൽ കിടന്ന ഒരു നേർത്ത ചിന്തയിൽ നിന്നും ഉണ്ടായ പ്രചോദനം അത്രേയുള്ളൂ… വായിച്ചിട്ട് ഇഷ്ടപ്പടുവാണെങ്കിൽ പ്രോത്സാഹിപ്പിക്കും എന്നെനിക്ക് ഉറപ്പുണ്ട്, മാത്രമല്ല, കുറവുകൾ പരിഹരിക്കുന്നതിന് നിങ്ങളുടെ കമൻ്റ്സ് സഹായിക്കും എന്നും വിശ്വസിക്കുന്നു…

സ്വന്തം കൂട്ടുകാരൻ…
********************************************************************************************************

രാത്രി ഒരു 11 മണി ആയിക്കാണും, ഹൈവേയിലൂടെ തന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസിൽ പറ്റാവുന്നതിന്റെ മാക്സിമം സ്പീഡിൽ അരുൺ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു… എവിടെയൊക്കെയോ ട്രാഫിക് പോലീസിൻ്റെ സ്പീഡ് ക്യാമെറകളിൽ നിന്നുള്ള ഫ്ളാഷ് ലൈറ്റുകൾ മിന്നിക്കൊണ്ടിരുന്നു…

റീഫ്ലെക്ടറുകളിൽ നിന്നുള്ള വെളിച്ചം മിന്നുന്നത് ആ യാത്രയുടെ ഭംഗി കൂട്ടിയിരുന്നു….

പൗർണമി ആയിട്ട് കൂടി നിലാവിനെക്കാൾ ശോഭയിൽ പ്രകാശിക്കുന്ന കൃത്രിമ ദീപസ്തംഭങ്ങൾ പൂർണചന്ദ്രന്റെ കാഴ്ചയെ മറച്ചു…

പഴകിയതെന്നു ഒറ്റനോട്ടത്തിൽ കരുതാവുന്ന ആ ബൈക്ക് ആ രാത്രിയുടെ ഇരുളിനെ കീറിമുറിച്ചു കൊണ്ട് പറ്റാവുന്നതിന്റെ പരമാവധി വേഗത്തിൽ തന്നെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു…

അവൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…

‘കൂടുതലൊന്നും താൻ ആവശ്യപ്പെട്ടില്ലല്ലോ, കൂട്ടുകാരുടെ കൂടെ കൂടുമ്പോൾ കളിയാക്കാൻ ഇട കൊടുക്കാത്ത രീതിയിൽ ഒരു ദിവസമെങ്കിലും കോളജിൽ എത്തണം. അതിനാണ് ഈ പഴഞ്ജൻ bike കളഞ്ഞു പുതിയ മോഡൽ വാങ്ങിത്തരാൻ പറഞ്ഞത്, അതിനു എന്തൊക്കെയാ അച്ഛൻ പറഞ്ഞത്,
പഠിക്കാൻ മോശമായത്… കോളജിൽ തല്ലുകൂടിയത്… എന്നുവേണ്ട എല്ലാ നെഗറ്റീവ് പോയിൻ്റ്സ്സും അക്കമിട്ട് പറഞ്ഞാണ് അച്ഛൻ ശിക്ഷിച്ചത്.
എൻ്റെ മനസ്സ് അറിയാം എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന അമ്മയെന്തെ അച്ഛനെതിരേ ഒന്നും മിണ്ടാതെ നിന്നത്?’

ഒരു സൂപ്പർമാർക്കറ്റ് സ്വന്തമായിട്ട് ഉള്ള ജോർജ് വരുന്നത് R15 ന്, റിടെയർഡ് മാഷ്ൻ്റേ മകനായ മിഥുൻ വരുന്നത് റോയൽ എൻഫീൽഡ് thunderbird ന്, ഒക്കെ പോട്ടെ part-time ജോബ് ആയി നടക്കണ കൂലിപ്പണിക്കാരൻ രാഘവെട്ടൻ്റെ മകൻ രഞ്ജിത്ത് വരുന്നത് ഹിമാലയൻ ഓടിച്ചു…  കോളജിൽ ജൂനിയർ പിള്ളേര് വരെ വിലകൂടിയ sporty ബൈക്ക് കളിൽ ഗേൾഫ്രണ്ട്സ് മായി ചുറ്റുമ്പോ, ഞാൻ മാത്രം…

അവൻ കണ്ണുകൾ തുടച്ചു…

2021 ആയിട്ടും പാഷൻ പ്ലസും ഓടിച്ചു നടക്കുന്ന 23 വയസ്സുകാരൻ താൻ മാത്രമായിരിക്കും എന്നാണ് propose ചെയ്യാൻ പോയപ്പോ ആ ജൂനിയർ പെൺകുട്ടി പോലും പറഞ്ഞത്…

എല്ലാവരുടെയും മുൻപിൽ നാണം കെട്ട് നിൽക്കേണ്ടി വരുന്ന അവസ്ഥ… ആരോടാണ് ഇതൊന്നു പറഞ്ഞാൽ മനസ്സിലാക്കുക?

ഇല്ല, എന്നെ മനസ്സിലാക്കാൻ ആരുമില്ല, ആർക്കും എന്നോട് സ്നേഹം ഇല്ല.
അച്ഛന് പറഞ്ഞു അഭിമാനിക്കാൻ ചേട്ടനുണ്ട്, അമ്മക്ക് കൊഞ്ചിക്കാൻ അനിയത്തിയും…

ഇടയ്ക്ക് പറയും മക്കളെല്ലാം ഒരുപോലെയാണ് എന്നൊക്കെ… വെറുതെയാ…

അരുണിനു സങ്കടം കൂടി വന്നു.

ഇടത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ട് അവൻ വണ്ടി ബീച്ച് റോഡിലേക്ക് കയറി, അപ്പോഴാണ് മറ്റൊരു കാര്യം അവൻ ഓർത്തത് വണ്ടിയുടെ ഇൻഡിക്കേറ്റർ ഒക്കെ പ്രവർത്തനരഹിതമായിട്ടു മാസങ്ങളായി. പുതിയ bike വാങ്ങാൻ അച്ഛനോട് മല്ലിടുന്നതിനിടെ ഈ വണ്ടിയുടെ മെയിൻ്റനൻസ് ൻ്റെ കാര്യമെല്ലാം മറന്നുപോയിരുന്നു….

റോഡിന് ഒരു വശത്തായി ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് താക്കോൽ വലിച്ചൂരി. മെല്ലെ റോഡ് മുറിച്ച് കടന്ന് അവൻ ബീച്ചിലേക്ക് നടക്കാൻ തുടങ്ങി….

40 Comments

  1. Ajith cg Ajith cg

    Nannayi thudagi next partvegam venam

    1. ശിവശങ്കരൻ

      ഇട്ടിട്ടുണ്ട്, കുട്ടേട്ടൻ കനിഞ്ഞാൽ വേഗം കിട്ടും ???? താങ്ക്സ് ഫോർ യുവർ സപ്പോർട്ട് ???

  2. monuse, nannayitund ketto. othiri delay akkathe adutha bhagam tharane, ennale flow pokathe vayikkan pattooooo

    1. ശിവശങ്കരൻ

      Pettennu tharaam brother… Editing stagil aanu second part…

  3. കൊള്ളാം bro നല്ല തുടക്കം
    ❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി waiting

    1. ശിവശങ്കരൻ

      Thanks dd???

  4. Nice starting aanu. Keep going

    1. ശിവശങ്കരൻ

      താങ്ക്സ്… ??? I’ll try my best…

  5. നിധീഷ്

    ♥♥♥

    1. ശിവശങ്കരൻ

      ???

  6. Thudakkam nannai bro,
    Page kootiyal santhoham.
    waiting for next part.

    1. ശിവശങ്കരൻ

      ഇവിടെ എങ്ങനെ എഴുത്തണമെന്ന് വലിയ ഐഡിയ ഇല്ലായിരുന്നു ബ്രോ, അങ്ങനെ തുടങ്ങിയതാ പേജ് number കൂട്ടാൻ എന്തായാലും ശ്രമിക്കാം… താങ്ക്സ് ഫോർ യുവർ സപ്പോർട്ട് ???

  7. പാലാക്കാരൻ

    Good attempt

    1. ശിവശങ്കരൻ

      താങ്ക്സ് അച്ചായാ… ???

  8. മച്ചാനെ പൊളി

    1. ശിവശങ്കരൻ

      താങ്ക്സ് മച്ചാനെ ???

  9. Super bro ??

    1. ശിവശങ്കരൻ

      താങ്ക്സ് റെഡ്‌ഡി ഗാരു… ???

  10. യഥാർഥ ജീവിതം എന്താണെന്ന് അറിയാതെ ജൻമം തുലച്ചവർക്കായി സമർപ്പിക്കാം നമുക് ഈ കഥ നന്ദി സഹോ….

    1. ശിവശങ്കരൻ

      Really, athu thanneyaanu throughout eeyullavan udhesikkunnath… Love you raavanaa…

  11. നല്ല തുടക്കം.,.,
    കഥയുടെ ഗതി വരും ഭാഗങ്ങളിൽ അറിയാം..,
    ന്തായാലും എഴുതു.,.,
    സ്നേഹം.,.,
    ?

    1. ശിവശങ്കരൻ

      Veendum niranja sneham തമ്പുരാൻ???

  12. Nice start✌️ pls continue….✌️

    1. ശിവശങ്കരൻ

      Thanks dear… I’ll try my best ???

  13. നന്നായി. വളരെ നല്ലൊരു കഥയുടെ തുടക്കമായി തോന്നുന്നു

    1. ശിവശങ്കരൻ

      Ennaalaakum vidham nannakkan sramikkam babuvettaa???

  14. Nice story bro

    1. ശിവശങ്കരൻ

      Thanks dear???

  15. തുടക്കം നൈസ്

    1. ശിവശങ്കരൻ

      Thanks dear???

    1. ശിവശങ്കരൻ

      Thanks dear???

  16. ❤❤

    കഥ തുടക്കം നന്നയിരുന്നു.. നായകൻ തിരികെ വരുമെന്ന് തന്നെ കരുതുന്നു… തുടരുക ❤❤❤

    1. ശിവശങ്കരൻ

      Nallathu maathram namukk pratheekshikkaam ???

    1. ബെസ്റ്റ് ❤

      1. ശിവശങ്കരൻ

        Thanks dear?

    2. Thudakkam nannayirunnu… Keep writting dear..
      ❤❤

      1. ശിവശങ്കരൻ

        Thanks I’ll try my best?

    3. ശിവശങ്കരൻ

      ???

Comments are closed.