കിടപ്പിലായി.രണ്ട് സഹോദരിമാരും വളർന്നു. അവൾ വീട്ടുജോലിയൊക്കെ തീർത്തു തുന്നൽ കടയിൽ പോവും.
ഇന്നവൾ വിളിയൊക്കെ കുറവാണ് രണ്ട് വർഷത്തിനു ശേഷം അവൾക്കൊരു സർപ്രൈസ് ആക്കാൻ കുറെ സാധനങ്ങൾ വാങ്ങി അവളെ അറിയിക്കാതെ നാട്ടിൽ എത്തി എറണാകുളത്ത് പോവാതെ ജനിച്ചു വളർന്ന നാട്ടിൽ എന്റെ ദേവുവിന്റെ നാട്ടിൽ.
നേരെ കുളിച്ചു ഫ്രഷ് അവാൻ അമ്മാവന്റെ വീട്ടിലേക്ക് പോയി.പോണ വഴി ചിരുതേടത്തിയുടെ മകൾ രമണി ചേച്ചിയെ കണ്ടു .ചേച്ചി പറഞ്ഞു അമ്മായിയും പിള്ളേരും അവരുടെ വീട്ടിൽ പോയല്ലോ അപ്പു അമ്മാവൻ മാത്രം കാണും എന്ന്. നേരെ അമ്മാവന്റെ വീട്ടിൽ എത്തി ചാരിയ കതക് തുറന്നു ഞാൻ കണ്ടത് ലോകത്ത് ഒരാളും കാണാൻ പാടില്ലാത്ത സഹിക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു.
അമ്മാവന്റെ കിടപ്പറയിൽ നിന്നു അഴിച്ചിട്ട മുടി വാരിക്കെട്ടി വരുന്ന ദേവുനെ. സകല ശക്തിയും ചോർന്നു പോയ ഞാൻ പിന്നോട്ട് നടന്നു ഉമ്മറത്തെ തൂണിൽ ചാരി നിന്നു കൈയ്യിലെ സാധനങ്ങൾ എല്ലാം നിലത്ത്.
യാതൊരു പരിഭ്രമമവും ഇല്ലാതെ എന്റെ മുന്നിൽ വന്നു നിന്ന അവൾ പറഞ്ഞു
” ജീവിക്കാൻ വേറെ വഴിയൊന്നുല്ലാത്തവരുടെ മുന്നിൽ ഇതേ ഒരു വഴിയുള്ളു” എന്ന് പറഞ്ഞു അവൾ ഇറങ്ങിപ്പോയി.
ആ നിമിഷം അത് വരെ തോന്നിയ എല്ലാ ഇഷ്ടവും മാഞ്ഞു പകരം അറപ്പും വെറുപ്പും തോന്നി.
അങ്ങനെ പിറ്റേ ദിവസം കടവിൽ ഒറ്റയ്ക്കിരുന്ന എന്റെ തോളിൽ തട്ടി വിളിച്ച അവളുടെ കൈ തട്ടിമാറ്റി ഞാൻ പറഞ്ഞു.
” തൊട്ടു പോവരുത് എന്നെ നീ അശ്ലീളമേ.. അറപ്പാണ് എനിക്ക് നിന്നോട്. നിന്നെക്കാൾ അന്തസ്സുളളവരാണ് തെരുവു വേശ്യകൾ.”
പൊട്ടിക്കരഞ്ഞു എന്നോടവൾ പറഞ്ഞു.
“അപ്പുവേട്ടാ ഞാൻ ഒരിക്കലും അപ്പുവേട്ടനു മുന്നിൽ കഴുത്ത് നീട്ടി തരില്ലാ ഞാൻ ചീത്തയാ അപ്പുയേട്ടൻ എന്നെ വെറുക്കാൻ വേണ്ടി തന്നെയാ ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷെ അപ്പുയേട്ടനു മുന്നിൽ ഒന്നും മറച്ചു വെയ്ക്കാൻ എനിക്കാവില്ല. ചതിച്ചതാ അപ്പു ഏട്ടന്റെ അമ്മാവൻ എന്നെ. ചതിക്കയായിരുന്നു.”
പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ എന്നോട് എല്ലാം തുറന്നു പറഞ്ഞു.