ദേവിയുടെ മാത്രം…. [AK] 304

ദേവിയുടെ മാത്രം….

Author : AK

 

പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ മനോഹരമായ ചില ഓർമപ്പെടുത്തലുകൾ സമ്മാനിക്കുന്നുണ്ടായിരുന്നു… ബാംഗ്ലൂർ നഗരത്തിന്റെയും കോർപറേറ്റ് അടിമത്തത്തിന്റെയും തിരക്കിട്ട ലോകത്ത് നിന്നും എല്ലാം ഉപേക്ഷിച്ചു കെട്ടുകെട്ടുമ്പോൾ തനിക്കായി കാത്തിരിക്കുന്ന ചിലരുണ്ടെന്നുള്ളതായിരുന്നു ആകെയുള്ള ആശ്വാസം… പിന്നെ കുറച്ചുകാലത്തെ അദ്ധ്വാനത്തിൽ കരസ്തമാക്കിയ ബാങ്ക് ബാലൻസും സാധാരണക്കാരന് വേണ്ട സ്വത്തുവകകളും… ഒരു ഗ്രാമത്തിലായി അൽപം സ്ഥലം വാങ്ങിയിട്ടുണ്ട്… ഇനി മണ്ണിൽ അദ്ധ്വാനിക്കാനുള്ള ആഗ്രഹവും ഒപ്പം എന്തെങ്കിലും ചെറിയ ഒരു ജോലിയും നേടണം…

 

ഒരായുഷ്കാലത്തിനുള്ളതിപ്പോൾ സമ്പാദിച്ചിട്ടുണ്ട്… ഒരു പെണ്ണ് കെട്ടിക്കൂടെ… അതിനുള്ള പ്രായമായില്ലേ എന്ന് കൂടെയുള്ളവർ ചോദിക്കുമ്പോഴും മനസ്സിലേക്ക് വന്ന മുഖം ഒന്നുമാത്രമായിരുന്നു… അതെ.. ആഴത്തിൽ പതിഞ്ഞ ഒരേ ഒരു മുഖം… ഇനി മരണത്തിനു മാത്രമേ തന്നിൽ നിന്നവളെ വേർപെടുത്താനാവൂ… ഇനിയൊരിക്കലും നേടാനായില്ലെങ്കിലും ജീവനുള്ളിടത്തോളം കാലം അവൾക്ക് മാത്രമുള്ള സ്നേഹം… അത്‌ നൽകണം… മനസ്സുകൊണ്ട് പലവട്ടം സ്വന്തമാക്കണം… അല്ലെങ്കിൽ ഇനി സ്വന്തമാക്കാനെന്തിരിക്കുന്നു… അവളെന്റെ സ്വന്തം തന്നെയല്ലേ… വീണ്ടുമാ ഓർമ്മകൾ വന്നപ്പോൾ എന്തുകൊണ്ടെന്നറിയില്ല… അറിയാതെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… ഒരായുഷ്കാലത്തിന്റെ ഓർമകളുള്ളപ്പോൾ ഇനിയൊരു കൂട്ടെന്തിന്…

 

ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോൾ കണ്ടക്ടർ ഓർമിപ്പിക്കാൻ മറന്നില്ല… പുതിയ വീടും സ്ഥലവും വാങ്ങിയിട്ട് രണ്ടുകൊല്ലം കഴിഞ്ഞെങ്കിലും ആദ്യമായായിരുന്നു ഇങ്ങോട്ടുവരുന്നത്… അമ്മയെയും അനിയത്തിയെയും ഇങ്ങോട്ട് നേരത്തെ പറഞ്ഞയച്ചിരുന്നു… ഇനി എല്ലാം കെട്ടിപ്പൂട്ടി പുതിയൊരു ജീവിതത്തിനു മാത്രമേ ഇങ്ങോട്ടേക്കുള്ളൂ എന്ന് അന്നേ തീരുമാനിച്ചതുകൊണ്ട് എല്ലാം ഭംഗിയായി അവസാനിപ്പിച്ചു… ബസ് ഇറങ്ങിയത് ഒരു ജംഗ്ഷനിൽ ആയിരുന്നു… ഒരു കുഞ്ഞുചായക്കടയും ആവശ്യത്തിന് കടകളുമുള്ള ഒരു കുഞ്ഞുജംഗ്ഷൻ….രാവിലെ തന്നെ നാട്ടിലെ പ്രധാനപ്പെട്ട കാരണവന്മാർ ചായക്കടയിൽ ഒത്തുകൂടിയിട്ടുണ്ട്… നല്ല കളിചിരിയും നാട്ടുവർത്തമാനവും എല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്…

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.