ദേവസൂര്യ [Sreyas] 178

അത് പണം ആയിരുന്നു.

 

അവൾ അതിന് ശേഷം ഈ കാലയളവിൽ പലപ്പോഴും അവനോട് പറയാതെ പറഞ്ഞിരുന്നു തന്റെ ഇഷ്ടം. അതറിഞ്ഞിട്ടും അവൻ അറിയാത്തത് പോലെ നടിച്ചു.

 

അവളുടെ ഹൃദയം ഇപ്പോൾ തുടിക്കുന്നത് അവനെ കാണാൻ ആണ്.

 

 

 

വൈകുന്നേരം 3.30 ന് സ്കൂൾ വിട്ടപ്പോൾ തന്നെ അവൻ ബാഗും എടുത്ത് പുറത്തേക്കിറങ്ങി. സ്വല്പം വേഗത്തിൽ തന്നെ ആരെയും കാത്തു നിൽക്കാതെ വീട്ടിലേക്ക് നടന്നു. സത്യത്തിൽ അവന് ആരെയും കാത്തുനിൽക്കാൻ സമയമില്ലായിരുന്നു. വീട്ടിൽ നൂറുകൂട്ടം പണി ഇനിയുമുണ്ട്.

 

അവന് പുറകിലായി തന്നെ അവളും നടന്നു. അവൾക്ക് പുറകിലായി കുറച്ച് ആൺ കുട്ടികളുടെ കൂട്ടം തന്നെ ഉണ്ടായിരുന്നു.

 

അവൻ അറിയുന്നുണ്ടായിരുന്നു അവൾ തന്റെ പുറകിൽ ഉണ്ടെന്നുള്ളത്. പക്ഷെ തിരിഞ്ഞു നോക്കാൻ കൂട്ടക്കാതെ അവൻ വേഗം കൂട്ടികൊണ്ട് നടന്നു.

 

കുറച്ചു സമയത്തെ നടത്തതിന് ശേഷം അവൻ വീട്ടിലെത്തി.

 

ഒറ്റനില ഓടിട്ട വീട്. ഒരു മുപ്പത് സെന്റ് വസ്തുവിന്റെ നടുവിലാണ് ആ വീടുള്ളത്. റോഡിൽ നിന്ന് വീട്ടിലേക്ക് ഒരു ഓട്ടോ പോവാൻ വലുപ്പത്തിൽ വഴി ഉണ്ട്. വഴിയുടെ രണ്ട് വശവും പൂ ചെടികൾ ഉണ്ട്.

 

അമ്മയുടെ ശബ്ദം പുറത്തുനിന്നും ഉച്ചത്തിൽ കേൾക്കാം.

 

അവൻ വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ അടുത്ത് ഏകദേശം അമ്പതിനോട് അടുത്ത് പ്രായമുള്ള ഐശ്വര്യം തോന്നിക്കുന്ന ഒരു സ്ത്രീ യെ കണ്ടു. അമ്മയോട് എന്തോ കാര്യമായ സംസാരത്തിൽ ആണ്.

 

പെട്ടന്ന് അവൻ വന്നത് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു ആ സ്ത്രീ പൂമുഖത്തേക്ക് നോക്കി. അവന് ആളെ മനസ്സായില്ലെങ്കിലും മുഖത്ത് ചെറുതായി ഒരു ചിരി വരുത്തികൊണ്ട് അകത്തേക്ക് കയറി..

 

“ഇതാണോ മകൻ…..”

ആ സ്ത്രീ വാത്സല്യത്തോടെ അവനെ നോക്കി ചോദിച്ചു.

 

“അതെ…..

അല്ലാ……ചേച്ചിക്ക് പോകേണ്ട സമയമായില്ലേ….വന്നിട്ട് കുറെ നേരമായില്ലേ …… ഞാനിങ്ങനെയാ…..സംസാരിക്കാൻ ഒരാളെ കിട്ടിയാൽ പിന്നെ സമയം വരെ മറന്നുപോകും…..”

 

“മോനേ കൂടെ കണ്ടിട്ട് പോവാമെന്ന് വെച്ചതാ…. എന്തായാലും ഞാൻ ഇറങ്ങട്ടെ കുറെ സമയം ആയി വന്നിട്ട്….അവിടെ പണിയൊക്കെ കഴിഞ്ഞോ ആവോ…..ഇനി വരുമ്പോൾ കയറാം…. എന്നാൽ ഞാൻ ഇറങ്ങട്ടെ…..”

 

“ഇനി വരുമ്പോൾ വാ….”

 

12 Comments

  1. നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥

    1. ?

      അടുത്തതിൽ സെറ്റ് ആകാം?

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  3. നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
    ??

    1. ????

      ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ്‌ ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.

      ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.

  4. Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice

  6. രുദ്ര രാവണൻ

    ❤❤❤

Comments are closed.