ദേവസൂര്യ [Sreyas] 178

അവന്റെ അമ്മ അവരെ യാത്ര അയക്കാനെന്ന പോലെ എഴുന്നേൽക്കൽ നോക്കി. പക്ഷെ അവർക്ക് അതിന് സാധിച്ചില്ല.

 

“ഏയ്…..വയ്യാത്ത താൻ എന്തിനാ എഴുന്നേൽക്കുന്നേ…..”

അവർ അല്പം ദേഷ്യം കലർത്തികൊണ്ട് ശകാരിച്ചു.

 

അവന്റെ അമ്മ പുഞ്ചിരിക്കുക മാത്രമാണ് ചെയ്യ്തത്.

 

“ആരാ അമ്മേ അത്……???…..”

അവർ പോയതും അവൻ അമ്മയോട് ചോദിച്ചു.

 

“അത് നമ്മുടെ അപ്പുറത്തെ വസ്തു വാങ്ങിയവരാണ്…… ഇന്ന് അവിടെ പണിക്കാറുണ്ടായിരുന്നു…. പണിക്കാർക്ക് കുടിവെള്ളം എടുക്കാൻ ഇവിടെ വന്നതാണ്…….ഞാനിങ്ങനെ വയ്യാതെ ഇരിക്കുന്നത് കണ്ടിട്ട് ഉച്ചമുതൽ എനിക്ക് കൂട്ടിരിക്കുവായിരുന്നു…..…..അടുത്താഴ്ച മുതൽ അവിടെ വീട് പണി തുടങ്ങുന്നുണ്ട്…..”

 

 

അവൻ വസ്ത്രം മാറ്റിയതിന് ശേഷം നേരെ തൊഴുത്തിലേക്ക് നടന്നു.

പശുവിന് രാവിലെ അരിഞ്ഞു കൊണ്ടുവെച്ച പുല്ലും വൈക്കോലും തിന്നാൻ ഇട്ട് കൊടുത്തിട്ട് കാടി വെള്ളവും കുടിക്കാൻ കൊടുത്തു.

ആ സമയം അവൻ പാൽ കറന്നു.

 

അതിന് ശേഷം പാൽ കൊടുക്കാനായി പാൽ പാത്രവുമായി കവലയിലേക്ക് പോയി.

 

പാൽ കൊടുത്ത് സന്ധ്യയോടെ അവൻ തിരിച്ച് വീട്ടിലെത്തി.

വീട്ടിലെത്തിയപ്പോൾ തന്നെ തോർത്തുമായി കുളിക്കാൻ കയറി.

 

അടുത്ത് വീടുകളിൽ സന്ധ്യാ ദീപങ്ങൾ തെളിഞ്ഞു. പക്ഷികൾ കൂടണയാനുള്ള തിടുക്കത്തിൽ ചിലച്ചുകൊണ്ട് പറന്നു. പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നു .

 

അവന്റെ അമ്മ കിടക്കയിൽ നിന്നും വിളക്ക് വെക്കുന്നിടം നോക്കി ഇരിക്കുകയാണ്.

 

അവിടം ശൂന്യമായിരുന്നു. രണ്ടര വർഷമായി ആ വീട്ടിലൊരു നിലവിളക്ക് കത്തിയിട്ട്.അത്, ആ വീട് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആയത് കൊണ്ടായിരുന്നല്ല.

 

അവന്റെ അമ്മ തികഞ്ഞ ഒരു ഈശ്വര വിശ്വാസി ആയിരുന്നു, അവന്റെ അച്ഛന്റെ മരണം വരെ.

 

12 Comments

  1. നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥

    1. ?

      അടുത്തതിൽ സെറ്റ് ആകാം?

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  3. നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
    ??

    1. ????

      ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ്‌ ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.

      ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.

  4. Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice

  6. രുദ്ര രാവണൻ

    ❤❤❤

Comments are closed.