ദേവസൂര്യ [Sreyas] 178

ഇന്നലെയും ആ കുട്ടി ഇതുപോലെ നേരം വൈകിയാണ് എത്തിയത്. അപ്പോൾ തന്നെ വീണ അവനെ ശ്രദ്ധിച്ചിരുന്നു. ഇന്നും അവനെ ക്ലാസ്സിൽ കയറ്റാൻ അവൾ ഒരുക്കമല്ലായിരുന്നു.

 

വീട്ടിലെ നൂറുകൂട്ടം പണിയും ചെയ്യത് രണ്ട് ബസ്സും താണ്ടി തനിക്ക് ഇവിടെ എത്താൻ പറ്റുന്നുണ്ടെങ്കിൽ കേവലം പഠിക്കാൻ വരുന്ന ഒരു കുട്ടി വൈകി വരുന്നത് അവൾക്ക് അംഗീകരിക്കാൻ സാധിച്ചില്ല.

 

അഞ്ചു മിനിറ്റിന് ശേഷം അവൻ ക്ലാസ്സിലേക്ക് കയറി വന്നു.

വീണ എവിടേക്കാണെന്ന് പോലെ അവനെ തന്നെ നോക്കി. അവന്റെ കണ്ണുകളിൽ ദയനീയത ആയിരുന്നു ദൃഷ്ടമായിരുന്നത്.

 

“എങ്ങോട്ടാ…….???…..”

തന്നോട് ചോദിക്കുക പോലും ചെയ്യാതെ ആ കുട്ടി കയറി വന്നപ്പോൾ വീണക്ക് ഇത്രയും കുട്ടികളുടെ മുന്നിൽ ഏറ്റ അപമാനം പോലെ തോന്നി.വീണയുടെ മുഖം കോപം കൊണ്ട് ചുവന്നു.അവൾ അല്പം ദേഷ്യത്തോടെ കയ്യിലെ ടെസ്റ്റ്‌ ബുക്ക്‌ മേശയിൽ ഇട്ടിട്ട് കൈകൾ കെട്ടികൊണ്ട് അവനോട് ആരാഞ്ഞു.

 

“നിന്നോട് സീറ്റിലേക്ക് പോകാൻ പറഞ്ഞില്ലേ ഞാൻ….പിന്നെന്തിനാണ് ഇവിടെ നിൽക്കുന്നത്……???….”

ആ കുട്ടിയുടെ പുറകിൽ വരാന്തയിൽ നിന്നും ആയിരുന്നു ആ ഇടിമുഴക്കം പോലെയുള്ള ശബ്‍ദം വന്നത്.

 

കുട്ടികൾ ആ ശബ്ദം കേട്ടപ്പോൾ തന്നെ ഒന്നുകൂട്ടി അച്ചടക്കത്തോടെ ഇരുന്നു.

 

ആ കുട്ടി അപ്പോൾ തല താഴ്ത്തി ആരെയും നോക്കാതെ അവന്റെ സീറ്റ്ലേക്ക് പോയി ഇരുന്നു. അപ്പോഴാണ് വീണ അവന്റെ പിന്നിൽ നിന്നും നേരത്തെ വന്ന ശബ്‍ദത്തിന്റെ ഉടമയെ കണ്ടത്.

 

അതോടെ വീണ അയാളെ നോക്കി ചെറുതായി ചിരിച്ചു.

 

അയാൾ അവൾക്ക് മറുപുഞ്ചിരി പോലും നൽകാതെ വരാന്തയിൽ നിന്നും നടന്ന് നീങ്ങി.

 

ആ സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്നു അയാൾ. അയാൾ കുറച്ച് കർക്കശക്കാരനാണ്. ആ സ്കൂളിലെ വിദ്യാർഥികൾക്ക് മാത്രമല്ല അധ്യാപകർക്കും അയാളെ ഭയമാണ്.

 

 

വീണ വീണ്ടും പാഠമെടുക്കാൻ ആരംഭിച്ചു.ഇടക്ക് അവളുടെ ശ്രദ്ധ നേരംവൈകി വന്ന കുട്ടിയിലേക്ക് പോവുന്നുണ്ടാട്ടിരുന്നു. അവന്റെ ശ്രദ്ധ മുന്നിൽ വച്ചിട്ടുള്ള ടെസ്റ്റ്‌ ബുക്കിൽ തന്നെയാണ്.

അവനെ കാണാൻ ഇരു നിറം. ചെറുതായിട്ട് മീശ വളർന്നു വന്നിട്ടുണ്ട്. ഇസ്തിരി ഇടാത്ത ചുളുങ്ങിയ യൂണിഫോമിന്റെ ഷർട്ട്‌ അവന് ചേരാത്തത് പോലെ വീണക്ക് തോന്നി.

 

ഇടക്കിടെ ആരും കാണാതെ ദേവിക യുടെ നോട്ടവും അവനിലേക്ക് നീളുന്നുണ്ട്.

 

അവൻ എന്തുകൊണ്ടാണ് ഇത്രയും വൈകി വന്നതെന്നും അതുകണ്ടിട്ടും HM അവനോട് എന്തുകൊണ്ടാണ് ക്ലാസ്സിൽ കയറാൻ പറഞ്ഞതെന്നുമുള്ള ധാരാളം ചോദ്യങ്ങളുടെ ശരവർഷം തന്നെ ക്ലാസ്സ്‌ എടുക്കുന്നതിടയിലും അവളുടെ മനസ്സിലൂടെ വന്നു പോയ്‌ കൊണ്ടിരുന്നു.

 

താൻ കേവലം രണ്ട് മിനുട് മാത്രമേ വൈകിയിട്ടുള്ളു. പക്ഷെ തന്നെ എന്തൊക്കെയാണ് അയാൾ പറഞ്ഞത്. ഒരു അധ്യാപക ആണെന്ന പരിഗണന പോലും തന്നിട്ടില്ല. നേരെ മറിച് പത്തുമണി ആകുമ്പോൾ കയറിവന്ന ആ കുട്ടിക്ക് തന്നെക്കാൾ വിലയോ. അവൾക്ക് നല്ലരീതിയിൽ ദേഷ്യം വന്നു.

 

12 Comments

  1. നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥

    1. ?

      അടുത്തതിൽ സെറ്റ് ആകാം?

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  3. നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
    ??

    1. ????

      ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ്‌ ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.

      ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.

  4. Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice

  6. രുദ്ര രാവണൻ

    ❤❤❤

Comments are closed.