ദേവസൂര്യ [Sreyas] 178

വീണ ആനി ടീച്ചർ പറയുന്നതൊക്കെ നല്ലൊരു സ്രോതവിനെ പോലെ കേട്ടിരുന്നു. അവൾക്ക് ആണേൽ അവനെ കുറിച് മുന്നേ ചിന്തിച്ച് വച്ചതൊക്കെ ഓർത്തപ്പോൾ സ്വയം പുച്ഛം തോന്നി.

 

 

 

 

 

 

 

 

 

 

 – – – – – | – – – – –

 

 

 

 

 

 

 

 

ദേവിക ഇടയ്ക്കിടെ അവനെ നോക്കുന്നുണ്ട്. പക്ഷെ അവൻ ആണെങ്കിൽ പെൺകുട്ടികളുടെ ഭാഗത്തേക്ക്‌ അറിയാതെ വരെ നോക്കുന്നില്ല. തങ്ങളുടെ കണ്ണുകൾ തമ്മിൽ ഒരിക്കലെങ്കിലും കോർത്തിരുന്നെകിൽ എന്ന് അവൾ ആശിച്ചു പോയി.

 

ദേവിക ,

കാണാനും ദേവിയെ പോലെ സുന്ദരിയാണവൾ. വെളുത്ത നിറം.വടിവൊത്ത ഒതുക്കമാർന്ന ശരീരവും. ഐശ്വര്യം തുളുമ്പുന്ന മുഖവും. നെറ്റിയിൽ എപ്പോഴും ചന്ദനം. ആരെയും ആകർഷിക്കുന്ന എപ്പോഴും കണ്മഷി എഴുതിയ പിടക്കുന്ന കണ്ണുകൾ. ആ പിടക്കുന്ന കണ്ണുകളെക്ക് നോക്കിയ ഏതൊരാണിന്റെയും ഹൃദയത്തിലേക്ക് കയറി ചെല്ലാനുള്ള വശ്യത ആ കണ്ണുകൾക്ക് ഉണ്ട്.

 

കൂടാതെ പഠിക്കാനും മിടുക്കി.

സ്കൂളിലെ പല ആൺകുട്ടികളും അവളുടെ മേൽ ഒരു ക്രഷ് ഉണ്ട്. പക്ഷെ അവളെ പോലെ സുന്ദരിയും പണക്കാരിയും ആയ പെൺകുട്ടി തങ്ങളെ പോലുള്ളവർക്ക് അതിമോഹം ആണെന്ന് അവർക്കറിയാം.

 

പക്ഷെ അവൾ പ്രണയിച്ചത് അവനെ ആയിരുന്നു.

 

സൂര്യയെ .

 

പ്രണയം എന്താണെന്ന് മനസ്സിലാകുന്നതിന് പക്വത ആകുന്നതിന് മുന്നേ അവൻ അവളോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. അപ്പോഴൊക്കെ അവൾ അവനിൽ നിന്നും ഓടിയോളിക്കുക ആയിരുന്നു പതിവ്.

അവളെ ശല്യം ചെയ്യുന്നവരിൽ ഒരുവനായി മാത്രമാണ് അവൾ അപ്പോൾ അവനെ കണ്ടത്.

 

പക്ഷെ…. വർഷങ്ങൾക്കിപ്പുറം അവൻ അവളിൽ നിന്നും അകന്ന് നിൽക്കുമ്പോഴാണ് അവന്റെ ശല്യം താനും ആസ്വദിച്ചിരുന്നെന്ന് എന്ന സത്യം അവൾ മനസ്സിലാക്കിയത്. എപ്പോഴോ അവളും അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

 

 

പക്ഷെ വിധി മറ്റൊന്നായിരുന്നു അവർക്കായി കരുതിവച്ചത്.

 

അച്ഛന്റെ മരണത്തോടെയാണ് പ്രണയത്തെക്കാൾ വലിയ വികാരം വിശപ്പാണെന്ന് അവൻ മനസ്സിലാക്കിയത്. അതിന് ശേഷം അവൻ അവൾക്ക് നേരെ ഒന്ന് നോക്കിയിട്ട് പോലുമില്ല. അവളിൽ നിന്നും അകലം പാലിച്ചു നിൽക്കാൻ അവൻ ശ്രദ്ധിച്ചു.

 

അവളും അവനും തമ്മിലുള്ള അന്തരം അവൻ മനസ്സിലാക്കിയിരുന്നു.

12 Comments

  1. നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥

    1. ?

      അടുത്തതിൽ സെറ്റ് ആകാം?

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  3. നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
    ??

    1. ????

      ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ്‌ ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.

      ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.

  4. Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice

  6. രുദ്ര രാവണൻ

    ❤❤❤

Comments are closed.