ദേവസൂര്യ [Sreyas] 178

 

ബെൽ അടിച്ചപ്പോൾ വീണ പുസ്തകം മടക്കി രജിസ്റ്ററും എടുത്ത് പുറത്തേക്ക് നടന്നു.അടുത്ത പിരീഡ് അവൾക്ക് ഇല്ലാത്തതിനാൽ അവളുടെ നടത്തം അവസാനിച്ചത് സ്റ്റാഫ് റൂമിൽ ആയിരുന്നു. അവൾ ആശ്വാസത്തോടെ അവൾക്ക് അനുവദിച്ചിട്ടുള്ള ചെയറിലേക്ക് ചാരി ഇരുന്നു.അവൾ തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കസേരയിലേക്ക് ചാർന്നിരുന്ന് നെടുവീർപ്പിട്ടു.

 

“രാവിലെ തന്നെ തളർന്നോ എന്റെ വീണ ടീച്ചറെ….????….”

 

വീണ ശബ്‍ദം കേട്ട സ്ഥലത്തേക്ക് നോക്കി. ആനി ടീച്ചർ ആയിരുന്നു അത്.വീണ ആനി ടീച്ചറെ നോക്കി ചിരിച്ചു.

 

ഇവിടെ വന്നപ്പോൾ തന്നെ വീണക്ക് ആദ്യം കിട്ടിയ കൂട്ട് ആനി ടീച്ചറും ആയിട്ട് ആണ് . ഒരു പാവം കോട്ടയംകാരി അച്ചായത്തി. ഇവിടെ സാമൂഹ്യശാസ്ത്രം ആണ് പഠിപ്പിക്കുന്നത്. എല്ലാ സമയവും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു കിലുക്കാംപെട്ടി .

 

ആനിയും വീണയും പ്രായത്തിൽ വലിയ വെത്യാസം ഒന്നുമില്ല. അതുകൊണ്ട് കൂടെയാകാം അവർ പെട്ടന്ന് തന്നെ കൂട്ടായത്. അല്ലെങ്കിലും ആനിയുടെ സ്വഭാവം വെച്ച് ആരുമായും പെട്ടന്ന് കൂട്ടാകും.

 

 

“എന്ത് ചെയ്യാനാ ആനി ടീച്ചറെ വീട്ടിലെ പണിയൊക്കെ തീർത്ത് രണ്ട് ബസ്സും കയറി ആണ് ഞാൻ ഇവിടെ എത്തുന്നത്…. എന്നാലും എന്റെ പീരീഡ് കഴിയാൻ ആവുമ്പോഴാണ് ഓരോരുത്തൻമാർ കയറി വരുന്നത് തന്നെ …..അവനൊക്കെ ഇവിടെ വരാതെ വേറെ എവിടെയെങ്കിലും കറങ്ങിതിരിഞ് വൈകുന്നത് ആയിരിക്കും…… കൂട്ടുനിക്കാൻ ആണെങ്കിൽ HM ഉം….രാവിലെ രണ്ട് മിനിറ്റ് നേരം വൈകിയതിന് ഓഫീസിൽ നിന്ന് എന്റെ തൊലിയുരിച്ചില്ലാ എന്നുള്ളു…..”

വീണ തന്റെ അരിശം മറച്ചു വച്ചില്ല.

 

“വീണ ടീച്ചർ നല്ല ദേഷ്യത്തിൽ ആണല്ലോ…. അല്ലാ….. ടീച്ചർ ആരുടെ കാര്യമാണ് പറഞ്ഞുവരുന്നത്…..”

 

“എന്റെ ക്ലാസ്സിലെ സൂര്യ കിരണിന്റെ ……”

 

അത് കേട്ടതും ആനി ടീച്ചറുടെ മുഖം മങ്ങി.

 

“എന്റെ ടീച്ചറെ….. വെറുതെ ദൈവ കോപം വിളിച്ചുവരുത്തരുത്….”

 

“ടീച്ചർ എന്താണ് പറയുന്നത്…..”

വീണക്ക് ആനി ടീച്ചർ പറഞ്ഞത് മനസ്സിലായില്ല.

 

” എന്റെ വീണ ടീച്ചറെ അതൊരു പാവം പിടിച്ച കൊച്ചനാ……അതിനെ കുറിച്ചൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞാൽ പിന്നെ ഏത് ദൈവവും കോപിക്കും……

അതിനെ പോലെ പാവം കുട്ടി ഈ സ്കൂളിൽ വേറെ ഉണ്ടാവില്ല….

അതിന്റെ അപ്പൻ ഒരു സഖാവ് ആയിരുന്നു….. പക്ഷെ എന്നാ പറയാനാ ….. രണ്ട് മൂന്ന് വർഷം മുന്നേ ഒരു രാവിലെ കേൾക്കുന്നത് അയാളെ ആരൊക്കെയോ ചേർന്ന് വെട്ടിയെന്ന് ….രണ്ട് മൂന്ന് ദിവസം ICU വിൽ ആയിരുന്നു….പിന്നീട് അറിഞ്ഞത് മരിച്ചെന്നാണ്…..

അതിന്റെ അമ്മ ആണേൽ ഇപ്പോൾ ബാത്‌റൂമിൽ വീണിട്ട് കിടപ്പിലും ആണ് ….. ആ കൊച്ചനാണ് ഇപ്പോൾ വീട്ടിലെ പശുക്കളെ ഒക്കെ നോക്കുന്നതും വീട്ടിലെ പണിയൊക്കെ ചെയ്യുന്നതും…….അതാണ് നേരം വൈകുന്നത്…..പിന്നെ HM ന് അവന്റെ വീട്ടിലെ കാര്യങ്ങളെല്ലാം അറിയാം…. അല്ലെങ്കിലും HM ന് അവനോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ട്…..അത് പക്ഷെ അവന്റെ അച്ഛനോടുള്ള ബഹുമാനം കൊണ്ടാണ്….ഇച്ചായനും പുള്ളിയെ വല്യ കാര്യമായിരുന്നു….. പക്ഷെ എന്നാ പറയാനാ….. നല്ലവരെയൊക്കെ കർത്താവ് പെട്ടന്നങ് വിളിക്കും……”

 

12 Comments

  1. നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥

    1. ?

      അടുത്തതിൽ സെറ്റ് ആകാം?

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  3. നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
    ??

    1. ????

      ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ്‌ ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.

      ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.

  4. Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice

  6. രുദ്ര രാവണൻ

    ❤❤❤

Comments are closed.