ദേവസൂര്യ [Sreyas] 178

കുട്ടികൾക്ക് മുന്നിലായി ഇട്ടിരിക്കുന്ന കസേരയിലേക്ക് ഇരുന്നിട്ട് രജിസ്റ്റർ മുന്നിലെ മേശയിലേക്ക് വച്ചു.

എന്നിട്ട് ശ്വാസം എടുത്തു വിട്ടു.

 

കയ്യിലെ തൂവാല കൊണ്ട് മുഖത്തുള്ള വിയർപ്പ് തുള്ളികൾ തുടച്ചു.

അതിരാവിലെ തുടങ്ങിയ ഓട്ടം നിന്നത് ഇപ്പോഴാണ്. വീട്ടിലെ പണിയൊക്കെ തിർത്തിട്ട് രണ്ട് ബസ്സ് താണ്ടി വേണം വീണക്ക് സ്കൂളിലേക്ക് എത്താൻ.

 

ടീച്ചർ രജിസ്റ്റർ തുറന്നുകൊണ്ട് അറ്റൻഡൻസ് എടുക്കാൻ തുടങ്ങി.

 

ഓരോരുത്തരുടെയായി നമ്പർ വിളിച്ചു.

 

“roll number 25……”

 

മറുപടി ഒന്നും ലഭിച്ചില്ല.അതോടെ വീണ കുറച്ചുകൂടെ ഉച്ചത്തിൽ വീണ്ടും വിളിച്ചു ചോദിച്ചു.

 

“Roll number 25 ദേവിക…. ”

 

വീണ്ടും മറുപടി ഒന്നും ലഭിക്കാതായതോടെ ടഅവൾ തല ഉയർത്തി പെൺകുട്ടികളുടെ ഭാഗത്തേക്ക്‌ നോക്കിക്കൊണ്ട് ചോദിച്ചു.

 

“ദേവിക ഇന്ന് വന്നിട്ടില്ലേ…..????…..”

 

ഫസ്റ്റ് ബെഞ്ചിലാണ് ദേവികയുടെ സ്ഥാനം. പക്ഷെ അവൾ ആ ലോകത്ത് ഒന്നുമല്ലായിരുന്നു. അവളുടെ കണ്ണുകൾ വാതിൽ പടിയിലേക്ക് തന്നെ ഉറ്റുനോക്കുകയാണ് .

 

ടീച്ചർ അവളുടെ പേര് വീണ്ടും വിളിച്ചപ്പോൾ ദേവികയുടെ അടുത്തിരുന്ന ആതിര അവളുടെ ഷോൾഡറിൽ കുലുക്കി വിളിച്ചു.അപ്പോഴാണ് അവൾ പെട്ടന്ന് ഞെട്ടികൊണ്ട് സ്വബോധത്തിലേക്ക് തിരിച്ചു വന്നത് . ആതിര കാര്യം പറഞ്ഞപ്പോൾ തന്നെ അവൾ പെട്ടന്ന് എഴുന്നേറ്റ് പ്രേസേന്റ് പറഞ്ഞു.

 

ടീച്ചർ അവളെ ഒന്നിരുത്തി നോക്കിയതിന് ശേഷം വീണ്ടും രജിസ്റ്ററിലേക്ക് തല താഴ്ത്തി അറ്റൻഡൻസ് എടുക്കാൻ ആരംഭിച്ചു.

 

അറ്റെൻഡൻസ് വിളിച്ചു കഴിഞ്ഞതിനു ശേഷം ടെസ്റ്റ്‌ കയ്യിലെടുത്ത് ടീച്ചർ കസേരയിൽ നിന്ന് എഴുന്നേറ്റ് ഇന്നലെ നിറുത്തിയെടുത്തു നിന്നും പാഠമെടുക്കാൻ തുടങ്ങി. ഇന്നലെ സ്കൂളിൽ അവളുടെ ആദ്യ ദിവസം ആയിരുന്നെങ്കിലും ഓണ പരീക്ഷ അടുക്കാറായത് കാരണവും പാഠം ഇനിയും ബാക്കിയുള്ളത് കൊണ്ട് ഇന്നലെ തന്നെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങേണ്ടതായി വന്നിരുന്നു. അവൾ ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത്.

 

വീണയുടെ പിരീഡിന്റെ മാധ്യഭാഗത്ത് വാതിൽ പടിയിൽ ഒരു കുട്ടി വന്നു നിന്നു.

 

ദേവികയുടെ മുഖം അവനെ കണ്ടതും പൂർണ ചന്ദ്രനെ പോലെ തെളിഞ്ഞു.

 

ക്ലാസ്സിലെ കുട്ടികളിൽ ചിലർ വാതിൽ പടിയിലേക്ക് തന്നെ നോക്കുന്നത് കണ്ടപ്പോൾ ആണ് വീണയുടെയും ശ്രദ്ധയും അങ്ങോട്ട് പോയത്. അവിടെ ഒരു ആൺ കുട്ടി നിന്നിട്ടുണ്ട്.

 

അവൾക്ക് ഒറ്റ നോട്ടം കൊണ്ട് അതാരാണെന്ന് മനസ്സിലായി.വീണ അവനെ ഒന്ന് തറപ്പിച്ച് നോക്കിയതിന് ശേഷം അവൾ ആ കുട്ടിയെ പാടെ അവഗണിച്ചുകൊണ്ട് വീണ്ടും പാഠമെടുക്കാൻ ആരംഭിച്ചു.

 

12 Comments

  1. നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥

    1. ?

      അടുത്തതിൽ സെറ്റ് ആകാം?

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  3. നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
    ??

    1. ????

      ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ്‌ ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.

      ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.

  4. Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice

  6. രുദ്ര രാവണൻ

    ❤❤❤

Comments are closed.