അങ്ങനെ അവസാനം ഹെഡ്മാസ്റ്ററുടെ ഓഫീസ് റൂമിന് മുന്നിലായി അവൾ എത്തി. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. ഏകദേശം പതിനഞ്ചു സെക്കന്റ് ഓളം അവൾ അവിടെ നിന്ന് ശ്വാസം മെടുപ്പ് സാധാരണ നിലയിലേക്ക് ആക്കി കൊണ്ട് ഉള്ളിലേക്ക് പ്രവേശിച്ചു.
അവൾ ഉള്ളിലേക്ക് കയറുമ്പോൾ ഹെഡ്മാസ്റ്റർ റൂമിലെ അലമാരയിൽ നിന്നും എന്തൊക്കെയോ ഫയലുകൾ നോക്കുകയാണ്.
ഹെഡ്മാസ്റ്ററെ കണ്ടതോടെ അവളുടെ മുഖത്ത് നേരം വൈകിവന്ന കുട്ടിയുടെ ഭാവങ്ങൾ വിരിഞ്ഞു.
അവൾ ഉള്ളിലേക്ക് വന്നതോടെ ഫയലിൽ നിന്നും മുഖം ഉയർത്തി അയാൾ അവളെ നോക്കി. എന്നിട്ട് കയ്യിലെ വാച്ചിലേക്കും.
അയാൾ ഒന്നും തന്നെ അവളോട് പറഞ്ഞില്ല.
“സർ രജിസ്റ്റർ….”
ഹെഡ്മാസ്റ്റർ ഒന്നും പറയാത്തതിനാൽ അവൾ അല്പം ആശങ്കയോടെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
അയാൾ ഫയലിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ട് മെല്ലെ പറഞ്ഞു തുടങ്ങി.
“9.30 ന് മുന്നേ ഇവിടെ എത്തണമെന്ന് അറിഞ്ഞുകൂടെ….. അതോ താൻ ടീച്ചർ ആയത് കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാമെന്നാണോ….???…. കൃത്യ നിഷ്ട ഇല്ലാത്തവരാണോ കുട്ടികളെ പഠിപ്പിക്കുന്നത്….??….തുടക്കത്തിൽ തന്നെ ഇങ്ങനെ ആയാൽ എങ്ങനെയാ…??…”
ഹെഡ്മാസ്റ്റർ അവൾക്ക് നേരെ ശരവർഷം തൊടുത്തുവിട്ടു.ഹെഡ് മാസ്റ്റർ പതിഞ്ഞ ശബ്ദത്തിലാണ് പറയുന്നതെങ്കിലും അയാളുടെ വാക്കുകൾക്ക് പക്ഷെ മൂർച്ച കൂടുതലായിരുന്നു.
അവൾക്ക് വെറുതെ തല താഴ്ത്തി നിൽക്കാനേ സാധിച്ചുള്ളൂ. അവളുടെ നിൽത്തത്തിൽ അലിവ് തോന്നിയിട്ടാണെന്ന് തോന്നുന്നു ഹെഡ് മാസ്റ്റർ അവളോടായി പറഞ്ഞു.
“ഹ്മ്മ്….. തത്കാലം ഇന്ന് ഒപ്പിട്ടിട്ട് ക്ലാസ്സിലേക്ക് ചെന്നോളൂ….പക്ഷെ ഇനി ഇത് ആവർത്തിക്കരുത്…. ”
കയ്യിലെ ഫയലുകളിൽ നിന്നും തല ഉയർത്താതെ തന്നെ ഹെഡ്മാസ്റ്റർ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്ന രജിസ്റ്ററിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
അവൾ HM ന്റെ ടേബിളിൽ ഉള്ള രജിസ്റ്ററിൽ ഒപ്പുവച്ചിട്ട് പുറത്തേക്കിറങ്ങി. ഒരു ദീർഘ നിശ്വാസമെടുത്ത് നേരെ സ്റ്റാഫ് റൂമിലേക്ക് പോയി.
പെട്ടന്ന് തന്നെ ബാഗ് അവിടെ വച്ചിട്ട് അറ്റന്റൻസ് രജിസ്റ്ററും ആയി അവൾ തന്റെ ക്ലാസ്സിലേക്ക് നടന്നു.പുതുതായി നിർമിച്ച കെട്ടിടത്തിൽ ആയിരുന്നു അവളുടെ ക്ലാസ്സ്. ഗ്രൗണ്ട് മുറിച്ചുകടന്നുകൊണ്ട് അവൾ ക്ലാസ്സിലേക്ക് ചെന്നു.
ഇതുവരെ ആരും പാടമെടുക്കാൻ ക്ലാസ്സിലേക്ക് വരാത്തത് കൊണ്ട് കുട്ടികളുടെ ശബ്ദം വരാന്തയിൽ നിന്ന് തന്നെ നല്ലരീതിയിൽ കേൾക്കുന്നുണ്ട്.
കലപില ശബ്‍ടിച്ചു കൊണ്ടിരുന്ന ക്ലാസ്സിനെ നിശബ്ദമാക്കികൊണ്ട് അവൾ ക്ലാസ്സിലേക്ക് കയറി ചെന്നു.
കുട്ടികൾ എല്ലാവരും എഴുന്നേറ്റ് ഗുഡ് മോർണിംഗ് പറഞ്ഞതിന് ശേഷം സീറ്റിലേക്ക് ഇരുന്നു.
വീണ, അതായിരുന്നു അവളുടെ പേര്. പത്താം തരത്തിലെ ക്ലാസ്സ് ടീച്ചർ ആണവൾ. പ്രായാധിക്യം മൂലം പിരിഞ്ഞു പോയ മാഷിന്ന് പകരം മാനേജമെന്റ് വഴി ആയിരുന്നു അവളുടെ നിയമനം . ജോയിൻ ചെയ്തിട്ട് ഇന്ന് രണ്ടാമത്തെ ദിവസമാണ്.
സീമന്തരേഖയിലെ സിന്ധുരവും കഴുത്തിലെ താലിയും ഒഴിച് വേറെ ഒരു ആഭരണങ്ങളും അവൾ ധരിച്ചിട്ടില്ല. ഒരു മെറൂൺ കളർ സാരി ആണ് ധരിച്ചിരിക്കുന്നത്. വലത് കൈയിൽ നേരിയ ഒരു ലേഡീസ് വാച്ച് ഉണ്ട്.
നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥
?
അടുത്തതിൽ സെറ്റ് ആകാം?
❤❤❤❤?✨️
?
നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
??
????
ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ് ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.
ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.
Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part
Tq ?
Nice
Tq ❤️
❤❤❤
?