ദേവസൂര്യ [Sreyas] 178


ദേവസൂര്യ

Author : Sreyas

 

സ്കൂളിന് മുന്നിൽ ഒരു പ്രൈവറ്റ് ബസ്സ് വന്നുനിന്നു. ബസ് നിറുത്തിയപ്പോൾ തന്നെ ബസ്സിൽ നിന്നും ഏകദേശം ഇരുപത്തഞ്ചു വയസുതോന്നിക്കുന്ന യുവതി ചാടി ഇറങ്ങി കഴിയുന്നതിലും വേഗത്തിൽ സ്കൂൾ കവാടം ലക്ഷ്യമാക്കി നടന്നു.

 

അവൾ കൈയിൽ കെട്ടിയിരിക്കുന്ന നേരിയ ലേഡീസ് വാച്ചിലേക്ക് നോക്കി.

 

സമയം 9.31 ആയിരിക്കുന്നു.

 

അവൾ കവാടം കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു.

ഏകദേശം നാല് കെട്ട് മോഡലിൽ ആണ് സ്കൂൾ നിർമിച്ചത്.

 

കാവടത്തിന് നേരെയാണ് സ്കൂളിലെ സ്റ്റേജ് നിർമിച്ചിരിക്കുന്നത്. കവാടത്തേയും സ്റ്റേജിനെ ബന്ധിപ്പിച്ചുകൊണ്ട് [ ] ആകൃതിയിൽ രണ്ട് വശത്തുമായി സ്കൂൾ കെട്ടിടം . കെട്ടിടങ്ങൾക്ക് നടുവിൽ അത്യാവശ്യം വലിയൊരു ഗ്രൗണ്ട് ഉണ്ട്.

 

കാവടത്തിന് അടുത്തായി വലിയൊരു പഴക്കം ചെന്ന മാവുണ്ട്. അതിനെ തറ കെട്ടി ഭംഗിയായി സംരക്ഷിക്കുന്നുണ്ട് .

 

കവാടം കടക്കുമ്പോൾ ഇടത് വശത്ത് പുതുതായി നിർമിച്ച മൂന്ന് നില കെട്ടിടമാണ്. വലത് വശത്ത് പഴയ കെട്ടിടമാണ്.പഴയ കെട്ടിടം ഒറ്റനിലയാണ്.

 

അവൾ കവാടം കഴിഞ്ഞപ്പോൾ തന്നെ വലത് വശത്തുള്ള പഴയ കെട്ടിടത്തിന്റെ വരാന്തായിലേക്ക് ഓടി കയറി.

 

അവൾക്ക് ഹെഡ്മാസ്റ്റരുടെ ഓഫീസ് റൂമിൽ ആയിരുന്നു എത്തേണ്ടത്. അത് വരാന്തയുടെ അവസാനം സ്റ്റേജിനോട് ചേർന്ന് ആണ്.

 

പത്താം തരം വരെയാണ് അവിടെ ഉള്ള ബിൽഡിങ്ങിൽ. അവിടെ നിന്നും ഇരുന്നൂർ മീറ്റർ മാറിയിട്ടാണ് പ്ലസ് ടു കെട്ടിടം. രണ്ട് കെട്ടിടങ്ങളെയും വേർതിരിക്കുന്നത് അതിന് നടുവിലുള്ള വലിയ പ്ലേ ഗ്രൗണ്ട് ആണ്.

 

ഒറ്റ സ്കൂൾ ആണെങ്കിലും പുറമെ നിന്ന് കാണുന്നവർക്ക് രണ്ട് സ്കൂൾ തോന്നിക്കും.

ഇവിടെയുള്ള കുട്ടികൾക്ക് അങ്ങോട്ടും പ്ലസ് ടു ബാച്ചിലെ കുട്ടികൾക്ക് ഇങ്ങോട്ടും പ്രവേശനമില്ല. ഹയർസെക്കൻഡറി ക്ലാസ്സുകളിലെ കുട്ടികൾക്ക് പോകാൻ ആയി അവിടെ ഒരു കവാടം വരെയുണ്ട്.

 

പണ്ട് എപ്പോഴോ ഹൈസ്കൂളിലും ഹയർസെക്കൻഡറിയിലേയും കുട്ടികൾ തമ്മിൽ അടിയുണ്ടായപ്പോൾ ആണ് മാനേജ്‍മെന്റ് അങ്ങനെയൊരു പരിഷ്കാരം കൊണ്ട് വന്നത് .

 

അവൾ വരാന്തായിലൂടെ നടന്ന് പോകുമ്പോൾ ആ ഭാഗത്തുള്ള ക്ലാസ്സുകളിലേക്ക് ശ്രദ്ധിച്ചു. എല്ലാ ക്ലാസ്സുകളിലും ടീച്ചർമാർ വന്ന് അറ്റന്റൻസ് വിളിക്കാൻ ആരംഭിച്ചിട്ടുണ്ട്. അവൾ വേഗത്തിൽ തന്നെ ഹെഡ് മാസ്റ്ററുടെ റൂം ലക്ഷ്യമാക്കി നടന്നു.

 

12 Comments

  1. നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥

    1. ?

      അടുത്തതിൽ സെറ്റ് ആകാം?

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  3. നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
    ??

    1. ????

      ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ്‌ ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.

      ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.

  4. Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Nice

  6. രുദ്ര രാവണൻ

    ❤❤❤

Comments are closed.