ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

രാക്കണ്ണികൾ നമ്മുടെ മിന്നാമിന്നിയെപ്പോലെ തന്നെ ആണ്. പക്ഷെ ചീവീടിന്റെ വലുപ്പവും രൂപവും ആണ്. അവയുടെ രണ്ട് കണ്ണുകളും മിന്നാമിന്നിയുടേത്പോലെ മിന്നും. മിന്നാമിന്നി മനുഷ്യൻ നോക്കി നിക്കുമ്പോഴും മിന്നുമെങ്കിലും മനുഷ്യസമീപ്യം തിരിച്ചറിഞ്ഞാൽ രാക്കണ്ണികൾ മാറിപ്പോകും അത്രേ. രാക്കണ്ണികൾ കൂട്ടമായി ആണ് സഞ്ചരിക്കുക. അവ രാത്രി ഈ കാട്ടിൽ വിരിയുന്ന ഒരു പ്രേത്യേകതരം കൂണ് തേടിയാണ് വരുന്നത്.

 

ആ കൂണിന്റെ നീര് അവയുടെ പ്രധാന ആഹാരമാണ്. അമൃതക്കൂൺ എന്ന ആ കൂണ് കഴിച്ചാൽ പിന്നെ ഒരു രോഗവും പിടിപെടില്ലത്രേ. അതുകൊണ്ട് ഒരുപാട് പേര് രാക്കണ്ണികളെ തേടിപ്പോയിട്ട് ഉണ്ട്. ചിലർ ഇവയെ കണ്ട് പിന്തുടർന്ന് ചുരത്തിൽ വഴിതെറ്റി അലഞ്ഞിട്ടും ഉണ്ട്. ഒരു ദിവസം ഇവയെ പിന്തുടർന്ന് ആ കൂണ് കണ്ടുപിടിക്കാൻ ആണ് ഞങ്ങൾ ഇറങ്ങിയത്. ശങ്കരന് വല്യ പേടിയായിരുന്നു രാത്രി കൂടെ വരാൻ. പിന്നെ, എങ്ങനെയൊക്കെയോ ഓടി എത്തി ആശാൻ.

 

അങ്ങനെ ആ പൗർണ്ണമിരാത്രി അൽപ്പം പേടിച്ചിട്ടാണേലും ഇറങ്ങി രണ്ടും കൂടി. കയിലക്കാട് ഇരിക്കുന്ന സ്ഥലം അറിയാല്ലോ. അത്യാവശ്യം കാടുതന്നെ ആണ്. മുറ്റത്തിനപ്പുറം ഗേറ്റ് കഴിയുമ്പോൾ തന്നെ ഉള്ള ഇടവഴിക്കു കേറി മനയുടെ മതിലിനോട് ചേർന്ന് ഉള്ള വഴിവേണം മേഘക്കാവിലേക്ക് പോകാൻ. അതിന്റെ പരിസരത്ത് ആണ് രാക്കണ്ണികളെ കണ്ടിട്ട് ഉള്ളതായി പറഞ്ഞു കേട്ടിരിക്കുന്നത്.

 

എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. മനയുടെ പരിസരത്ത് നിന്നും അൽപ്പം മാറിയപ്പോൾ ശങ്കരൻ കൈയിൽ കരുതിയിരുന്ന ചൂട്ടുതെളിച്ചു. നല്ല നിലാവ് ഉണ്ടെങ്കിലും അൽപ്പം കൂടി ധൈര്യത്തിന് വീണ്ടും വെളിച്ചം കൂട്ടിയതാണ്. അങ്ങനെ വിറച്ചും വിയർത്തും പോകവേ രണ്ടാളുടെയും മനസ്സിൽ കാടിനെയും കാവിനെയും കുറിച് കേട്ടുകേൾവിയുള്ള കഥകളാണ്. എങ്കിലും കാര്യമാക്കിയില്ല. യാത്ര തുടർന്നു…

 

പിന്നാലെ നടക്കുന്ന എന്റെ കാലുകൊണ്ട് ഓരോ ചുള്ളി ഓടിയുമ്പോഴും ശങ്കരൻ തിരിഞ്ഞ് നോക്കും. ഞാൻ തിരിഞ്ഞ് നോക്കാതെ വേഗം നടക്കാൻ ശാസിച്ചു പിന്നാലെയും. ഒടുവിൽ മേഘക്കാവ് അടുക്കാറായി. ഇനി ഒരു 10 അടികൂടിയേ ഉള്ളൂ എന്നായി. അപ്പോഴാണ് ആ കാഴ്ചകാണുന്നത്.

 

“ഡാ… നോക്ക്. രാക്കണ്ണികൂട്ടം… ”

14 Comments

  1. കൈലാസനാഥൻ

    വിക്കി,
    ദേവിയുടെ കുളിക്കാൻ കുളത്തിലേക്ക് പോയതു മുതൽ കാലാവസ്ഥയുടേയും പ്രകൃതിയുടെ വർണ്ണനയും അവളുടെ മനോവിചാരങ്ങളും ചേഷ്ടകളും ഒക്കെ മനോഹരമായിരുന്നു.

    വയനാടൻ യാത്രയും അച്ഛന്റെ രാക്കണ്ണികളേ കാണാൻ ശങ്കരനുമായിട്ടുള്ള വനാന്തരത്തിലുള്ള മേഘക്കാവിലേക്കുള്ള ഭയചകിതമായ രാത്രി സഞ്ചാരവും ഒക്കെ വളരെ മനോഹരമായിരുന്നു. ബസിലിരുന്ന് അവൾ രാക്കണ്ണികളുടെ അടുത്തേക്കുള്ള മനസഞ്ചാരവും ഒക്കെ നനായിരുന്നു. സുന്ദരമായ പ്രകൃതി വിവരണം. ഭാവുകങ്ങൾ

    1. വളരെ നന്ദി ബ്രോ. എന്താ കാണാത്തെ എന്ന് വിചാരിക്കുകയായിരുന്നു.

  2. Vickey bro,
    വളരെ മനോഹരമായ അവതരണം.ദേവദത്തയുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
    ????

    1. താങ്ക്സ് ?

    2. Vickey bro കാണാനേ ഇല്ലല്ലോ. നല്ല എഴുത്തുകളായിരുന്നു തന്റേത്. ഞാനും തിരക്കുകൾ കൊണ്ട് ഇതിൽ കയറാറില്ലായിരുന്നു. അങ്ങനെ കഥകൾ വല്ലതും ഉണ്ടോ എന്ന് തിരഞ്ഞു വന്നപ്പോൾ ഒന്നുമില്ലല്ലോ? എന്താ പറ്റിയെ? ?

  3. വിക്കി ബ്രോ,
    ധനുമാസക്കുളിര് പോലൊരു വായനാനുഭവം.❤
    മഞ്ഞു വല വല്ലാണ്ട് കൊതിപ്പിക്കുന്നുണ്ട്. ദേവിയെപ്പോലെ കൈകൊണ്ട് കീറി മുന്നോട്ട് കുതിക്കാനും മരതകക്കുളത്തിലെ തണുപ്പിൽ മുങ്ങി പൊങ്ങാനും മോഹം.
    ഹോ.. എന്ത്‌ ഭംഗിയുള്ള വരികളാണ് സഹോ. ഈ എഴുത്തിന്റെ ഭംഗിയാണ് ദേവദത്തയിൽ എന്നെ പലപ്പോഴും കുരുക്കിയിടാറുള്ളത്.
    കയിലക്കാടിൽ നിന്ന് മേഘക്കാവിലേക്ക് സഞ്ചരിച്ചപ്പോൾ കണ്ട രാക്കണ്ണികൾ മനസ്സിൽ കേറി പറ്റിപ്പിടിച്ചു പോയി. ഒരേ സമയം ആകാംഷയും നേരിയ ഭയവും ഉണർത്തുന്ന വിവരണം. ❤
    ഒരുപാട് ഇഷ്ടമായി.
    ദേവദത്തയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ?

    1. വളരെ നന്ദി. തുടങ്ങിക്കഴിഞ്ഞു അങ്ങ് തുടർന്നെഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരുവിധം എന്തൊക്കെയോ എഴുതി ഇട്ടു എന്നെ ഉള്ളൂ. അത്ര ശരിയായോ എന്ന് സംശയമാണ്. ?

  4. Ithu mattu ethenkilum kadhayude baakki aano?
    Heading kandaal angane thonnum
    Pakshe vaayichappol thonniyilla

    Something new and interesting ?

    1. ഇത്‌ ദേവദത്ത എന്ന കഥയാണ്. ദേവദത്തയുടെ ഓർമകളും സംസാരവും എല്ലാം… ഓരോന്നും കംപ്ലീറ്റ് ആയ ഓരോ ചെറുകഥകൾ ആയിരിക്കും. Previous part il ക്ലിക്ക് ചെയ്താൽ മറ്റുകഥകൾ ലഭിക്കും.

  5. രസകരമായ തുടക്കം.. ????❤❤

    1. ഇത്‌ തുടക്കം അല്ല. ഷോർട് സ്റ്റോറി ആണ്. ?

      1. ശോ.. നല്ലൊരു ഫന്റാസി കഥയ്ക്ക് ഉള്ള സ്കോപ്പ് ഉണ്ടായിയുന്നല്ലോ… ?

        1. മേഘക്കാവ് ഒക്കെ പശ്ചാത്തലമായ മറ്റൊരു കഥ തുടങ്ങാൻ ഇരിക്കുന്നുണ്ട്. ഉടനെ ഇല്ല. ചിലത് തീർക്കാൻ ഉണ്ട്.

Comments are closed.