ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

“പണ്ട്, പണ്ട്… മേഘക്കാവിൽ ആരും തൊഴാൻ പോവാറില്ലായിരുന്നു. ചെമ്പാട്ട് മനക്കാരുടെയും കണ്ണാട്ട് മനക്കാരുടെയും മന്ത്രവാദം കാരണം കാവിലെ മൂർത്തീ നാഗമായ അഹല്യകയുടെ തേജസ്സ് മങ്ങി. അവലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ കാവ് സന്ദർശനം എല്ലാരും ഒഴിവാക്കി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇന്നത്തെപോലെ ആളുകൾ തൊഴാൻ പോകലും പൂജയും എല്ലാം തുടങ്ങിയത്.

 

ഇന്നും ഒരുപാട് രഹസ്യങ്ങൾ ഉറങ്ങുന്ന മണ്ണാണ് മേഘക്കാവും അത് സ്ഥിതിചെയ്യുന്ന ഈ വനവും. നിങ്ങൾ കുട്ട്യോളൊന്നും ഒറ്റക്ക് അങ്ങട്ടേക്കൊന്നും പോവല്ല് ട്ടോ… ഇപ്പോഴും ചെമ്പാടൻ മാരുടെയും കണ്ണാടൻ മാരുടെയും യുവതലമുറയിൽ പെട്ടവർ രഹസ്യമായി ദുർമന്ത്രവാദങ്ങൾ അഭ്യസിക്കുന്നുണ്ടെന്നാണ് പറയാറ്… ”

 

ബസ് ഒരു കയറ്റം കയറി ചായക്കടയോടടുത്തു നിർത്തി.

 

“ആർക്കേലും ഒരു ചായ കുടിക്കണേൽ ആവാം… ”

 

ഇതും പറഞ്ഞു കണ്ടക്ടറും കിളിയും ഡ്രൈവറും ഇറങ്ങി. ഞങ്ങളും കുടുംബത്തോടെ നിലത്തു ചാടി. ചുരത്തിലാകെ ഇരുട്ട് പരന്നിരിക്കുന്നു.

എന്നാൽ ഇപ്പോഴും മാനത്തു നിന്നും നേർത്ത വെളിച്ചം ഉണ്ട്. ഒന്നിലധികം പെട്രോമാക്സ് വിളക്കുകൾ കത്തിച്ച ചായക്കട.

 

ഒരു നീണ്ട റബ്ബർ നൂൽ വലിച്ചു നീട്ടും പോലെ കടക്കാരൻ ചായയടിക്കുന്നു. ഏലക്കയും മറ്റുമിട്ട മസാലച്ചയായുടെ മണം മഞ്ഞു കൊണ്ടടഞ്ഞ മൂക്കിൽകൂടിപ്പോലും തുളച്ചുകയറിപ്പോയി. ഞാൻ ഒരു ഭരണി തുറന്നു ഒരു മസാല ബിസ്‌ക്കറ്റ് എടുത്തു.

 

“ചേട്ടാ… ഇതൊന്ന്… ”

 

അയാൾ തലയാട്ടി.

 

അതുമെടുത്തു ചായയിൽ മുക്കി ബിസ്‌ക്കറ്റിന്റെ നേർത്ത എരിവും ആസ്വദിച്ചു നോക്കുമ്പോൾ അതാ അമ്മയും അച്ഛനും ഒരു സംരക്ഷണ ഭിത്തിയിൽ ഇരുന്ന് എന്തൊക്കെയോ പറയുന്നു. ഞാൻ രണ്ട് ബിസ്‌ക്കറ്റ് കൂടി എടുത്ത് അവർക്കടുത്തേക്ക് നടന്നു.

 

“എന്താ രണ്ടും കൂടി ചർച്ച? ”

 

ഞാൻ ബിസ്‌ക്കറ്റ് വെച്ച് നീട്ടികൊണ്ട് ചോദിച്ചു.

 

“നിന്റെ അച്ഛന്റെ ഓരോ കുട്ടിക്കാല പരിപാടികൾ… ”

 

 

“ഞാനും കൂടെ കേൾക്കുന്നെന് കുഴപ്പം ഉണ്ടോ? ”

 

“എന്ത് കുഴപ്പം, നീ കേട്ടിരിക്കണം… പണ്ട് ഇതുപോപേ ഇരുട്ട് പരന്നു തുടങ്ങുമ്പോ ഞാനും ശങ്കരനും കൂടി ആരും കാണാതെ കാട്ടിലേക്ക് പോന്നിട്ടുണ്ട്. നല്ല നിലാവെളിച്ചം ഉള്ളപ്പോഴേ ഞങ്ങൾ അങ്ങനെ ഇറങ്ങൂ. അന്നൊക്കെ നല്ല ധൈര്യമായിരുന്നു. വിവരമില്ലായ്മയെ ധൈര്യമായി തെറ്റ് ധരിച്ചത് ആവാനും മതി. ഈ കാട്ടിൽ ഒരുതരം ജീവിയുണ്ടെന്നു മുത്തശ്ശി പറഞ്ഞിട്ട് ഉണ്ട്. രാക്കണ്ണികൾ… അഥവാ രാത്രിയുടെ കണ്ണുകൾ…

14 Comments

  1. കൈലാസനാഥൻ

    വിക്കി,
    ദേവിയുടെ കുളിക്കാൻ കുളത്തിലേക്ക് പോയതു മുതൽ കാലാവസ്ഥയുടേയും പ്രകൃതിയുടെ വർണ്ണനയും അവളുടെ മനോവിചാരങ്ങളും ചേഷ്ടകളും ഒക്കെ മനോഹരമായിരുന്നു.

    വയനാടൻ യാത്രയും അച്ഛന്റെ രാക്കണ്ണികളേ കാണാൻ ശങ്കരനുമായിട്ടുള്ള വനാന്തരത്തിലുള്ള മേഘക്കാവിലേക്കുള്ള ഭയചകിതമായ രാത്രി സഞ്ചാരവും ഒക്കെ വളരെ മനോഹരമായിരുന്നു. ബസിലിരുന്ന് അവൾ രാക്കണ്ണികളുടെ അടുത്തേക്കുള്ള മനസഞ്ചാരവും ഒക്കെ നനായിരുന്നു. സുന്ദരമായ പ്രകൃതി വിവരണം. ഭാവുകങ്ങൾ

    1. വളരെ നന്ദി ബ്രോ. എന്താ കാണാത്തെ എന്ന് വിചാരിക്കുകയായിരുന്നു.

  2. Vickey bro,
    വളരെ മനോഹരമായ അവതരണം.ദേവദത്തയുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
    ????

    1. താങ്ക്സ് ?

    2. Vickey bro കാണാനേ ഇല്ലല്ലോ. നല്ല എഴുത്തുകളായിരുന്നു തന്റേത്. ഞാനും തിരക്കുകൾ കൊണ്ട് ഇതിൽ കയറാറില്ലായിരുന്നു. അങ്ങനെ കഥകൾ വല്ലതും ഉണ്ടോ എന്ന് തിരഞ്ഞു വന്നപ്പോൾ ഒന്നുമില്ലല്ലോ? എന്താ പറ്റിയെ? ?

  3. വിക്കി ബ്രോ,
    ധനുമാസക്കുളിര് പോലൊരു വായനാനുഭവം.❤
    മഞ്ഞു വല വല്ലാണ്ട് കൊതിപ്പിക്കുന്നുണ്ട്. ദേവിയെപ്പോലെ കൈകൊണ്ട് കീറി മുന്നോട്ട് കുതിക്കാനും മരതകക്കുളത്തിലെ തണുപ്പിൽ മുങ്ങി പൊങ്ങാനും മോഹം.
    ഹോ.. എന്ത്‌ ഭംഗിയുള്ള വരികളാണ് സഹോ. ഈ എഴുത്തിന്റെ ഭംഗിയാണ് ദേവദത്തയിൽ എന്നെ പലപ്പോഴും കുരുക്കിയിടാറുള്ളത്.
    കയിലക്കാടിൽ നിന്ന് മേഘക്കാവിലേക്ക് സഞ്ചരിച്ചപ്പോൾ കണ്ട രാക്കണ്ണികൾ മനസ്സിൽ കേറി പറ്റിപ്പിടിച്ചു പോയി. ഒരേ സമയം ആകാംഷയും നേരിയ ഭയവും ഉണർത്തുന്ന വിവരണം. ❤
    ഒരുപാട് ഇഷ്ടമായി.
    ദേവദത്തയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ?

    1. വളരെ നന്ദി. തുടങ്ങിക്കഴിഞ്ഞു അങ്ങ് തുടർന്നെഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരുവിധം എന്തൊക്കെയോ എഴുതി ഇട്ടു എന്നെ ഉള്ളൂ. അത്ര ശരിയായോ എന്ന് സംശയമാണ്. ?

  4. Ithu mattu ethenkilum kadhayude baakki aano?
    Heading kandaal angane thonnum
    Pakshe vaayichappol thonniyilla

    Something new and interesting ?

    1. ഇത്‌ ദേവദത്ത എന്ന കഥയാണ്. ദേവദത്തയുടെ ഓർമകളും സംസാരവും എല്ലാം… ഓരോന്നും കംപ്ലീറ്റ് ആയ ഓരോ ചെറുകഥകൾ ആയിരിക്കും. Previous part il ക്ലിക്ക് ചെയ്താൽ മറ്റുകഥകൾ ലഭിക്കും.

  5. രസകരമായ തുടക്കം.. ????❤❤

    1. ഇത്‌ തുടക്കം അല്ല. ഷോർട് സ്റ്റോറി ആണ്. ?

      1. ശോ.. നല്ലൊരു ഫന്റാസി കഥയ്ക്ക് ഉള്ള സ്കോപ്പ് ഉണ്ടായിയുന്നല്ലോ… ?

        1. മേഘക്കാവ് ഒക്കെ പശ്ചാത്തലമായ മറ്റൊരു കഥ തുടങ്ങാൻ ഇരിക്കുന്നുണ്ട്. ഉടനെ ഇല്ല. ചിലത് തീർക്കാൻ ഉണ്ട്.

Comments are closed.