ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

ഇതും പറഞ്ഞ് ആളെണീറ്റ് നേരെ മുറിയിലെത്തി. കൃത്യം രണ്ട് മിനിട്ട്. മുടിയും ഈരി, ഷർട്ടും എടുത്തിട്ട്, ഒരു മുണ്ടും ഉടുത്ത്, വാച്ചും കെട്ടി…

കഴിഞ്ഞു ഒരുക്കം… ഹോ എത്ര എളുപ്പമാണ് ഈ ആണുങ്ങൾക്ക്. പിന്നെ സമയം കളയാതെ ഇറങ്ങി. മഞ്ഞു കുറഞ്ഞു തുടങ്ങിട്ട് ഉണ്ട്. പാടവരമ്പ് വഴി നടക്കുമ്പോൾ കാണാം അങ്ങ് ദൂരത്തേക്ക് പടർന്നു കിടക്കുന്ന മഞ്ഞു വല. അതിൽ കൂടി ഇളവെയിൽ അരിച്ചിറങ്ങുമ്പോൾ സ്വർണനിറത്തിൽ തിളങ്ങുന്ന മഞ്ഞുകണങ്ങൾ…

 

വഴിയരുകിൽ നിൽക്കെ അധികം വൈകാതെ ബസ് എത്തി. അപ്പൂപ്പൻ അല്ല. ഇത്‌ വയനാട് ചുരം വഴി പോകുന്ന ഒരു ആനവണ്ടിയാണ്. ഞങ്ങൾ എല്ലാവരും ബാഗും വലിച്ചു കേറ്റി ഉള്ളിൽ കയറി. ഉള്ളിൽ അത്യാവശ്യം ആളുകൾ ഉണ്ട്. വണ്ടി ഓടിതുടങ്ങി.

 

ആഗ്രഹംപോലെ ഒരു വിന്ഡോ സീറ്റ്‌ ഇത്തവണ കിട്ടി ഇല്ല. നടുഭാഗത്തായി കിട്ടിയ ഒരു സീറ്റിൽ ഇരുന്നു. കുട്ടിയായിരിക്കുമ്പോൾ പെട്ടിപ്പുറം ആയിരുന്നു വീക്നെസ്. ഇത്പോലെ അവധി സമയത്ത് പെട്ടിപ്പുറത്തു മിക്കപ്പോഴും ആളുണ്ടാകില്ല. പടുത്തമുള്ളപ്പോൾ അതിനു നൂറു നൂറു അവകാശികൾ ആണ്.

 

ബസ് നീങ്ങുതോറും ആൾതിരക്കൊഴിഞ്ഞു വന്നു. ദൂരം ഒരുപാട് ഉണ്ടായിരുന്നു. ഇടക്ക് ഒരു പഞ്ചറും ലഞ്ച് ബ്രേക്കും വന്നതോടെ സമയം വീണ്ടും വൈകി. സമയം ഒരു 6 മാണിയോട് അടുത്തു. ചുരത്തോനോട് അടുത്തപ്പോൾ ഞാൻ വെറുതെ എണീറ്റ് പെട്ടിപുറത്ത് ചെന്നിരുന്നു. ആഹാ… ഇപ്പൊ ഈ ബസിന്റെ കണ്ണുകൊണ്ട് കാണുമ്പോലെയുണ്ട് എല്ലാം.

 

ഇരുവശത്തെയും ഇരുണ്ട പച്ചക്കുള്ളിൽ നിന്നും ഇതുവരെ കേട്ടിട്പോലും ഇല്ലാത്ത ശബ്ദങ്ങൾ…

എന്തെല്ലാം തരം ജീവികൾ ആണ് ഈ നിബിഡവനത്തിൽ ഉണ്ടാകുക. മുത്തശ്ശി പറഞ്ഞിട്ടുണ്ട് മനുഷ്യന് ഇതുവരെ അറിയാത്ത ജീവികൾ പോലും വയനാടൻ കാടുകളിൽ ഉണ്ടെന്നു.

 

കുട്ടിയായിരിക്കുമ്പോൾ ഞാനും അഞ്ജിതയും നാമജപം കഴിഞ്ഞ് മുത്തശ്ശിയുടെ കഥകേൾക്കാൻ ഇരിക്കും. രാത്രി ഇളം വനത്തിനുള്ളിലെ കയിലക്കാട് മനയിൽ ഇരുന്ന് ചീവിടിന്റെയും രാത്രി രഞ്ചരൻ മാരുടെയും കലപിലയുടെ അകമ്പടിയോടെ അൽപ്പംഭയവും ആകാംഷയും നിറഞ്ഞ ആ കഥകൾ കേൾക്കാൻ എന്ത് രസമായിരുന്നു. അഞ്ജിത… അവളും കാണും മനയിൽ. എത്ര നാളായി കണ്ടിട്ട്. നാളെ തന്നെ അവളെയും കൂട്ടി മേഘക്കാവിൽ തൊഴാൻ പോണം.

14 Comments

  1. കൈലാസനാഥൻ

    വിക്കി,
    ദേവിയുടെ കുളിക്കാൻ കുളത്തിലേക്ക് പോയതു മുതൽ കാലാവസ്ഥയുടേയും പ്രകൃതിയുടെ വർണ്ണനയും അവളുടെ മനോവിചാരങ്ങളും ചേഷ്ടകളും ഒക്കെ മനോഹരമായിരുന്നു.

    വയനാടൻ യാത്രയും അച്ഛന്റെ രാക്കണ്ണികളേ കാണാൻ ശങ്കരനുമായിട്ടുള്ള വനാന്തരത്തിലുള്ള മേഘക്കാവിലേക്കുള്ള ഭയചകിതമായ രാത്രി സഞ്ചാരവും ഒക്കെ വളരെ മനോഹരമായിരുന്നു. ബസിലിരുന്ന് അവൾ രാക്കണ്ണികളുടെ അടുത്തേക്കുള്ള മനസഞ്ചാരവും ഒക്കെ നനായിരുന്നു. സുന്ദരമായ പ്രകൃതി വിവരണം. ഭാവുകങ്ങൾ

    1. വളരെ നന്ദി ബ്രോ. എന്താ കാണാത്തെ എന്ന് വിചാരിക്കുകയായിരുന്നു.

  2. Vickey bro,
    വളരെ മനോഹരമായ അവതരണം.ദേവദത്തയുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
    ????

    1. താങ്ക്സ് ?

    2. Vickey bro കാണാനേ ഇല്ലല്ലോ. നല്ല എഴുത്തുകളായിരുന്നു തന്റേത്. ഞാനും തിരക്കുകൾ കൊണ്ട് ഇതിൽ കയറാറില്ലായിരുന്നു. അങ്ങനെ കഥകൾ വല്ലതും ഉണ്ടോ എന്ന് തിരഞ്ഞു വന്നപ്പോൾ ഒന്നുമില്ലല്ലോ? എന്താ പറ്റിയെ? ?

  3. വിക്കി ബ്രോ,
    ധനുമാസക്കുളിര് പോലൊരു വായനാനുഭവം.❤
    മഞ്ഞു വല വല്ലാണ്ട് കൊതിപ്പിക്കുന്നുണ്ട്. ദേവിയെപ്പോലെ കൈകൊണ്ട് കീറി മുന്നോട്ട് കുതിക്കാനും മരതകക്കുളത്തിലെ തണുപ്പിൽ മുങ്ങി പൊങ്ങാനും മോഹം.
    ഹോ.. എന്ത്‌ ഭംഗിയുള്ള വരികളാണ് സഹോ. ഈ എഴുത്തിന്റെ ഭംഗിയാണ് ദേവദത്തയിൽ എന്നെ പലപ്പോഴും കുരുക്കിയിടാറുള്ളത്.
    കയിലക്കാടിൽ നിന്ന് മേഘക്കാവിലേക്ക് സഞ്ചരിച്ചപ്പോൾ കണ്ട രാക്കണ്ണികൾ മനസ്സിൽ കേറി പറ്റിപ്പിടിച്ചു പോയി. ഒരേ സമയം ആകാംഷയും നേരിയ ഭയവും ഉണർത്തുന്ന വിവരണം. ❤
    ഒരുപാട് ഇഷ്ടമായി.
    ദേവദത്തയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ?

    1. വളരെ നന്ദി. തുടങ്ങിക്കഴിഞ്ഞു അങ്ങ് തുടർന്നെഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരുവിധം എന്തൊക്കെയോ എഴുതി ഇട്ടു എന്നെ ഉള്ളൂ. അത്ര ശരിയായോ എന്ന് സംശയമാണ്. ?

  4. Ithu mattu ethenkilum kadhayude baakki aano?
    Heading kandaal angane thonnum
    Pakshe vaayichappol thonniyilla

    Something new and interesting ?

    1. ഇത്‌ ദേവദത്ത എന്ന കഥയാണ്. ദേവദത്തയുടെ ഓർമകളും സംസാരവും എല്ലാം… ഓരോന്നും കംപ്ലീറ്റ് ആയ ഓരോ ചെറുകഥകൾ ആയിരിക്കും. Previous part il ക്ലിക്ക് ചെയ്താൽ മറ്റുകഥകൾ ലഭിക്കും.

  5. രസകരമായ തുടക്കം.. ????❤❤

    1. ഇത്‌ തുടക്കം അല്ല. ഷോർട് സ്റ്റോറി ആണ്. ?

      1. ശോ.. നല്ലൊരു ഫന്റാസി കഥയ്ക്ക് ഉള്ള സ്കോപ്പ് ഉണ്ടായിയുന്നല്ലോ… ?

        1. മേഘക്കാവ് ഒക്കെ പശ്ചാത്തലമായ മറ്റൊരു കഥ തുടങ്ങാൻ ഇരിക്കുന്നുണ്ട്. ഉടനെ ഇല്ല. ചിലത് തീർക്കാൻ ഉണ്ട്.

Comments are closed.