ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

എന്റെ മേനിയിൽ തൊടാൻ കൊതിച്ചെത്തിയ പാവങ്ങളെ രോമപ്പടയാളികൾ തടുത്തു നിർത്തിയിരിക്കുകയാണ്. ദേഹത്ത് പറ്റിയാൽ ഉടനെ ശരീരതാപത്താൽ അലിഞ്ഞു അവ വായുവിൽ ചേരും. പാവങ്ങളുടെ അവസാന ആഗ്രഹം എന്നെ ഒന്ന് തൊടണം എന്നാണെങ്കിൽ തടസം നിൽക്കുന്നത് ശരിയാണോ?

 

 

ഞാൻ എന്റെ വലതു കൈ ഇടം കൈ തണ്ടയിലും ഇടതു കൈ വലം കൈ തണ്ടയിലും മെല്ലെ ഓടിച്ചു. സസ്…. അറിയാതെ വിറച്ചു പോയി. അവയെന്നെ തൊട്ടപ്പോൾ അരിച്ചു കേറിയ തണുപ്പ്. ആരെങ്കിലും നമ്മെ ഇക്കിളിയിടുമ്പോൾ ശരീരമാകെ അരിച്ചുകയറുന്ന അനുഭവത്തിന് സമാനമായ ഒന്ന്. ഈ മഞ്ഞിൽ നിന്നുണ്ടാകുന്ന കുളിർ, സത്യത്തിൽ മഞ്ഞുകണങ്ങൾ നമ്മെ ഇക്കിളിയാക്കുന്നതാണോ?

 

 

അരിച്ചു കേറിയ തണുപ്പിൽ രണ്ട് കൈകൊണ്ടും മേലുചുറ്റി പിടിച്ചു നോട്ടം കണ്ണാടിയിൽ നിന്നും കുളത്തിലേക്ക് തിരിച്ചു. അടുത്തുള്ളതൊക്കെ കൂടുതൽ വ്യക്തമാണ്. ഒരു നേർത്ത മഞ്ഞുണ്ടെങ്കിലും… അകലെക്കുപോകുമ്പോൾ മഞ്ഞിന്റെ കട്ടികൂടി വരുന്നു. മരതകകുളത്തിലെ വെള്ളം ഇപ്പൊ മഞ്ഞുനീരായിട്ട് ഉണ്ടാകും.

 

വേണ്ടിരുന്നില്ല കുളത്തിക്കുളി. ഇനി അതും ഇതും ആലോചിക്കാൻ നേരമില്ല. ചാടുക തന്നെ… അതെ, ഒറ്റ ചാട്ടം. അപ്പൊ പെട്ടെന്ന് തണുപ്പ് മൊത്തം അങ്ങ് കേറിക്കോളും. അരിച്ച് അരിച്ച് ഇഞ്ച് ഇഞ്ചായി മനുഷ്യനെ കൊല്ലില്ല ല്ലോ.

തണുപ്പൊക്കെ ഇഷ്ടാണ്. പക്ഷെ ഒരുപാടയാൽ എന്താ ചെയ്യാ.

 

“ദേവീ… കഴിഞ്ഞില്ലേ നിയ്… ഞാനങ്ങട്ട് വന്നാണ്ടല്ലോ… ”

 

അമ്മയാണ്, ഇനിയും നോക്കി നിന്നാൽ ചാടേണ്ടി വരില്ല. ഒരു ചവിട്ടിന്റെയോ തള്ളിന്റെയോ പ്രോത്സാഹനം അമ്മയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകും. അതിനു മുന്നേ കണ്ണും അടച്ചു ചാടി. ഒരു അന്തരീക്ഷത്തിൽ നിന്നും മറ്റൊരു അന്തരീക്ഷത്തിന്റെ പാളിയിലേക്ക് കടക്കുംപോലെ ആയിരുന്നു അത്.

 

എന്റെ ഒഴുകികളിക്കുന്ന മുടിയിഴകൾക്കിടയിലൂടെ കുഞ്ഞു മീനുകൾ നീന്തിനടക്കുന്നു. മൊട്ടിട്ടു വിരിയാൻ വെമ്പുന്ന ആമ്പലുകൾ എന്റെ ചാട്ടത്തിൽ വെള്ളത്തിലുണ്ടായ ചലനം കൊണ്ട് താളത്തിൽ ആടുന്നുണ്ട്.

14 Comments

  1. കൈലാസനാഥൻ

    വിക്കി,
    ദേവിയുടെ കുളിക്കാൻ കുളത്തിലേക്ക് പോയതു മുതൽ കാലാവസ്ഥയുടേയും പ്രകൃതിയുടെ വർണ്ണനയും അവളുടെ മനോവിചാരങ്ങളും ചേഷ്ടകളും ഒക്കെ മനോഹരമായിരുന്നു.

    വയനാടൻ യാത്രയും അച്ഛന്റെ രാക്കണ്ണികളേ കാണാൻ ശങ്കരനുമായിട്ടുള്ള വനാന്തരത്തിലുള്ള മേഘക്കാവിലേക്കുള്ള ഭയചകിതമായ രാത്രി സഞ്ചാരവും ഒക്കെ വളരെ മനോഹരമായിരുന്നു. ബസിലിരുന്ന് അവൾ രാക്കണ്ണികളുടെ അടുത്തേക്കുള്ള മനസഞ്ചാരവും ഒക്കെ നനായിരുന്നു. സുന്ദരമായ പ്രകൃതി വിവരണം. ഭാവുകങ്ങൾ

    1. വളരെ നന്ദി ബ്രോ. എന്താ കാണാത്തെ എന്ന് വിചാരിക്കുകയായിരുന്നു.

  2. Vickey bro,
    വളരെ മനോഹരമായ അവതരണം.ദേവദത്തയുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
    ????

    1. താങ്ക്സ് ?

    2. Vickey bro കാണാനേ ഇല്ലല്ലോ. നല്ല എഴുത്തുകളായിരുന്നു തന്റേത്. ഞാനും തിരക്കുകൾ കൊണ്ട് ഇതിൽ കയറാറില്ലായിരുന്നു. അങ്ങനെ കഥകൾ വല്ലതും ഉണ്ടോ എന്ന് തിരഞ്ഞു വന്നപ്പോൾ ഒന്നുമില്ലല്ലോ? എന്താ പറ്റിയെ? ?

  3. വിക്കി ബ്രോ,
    ധനുമാസക്കുളിര് പോലൊരു വായനാനുഭവം.❤
    മഞ്ഞു വല വല്ലാണ്ട് കൊതിപ്പിക്കുന്നുണ്ട്. ദേവിയെപ്പോലെ കൈകൊണ്ട് കീറി മുന്നോട്ട് കുതിക്കാനും മരതകക്കുളത്തിലെ തണുപ്പിൽ മുങ്ങി പൊങ്ങാനും മോഹം.
    ഹോ.. എന്ത്‌ ഭംഗിയുള്ള വരികളാണ് സഹോ. ഈ എഴുത്തിന്റെ ഭംഗിയാണ് ദേവദത്തയിൽ എന്നെ പലപ്പോഴും കുരുക്കിയിടാറുള്ളത്.
    കയിലക്കാടിൽ നിന്ന് മേഘക്കാവിലേക്ക് സഞ്ചരിച്ചപ്പോൾ കണ്ട രാക്കണ്ണികൾ മനസ്സിൽ കേറി പറ്റിപ്പിടിച്ചു പോയി. ഒരേ സമയം ആകാംഷയും നേരിയ ഭയവും ഉണർത്തുന്ന വിവരണം. ❤
    ഒരുപാട് ഇഷ്ടമായി.
    ദേവദത്തയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ?

    1. വളരെ നന്ദി. തുടങ്ങിക്കഴിഞ്ഞു അങ്ങ് തുടർന്നെഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരുവിധം എന്തൊക്കെയോ എഴുതി ഇട്ടു എന്നെ ഉള്ളൂ. അത്ര ശരിയായോ എന്ന് സംശയമാണ്. ?

  4. Ithu mattu ethenkilum kadhayude baakki aano?
    Heading kandaal angane thonnum
    Pakshe vaayichappol thonniyilla

    Something new and interesting ?

    1. ഇത്‌ ദേവദത്ത എന്ന കഥയാണ്. ദേവദത്തയുടെ ഓർമകളും സംസാരവും എല്ലാം… ഓരോന്നും കംപ്ലീറ്റ് ആയ ഓരോ ചെറുകഥകൾ ആയിരിക്കും. Previous part il ക്ലിക്ക് ചെയ്താൽ മറ്റുകഥകൾ ലഭിക്കും.

  5. രസകരമായ തുടക്കം.. ????❤❤

    1. ഇത്‌ തുടക്കം അല്ല. ഷോർട് സ്റ്റോറി ആണ്. ?

      1. ശോ.. നല്ലൊരു ഫന്റാസി കഥയ്ക്ക് ഉള്ള സ്കോപ്പ് ഉണ്ടായിയുന്നല്ലോ… ?

        1. മേഘക്കാവ് ഒക്കെ പശ്ചാത്തലമായ മറ്റൊരു കഥ തുടങ്ങാൻ ഇരിക്കുന്നുണ്ട്. ഉടനെ ഇല്ല. ചിലത് തീർക്കാൻ ഉണ്ട്.

Comments are closed.