ഞങ്ങൾ തിടുക്കത്തിൽ ഡയറി തകരപ്പെട്ടിയിൽ വെച്ച് അടച്ച് അത് ഉന്തി കട്ടിലിനടിയിൽ കേറ്റി. പെട്ടെന്ന് ചാടി എണീറ്റ് മുറി തുറന്നു പുറത്തെത്തി. അതാ കൈയിൽ ഒരു തവിയുമായി അമ്മ നിൽക്കുന്നു.
“എന്താരുന്നു രണ്ടും അകത്തു പരിപാടി? സത്യം പറഞ്ഞോ. ”
“അത്, ഞങ്ങ… ൾ മയിൽപീലി… ”
ലേഖ വിക്കി വിക്കി പറഞ്ഞു.
“മയിൽപീലി…?”
ഞാൻ വേഗം പറഞ്ഞു.
“ഞങ്ങൾ മയിൽപീലി അടവെക്കുകയായിരുന്നു. ”
“മയിൽപീലി അടവെക്കുകയോ? എന്റെ ഈശ്വരാ അത് കിട്ടിപ്പോ തൊട്ട് അതിൽ തൂങ്ങിയാ നടപ്പ് ഇവൾ. ഇപ്പൊ ദേ അടുത്തതിനേം കൂടെ കൂട്ടിക്കണു. എന്റെ പിള്ളേരെ നിങ്ങളോട് ഇതൊക്കെ ആര് പറഞ്ഞു തരണതാ…? ”
“നന്ദുവേട്ടൻ പറഞ്ഞല്ലോ, ബുക്കിൽ സൂര്യപ്രകാശം അടിക്കാതെ സൂക്ഷിച്ചാൽ പ്രസവിക്കുന്നു. ”
“ങ്ങനെ രണ്ട് മണ്ടൂസ്കള്, നന്ദു വെറുതെ കളിക്ക് പറഞ്ഞതാ. മയിൽപീലിക്കു ജീവൻ ഒന്നൂല്ല. ”
“പിന്നെ, ഈ അമ്മക്ക് അറിയാഞ്ഞിട്ടാ, ആന മൊട്ടയാ ഇട്കാ ന്നു വിചാരിച്ച ആളാ… ”
“അഹ്, വെച്ചോ വെച്ചോ അല്ലേലും തലപ്പത്ത് അല്ലല്ലോ വളം വെക്കണ്ടത്. വേര് പാഴായി പോയില്ലേ. മക്കൾ അതിനെ പ്രസവിപ്പിക്ക്. എന്നിട്ട് അച്ഛന്റെ കൈ കൊണ്ടുകൊടുക്ക് അങ്ങേരു താരാട്ട് പാടി ഒറക്കിക്കോളും. ”
ഞങ്ങൾക്ക് ചിരി വന്നെങ്കിലും അത് കടിച്ചു പൊട്ടിച്ചുകളഞ്ഞു.
ദേവാദത്ത? ഓരോ വരിയും വായിക്കുംതോറും മനസ്സിലേക്ക് കൂടുതൽ ആഴത്തിൽ പതിയുന്നു ❤️❤️❤️ നല്ല എഴുത്ത് സഹോ ?
വളരെ നന്ദി ആർവി.? മനസിലേക്ക് അവയങ്ങനെ ഇറങ്ങി ചെന്ന് കുട്ടികളായി വായനക്കാർക്ക് മാറാൻ കഴിയണേ എന്നാണ് എന്റെയും ആഗ്രഹം.
ഒന്നും പറയാനില്ല.. ????.. ??????????????????????
അങ്ങനെ പറയല്ലേ, എന്തേലും ഒക്കെ പറ. ?
Vickey orupaad Thanks und orikkal koodi kuttikaalathilek kootti kond poyathinum. Anyway waiting 4 nxt part….
വീണ്ടും കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന ആ മയിൽപീലിയുടെ ഡയറി തുറക്കാൻ എന്റെ കഥയിലൂടെ ഷാനുവിന് കഴിഞ്ഞു എന്നറിയുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ?
വിക്കി , ഒറ്റ വാചകത്തിൽ പറഞ്ഞാൽ എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി തന്റെ കഥ. അച്ഛന്റെ കഥ അതിഗംഭീരം, സ്നേഹ നിധിയായ അച്ഛൻ അദ്ദേഹത്തിന്റെ ഉപദേശം ഒന്നും പറയാനില്ല ആ കഥയിലെ മയിൽ പീലി കച്ചവടക്കാന്റെ കുട്ടികളോടുള്ള വാത്സല്യം ഇതൊക്കെ എടുത്ത് പറയേണ്ടത് തന്നെ.നന്ദുവിന്റെ മയിൽപീലി അടവെക്കൽ തത്വത്തിന് ദേശാന്തര ഭേദമില്ല എന്ന് മനസിലായി. മയിൽപീലി അടവെക്കുമ്പേഴുള്ള ലേഖയുടെ ശുഷ്കാന്തിയും പ്രസവിക്കുമ്പോൾ ആദ്യത്തെ കുഞിനെ അവൾക്ക് കൊടുക്കണമെന്ന് പറഞ്ഞത് ഒക്കെ ഇന്നലെ എന്റെ ജീവിതത്തിൽ നടന്നത് പോലുള്ള ഫീൽ ആണ് തോന്നിയത് . ഇരുവഴവും ആലോചിച്ച് തീരുമാനം എടുക്കണം എന്ന് തൊട്ട് ചില സമയങ്ങളിലെ യുക്തിയില്ലായ്മയ്ക്കാണ് സൗന്ദര്യം എന്നതൊക്കെ വല്ലാതങ്ങ് ആഴത്തിൽ പതിപ്പിച്ചു കളഞ്ഞു. “ഇപ്പോഴും കുട്ടി ആയിരുന്നെങ്കിൽ ” എന്ന് ഞാനും ചിന്തിച്ചു. ഈ കൊച്ചു കഥയിൽ ഒരു പാട് ഉപമകൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് ആശ്രമത്തിനും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ. സസ്നേഹം കൈലാസനാഥൻ
ഹോ, നിങ്ങൾ ഒക്കെ ഇങ്ങനെ പറയുന്ന കാണുമ്പോള ഒരു സന്തോഷവും സമാധാനവും ഉണ്ടാകുന്നത്. ഞാൻ ഉദ്ദേശിക്കുന്ന അതെ ഫീൽ എല്ലാർക്കും കിട്ടുന്നുണ്ട് എന്ന് അറിയുമ്പോൾ വല്ലാത്ത സന്തോഷമാണ്.
കൈലാസനാഥാ, ഏതൊരു കഥയിലും വളരെ വിശദമായ കമന്റ് ആണ് താങ്കൾ ഇടാറുള്ളത്. അത് എഴുത്തുകാരന് നൽകുന്ന പ്രചോദനം ചെറുതല്ല. എങ്ങനെയാണ് ഇത്ര വിശദമായി കമന്റ് ഇടുന്നത്. താങ്കൾക്കു ഞാൻ എഴുതിയത് അത്രെയും കുട്ടിക്കാലത്തിന്റെ ഒരു കണികയെങ്കിലും ഓർമ്മിക്കാൻ ഉതകിയെങ്കിൽ ഞാൻ കൃതാർത്ഥനായി.?
ചുണ്ടിൽ വിരിഞ്ഞ ഒരു മന്ദഹാസത്തോടെയല്ലാതെ ഇത് വായിച്ചു തീർക്കാൻ കഴിയില്ല… അവസാനം നൊമ്പരപ്പെടുത്തുമെങ്കിലും…. ❤
ഒരു കാലഘട്ടത്തിലേക്ക് അതേ നിഷ്കളങ്കതയോടെയുള്ള ഒരു തിരിച്ചു പോക്ക്…. വരികളിലൂടെ സഞ്ചരിക്കും തോറും ബാല്യം വല്ലാതെ കൊതിപ്പിക്കുന്നു… ഒരു മടങ്ങി വരവില്ലാത്ത വിധം തിരികെ പോകാൻ…
യുക്തിയുടെ കണിക പോലുമില്ലാത്ത വലിയ വലിയ പ്രതീക്ഷകളും അത് സമ്മാനിക്കുന്ന അതിനേക്കാളും വലിയ സന്തോഷങ്ങളെയും പൊടി തട്ടിയെടുക്കാൻ കഴിഞ്ഞു…
ജനലടച്ചു പടർത്തിയ ഇരുട്ടിൽ മയിൽ പീലിയെ അടയിരുത്തിയപ്പോഴും നാളുകൾക്ക് ശേഷം അത് പ്രസവിച്ചു കുഞ്ഞുകൾ വിരിഞ്ഞപ്പോഴുമൊക്കെ തിളങ്ങിയ കണ്ണുകൾ ഒരുകാലത്തെ എന്റെ പ്രതിബിംബം തന്നെയായിരുന്നു… അതേ നിഷ്കളങ്കതയോടെ ആഹ്ലാദത്തോടെ എന്നാൽ ഊറിക്കെട്ടിയ കുഞ്ഞു വേദനയോടെയും അത് കൂട്ടുകാർക്കായി പങ്കു വയ്ക്കുന്നതും ഓർമിപ്പിച്ചു….
ഇരു വശവും ആലോചിച്ചു വേണം തീരുമാനം എടുക്കാൻ എന്ന അച്ഛന്റെ ഉപദേശം തൊട്ട് പലതും നാം സ്വയം പ്രകൃതിയിൽ നിന്ന് ഗ്രഹിച്ചെടുത്തത് തന്നെയല്ലേ.. ഇന്നത്തെ പലർക്കും ലഭ്യമാകാത്ത മറ്റൊരു അമൂല്യമായ നിധി നേടിക്കഴിഞ്ഞവരാണ് നമ്മളിൽ പലരും..
കിട്ടുന്ന പത്തു രൂപ തഴഞ്ഞു ആ കുട്ടിക്കായി മയിൽപീലി സമ്മാനിച്ച കച്ചവടക്കാരൻ മറ്റൊരു വിസ്മയം… ആ കുഞ്ഞിൽ നിറഞ്ഞ ആഹ്ലാദത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ വ്യക്തി… ഈ ഭാഗവും അമൂല്യത്തിന്റെ തുടർച്ചയാണെന്ന് നിസ്സംശയം പറയാം…
ജീവിതത്തിലെ അമൂല്യമായ മറ്റൊരു ഏട്… ❤
ആശംസകൾ ?
അമ്മൂ, തന്റെ കഥകൾക്കായി കാത്തിരിക്കുന്നത് പോലെ തന്നെയാണ് കമെന്റിനു വേണ്ടി വെയിറ്റ് ചെയ്യുന്നതും. അത്രക്കും സാഹിത്യം അതിലും ഉണ്ടാകും. നൊസ്റ്റാൾജിയ എന്നിൽ അലിഞ്ഞു ചേർന്ന ഫീൽ ആണ്. ഒരുപക്ഷെ മറ്റേതു വികാരത്തേക്കാൾ. മനസ്സിൽ ഇടയ്ക്കിടെ പൊന്തിവരും കുട്ടിക്കാലം.
കുട്ടിക്കാലം പോലെ തന്നെ കുട്ടികളും എനിക്ക് പ്രിയപ്പെട്ടവർ ആണ്. അവരോടൊപ്പം ആയിരിക്കുമ്പോൾ
സമയം പോകുന്നത് അറിയില്ല. ഞാനും ഒരു കുട്ടി ആയപോലെ തോന്നും…
ഈ കഥ എഴുതി തുടങ്ങും മുൻപേ എനിക്ക് തോന്നിയിരുന്നു, ഇത് വിജയിച്ചാൽ വായിക്കുവരെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോകാൻ എനിക്കാകുമെന്ന്. എന്നാലും ആരേലും ഒക്കെ പറഞ്ഞാലേ സമാധാനം ആകൂ. എന്തായാലും ഉദ്യമം വിജയിച്ചു എന്നറിഞ്ഞതിൽ സന്തോഷം. ?
തിരക്കുകൾ കാരണം ബസിൽ ഇരുന്നാണ് വായിച്ചു തീർത്തതും കമെന്റ് എഴുതിയതുമൊക്കെ… ദേവദത്തയുടെ ഭാഗങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്… അതിനു കാരണം വരികളുടെ മാന്ത്രികതയും…❤
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന കുട്ടിക്കാലത്തെ തൂലികത്തുമ്പിലൂടെ പകർത്തി വായനക്കാരെ ബാല്യത്തിലേക്ക് നയിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹം തന്നെയാണ്…
ഇനിയും മുന്നേറൂ… സ്നേഹം❤?
എനിക്കും അത് എഴുതുമ്പോൾ വല്ലാത്ത ഒരു satisfaction ആണ്.
???
എന്തെടെ, ഇട്ടതെ ഉള്ളല്ലോ? ഇങ്ങേരു എന്തിരൻ ആണോ?