ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 296

ദിവി :ദേവൂട്ടി ,,,എന്നും വിളിച്ചു ദ്രുവിക്കരികിൽ നിൽക്കുന്നവളെ ചേർത്ത പിടിച്ചു നെറ്റിയിൽ മുത്തി അവൻ
ദേവി : ഡാ ദ്രുവികുട്ടാ , കട്ട മീശയെല്ലാം വെച്ചു പൊളപ്പൻ ആയിട്ടുണ്ടല്ലോ ,,,,അതും പറഞ്ഞു അവൾ അവനെ കെട്ടിപ്പിടിച്ചു , അവൻ അവളെ ഒന്ന് ചേർത്തുപിടിച്ചുകൊണ്ട് പൊക്കി താഴെ നിർത്തി ,
“ അതെ ഞങ്ങൾ കൂടി ഉണ്ട്ട്ടോ കൂടെ “
പുറകിൽ നിന്നും അതുകേട്ട അവർ 4 പേരും ഒരേ സമയം അവന്റെ മേലേക് എടുത്തു ചാടി , അതാ കിടക്കുന്നു എല്ലാം കൂടി താഴെ , വീണിടം വിഷ്ണുലോകം എന്ന് പറഞ്ഞപോലെ അവിടെ കിടന്നും വിശേഷം പറച്ചിലും സ്നേഹപ്രകടനവും തന്നെ ആണ് നമ്മുടെ പിള്ളേർ
പാറു : അതെ , ഇതൊരു എയർപോർട്ട് ആണ് , അതുപോലെ നമ്മടെ ഫ്ലൈറ്റ് പോകാൻ ഇനി 10മിനിറ്റ് തികച്ചില്ല , എല്ലാംകൂടി ഇവിടെ കിടന്നാൽ അവിടെ ഇന്ന് എതാൻ കഴിഞ്ഞെന്ന് വരില്ല , എണീറ്റ് വരിനെടാ തെണ്ടികളെ ,,,,,
അതും പറഞ്ഞു അവൾ മുന്നോട്ട് നടന്നു ,,അത് കണ്ടതും എല്ലാം കൊട്ടിപ്പിടഞ്ഞു എണീറ്റ് അവൾക് പിന്നാലെ ഓടി ,,ദിവിയും ദ്രുവിയും ഓടി ചെന്ന് അവളുടെ രണ്ടു സൈഡിൽ നിന്നും തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു , അവളെ മാത്രം മൈൻഡ് ചെയ്യാത്ത കുഞ്ഞു കുശുമ്പ് ഉണ്ട് അവളുടെ മുഖത്തു
ദിവി : ഡി , പ്രാണി , ഒന്ന് നോക്കെടി ഒന്നുല്ലെലും 4 കൊല്ലം കഴിഞ്ഞല്ലേ നമ്മൾ കാണുന്നെ
പാറു : ഡാ , സ്വർണ്ണകണ്ണാ നിന്നോട് ഞാൻ 100 വട്ടം പറഞ്ഞിട്ടുണ്ട് എന്നെ പ്രാണി ,പ്രാണി എന്ന് വിളിക്കരുത് എന്ന് , ,,,, അവൾ മുഖം കൂർപ്പിച്ചുകൊണ്ട് അവനോട് കയർത്തു
ദിവി : സോറി മുത്തേ , ഇജ്ജ് നമ്മടെ ചങ്കല്ലേ, നീ അത് വിട് ,
ദ്രുവി: ഗയ്‌സ് , നിങ്ങൾ വല്ലതും കഴിച്ചതാണോ