‘ഇതിൽ കണ്ട ഡയറി എന്റെ മോൻ വായിച്ചു തീരുന്ന അന്ന് ആ ലോഹം എടുത്ത് നെഞ്ചിൽ ചേർത്തുവക്കുക… നല്ലതിനായി മാത്രം ഉപയോഗിക്കുക.ബാക്കിയെല്ലാം കാലം നിനക്കായ് പറഞ്ഞുതരുന്നതായിരിക്കും.’
അതെ കാലം മാറിയപ്പോൾ… ചിലതൊക്കെ കാണുമ്പോൾ മനസ്സ് നിയന്ത്രണം വിടാറുണ്ട്. എങ്കിലും മുത്തച്ഛന്റെ വാക്കാണ് അത് താൻ പാലിക്കണം.മാരാർ കൃഷ്ണപ്പണിക്കരുടെ മകൻ നന്ദകിഷോറിന് ദാരിദ്ര്യം നിറഞ്ഞു നിൽക്കുമ്പോളും തെറ്റായി അതുപയോഗിക്കുവാൻ തോന്നിയില്ല.
എല്ലാം ഓർത്തു കൊണ്ട് ആ ലോഹം അവൻ നെഞ്ചിൽ അടുപ്പിച്ചു.പൊടുന്നനെ അവിടെ വലിയ തീഗോളങ്ങൾ അവനു ചുറ്റിലുമായി നിറഞ്ഞു. നന്ദുവിന്റെ ഉടൽ ചുറ്റിനും കത്തി ആ മുറിയാകെ പ്രകാശം നിറഞ്ഞു.അവന്റെ നിഴലും ചുറ്റും തീയുമായി ആ രൂപം പതുക്കെ മുകളിലേക്ക് പൊന്തി.ഒരു കാറ്റിന്റെ വലിയ ശബ്ദത്തോടെ അവിടെ പെട്ടെന്ന് ആ വെളിച്ചം മാഞ്ഞു. പകരം മഞ്ഞയും നീലയും കലർന്ന തല വരെ മൂടിയ മുഖംമൂടിയുമായി ഒരാൾ അവന്റെ കണ്ണുകളുടെ സ്ഥാനത്ത് നീല നിറത്തിൽ തിളങ്ങി നിൽക്കുന്ന എന്തോ ഒന്ന്. ചുണ്ടുകൾ മാത്രം പുറമേ കാണുന്നുള്ളൂ.ഉടലിൽ അണിഞ്ഞിരുന്നതും നീലയും മഞ്ഞയും നിറഞ്ഞ വസ്ത്രം. ആവന്റെ കൈയ്യിലുണ്ടായ ലോഹം നെഞ്ചിൽ പച്ചകുത്തിയത് പോലെ കത്തി നിൽക്കുന്നുണ്ടായിരുന്നു.അരയിൽ മഞ്ഞ നിറത്തിലെ ബെൽറ്റ് പോലെ ഒന്ന്. അതിന്റെ നടുക്കുള്ള ബക്കിൾ കത്തിതിളങ്ങി നിൽക്കുന്നു. അതിനു താഴേക്കും മഞ്ഞയും നീലയും നിറഞ്ഞ അതേ വസ്ത്രം.കാൽപാദങ്ങൾക്കും കൈപ്പത്തിക്കും പകരം ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി. അതാണ്… അതാണ്… അവൻ
“ദി സൂപ്പർഹീറോ”
തുടരും….
സ്നേഹത്തോടെ ✍️സാന്റാ✍️
ആദ്യത്തെ പാർട്ടിനും സപ്പോർട്ടിനും ഒരുപാട് നന്ദി. അതുപോലെ തുടർന്നും ഉണ്ടാകുമെന്ന് ഈ സഹോദരി പ്രതീക്ഷിക്കുന്നു…
അടിപൊളി കഥ നിർത്തിയിട്ട് പോകരുത്??
ഇല്ല… ഇച്ചിരി ലേറ്റ് ആവും… എനിക്ക് ആരോഗ്യപരമായി കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് ഇപ്പോൾ… ട്രീറ്റ്മെന്റ് ടൈമിൽ ആയോണ്ട് നെക്സ്റ്റ് പാർട്ട് കുറച്ചു വൈകും ??????
Superb..waiting for the next part…
താങ്ക് യൂ ????
സൂപ്പർ ഹീറോ….. ♥️♥️♥️♥️♥️♥️
താങ്ക് യൂ ????
എനിക്ക് ഫിക്ഷൻ stories ഇഷ്ടമാണ് i like this story
അടുത്ത ഭാഗത്തിനായി വെയ്റ്റ് ചെയ്യുന്നു
സന്തോഷം ഈ വാക്കിന്… ഒരുപാട് സ്നേഹത്തോടെ… അടുത്തത് ഉടനെ തരുവാൻ ഞാൻ ശ്രെമിക്കാം ???
Super ayittund ??????????
സപ്പോർട്ടിന് ഒരായിരം നന്ദി…. ???
❤️❤️❤️❤️❤️veriety theam super hero thakarkatte
താങ്ക് യൂ…. സന്തോഷം സ്നേഹം… കൂടെ നിൽക്കുന്നതിന് ???