” ഹാ… എന്നാ ഈ പറയുന്നേ… കഴിഞ്ഞ തവണ ലോഡ് അയക്കാൻ നിന്നപ്പോളാ ഇങ്ങേർ തന്നെ വിളിച്ചു പറഞ്ഞത് ഇപ്പോൾ ഉണ്ടാക്കണ്ടായെന്ന്…ഇതിപ്പോ എന്റെ മോന്റെ മിന്നുക്കെട്ടാ… ഇന്ന് രാത്രി റിസപ്ഷനും… എനിക്ക് അതിൽ കൂടാതെ മാറി നിൽക്കുവാൻ പറ്റുമോ” ജോർജ് അല്പം ദേഷ്യത്തോടെ സംസാരിച്ചു.
“എന്റെ ചാച്ചാ… വിശ്വനാഥൻ സാർ വിചാരിച്ചുകൊണ്ടാ ഇപ്പോഴും നമ്മളെല്ലാം സേഫ് ആയി… ദാ ഇതേ പോലെ തിന്നും കുടിച്ചും… പിന്നെ….”പകുതിക്ക് നിർത്തി ജസ്റ്റിൻ ഒറ്റവലിക്ക് മദ്യം അകത്താക്കി.
“ഞാൻ പറയണ്ടല്ലോ ചാച്ചനോട് പ്രത്യേകം ഒന്നും…അപ്പോൾ പിന്നെ ചിലതൊക്കെ കണ്ണുമടച്ചു അനുസരിക്കേണ്ടിയൊക്കെ വരും…”
“എന്നാലും അതല്ലെടാ ചെക്കാ… ഒന്നാമത് ഏതോ ഒരുമ്പെട്ടോള് എല്ലാം റെക്കോർഡ് ആക്കി കടന്നിട്ടുണ്ട്… അതിനെയോട്ട് കിട്ടിയിട്ടുമില്ല…”ജോർജ് അല്പം വിയർത്തിരുന്നു അതു പറഞ്ഞു അവസാനിക്കുമ്പോൾ.
“അതോർത്ത് ജോർജ് സാർ പേടിക്കണ്ട… ഞാനുണ്ടല്ലോ…. ആ പെണ്ണ് എവിടെയോ പെട്ടിട്ടുണ്ട്… അവന്മാരെ കണ്ടില്ലെങ്കിലും ലാസ്റ്റ് വിളിക്കുമ്പോൾ ആ പെണ്ണിനെ കണ്ടുകിട്ടിയെന്നൊക്കെയാ അറിഞ്ഞത്… ഒരു നല്ല പെണ്ണിനെയല്ലേ കിട്ടിയേ അവന്മാർ കൊണ്ടുപോയി കാണും രണ്ടു മൂന്ന് ദിവസം കഴിയുമ്പോൾ എവിടേലും പൊങ്ങും… അപ്പോൾ നമുക്കറിയാമെന്നേ… പിന്നെ ഇന്നത്തെ രാത്രി ചാച്ചൻ അവിടെ നിന്നാൽ മതി… എന്തേലും അപകടം മണത്താൽ ഞാൻ വിളിക്കാം അപ്പോൾ എത്തിയേച്ചാൽ മതി…മിന്നുക്കെട്ടിന് സമയമായി ചാച്ചൻ വന്നേ…”കൈയ്യിലെ ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് അവൻ അവിടെ നിന്നും ദൃതിയിൽ ഇറങ്ങി.
“എന്റെ ജോർജ് സാറേ പറഞ്ഞത് നമ്മുടെ ജസ്റ്റിനല്ലിയോ… എന്നാത്തിനാ ഈ പേടി… ഇതിലും വലുത് നമ്മൾ കടന്നിട്ടില്ലിയോ…”
“ആഹ്…”ജോർജ് ഗ്ലാസ് മേശപ്പുറത്തേക്ക് വച്ചു ജിസ്നയുടെ അരയിലൂടെ പിടുത്തമിട്ടു.
“ഹാ… എന്നാന്നെ ആദ്യായിട്ട് കാണുന്ന പോലെ… ഇപ്പോൾ സാർ ചെല്ല്… ഒന്നാമത് അപ്പൻ മാത്രേ അതിനുള്ളു ഇനിയും നിന്നാൽ നേരം വൈകും… ചെല്ലാൻ നോക്ക്”
ജിസ്ന അയാളുടെ കൈയ്യിൽ നിന്നും കുതറിമാറി. അവിടെ നിന്നും പുറത്തേക്ക് നടന്നു.അപ്പോഴും അയാളുടെ കണ്ണുകൾ അവളുടെ മേനിയെ കൊത്തി വലിച്ചുകൊണ്ടിരുന്നു.
***********************
മുറ്റത്തേക്ക് കയറി വരുന്ന ഓട്ടോ കണ്ട് നന്ദിത നിന്നു.
“നീ ദേവകിയമ്മയുടെ വീട്ടിലേക്കാണെങ്കിൽ ദേ ഇതിൽ രണ്ടു പൊതി എടുത്തോണ്ട് പോ… ഒന്ന് നിനക്കും പിന്നെ ദേവകിയമ്മയ്ക്കും”
കൈയ്യിൽ കരുതിയ പാർസൽ അവൾക്ക് നേരെ നീട്ടികൊണ്ട് നന്ദു അകത്തേക്ക് കയറി.
“ഇന്ന് ഓട്ടം പോകുന്നിലേട്ടാ…”അവൾ ആ കവർ വാങ്ങിച്ചുകൊണ്ട് അവനോടു ചോദിച്ചു.
“കുറച്ചു കാര്യങ്ങൾ ചെയ്യാന്നുണ്ട്… അതു കഴിഞ്ഞു പോകും…”
“അമ്മു ചേച്ചി പോയെന്റെ സങ്കടാണോ എന്റെ ഏട്ടന്…അവൾ പോണേൽ പോട്ടെ ഏട്ടാ… നമ്മുക്ക് വേറെ നോക്കാനേ…”അവൾ ചിരിച്ചു കൊണ്ട് അതിൽ നിന്നും ഒരുപൊതിയെടുത്ത് മേശപ്പുറത്ത് വച്ചു. ബാക്കി വന്ന രണ്ടുപൊതിയുമായി അവൾ ദേവകിയമ്മയുടെ അടുത്തേക്ക് പോകുവാൻ ഒരുങ്ങി.
“ഡി… പെണ്ണേ…വർത്തമാനം പറഞ്ഞുനിൽക്കാതെ ചൂടാറുന്നതിന് മുൻപ് അതു കൊണ്ടുപോയി കൊടുത്ത് നീയും കഴിക്കുവാൻ നോക്കടി മണ്ഡോദരി…”
“മണ്ഡോദരി നിന്റെ മറ്റവൾ…അമ്മു” അവൾ പുറത്തേക്കെത്തിയതും വിളിച്ചു പറഞ്ഞു ഓടി… പിറകേ നന്ദുവും ഓടുന്നത് പോലെ ഓങ്ങിയെങ്കിലും ഓടിയില്ല.
മേശപ്പുറത്തു നിന്നും ഭക്ഷണപൊതി എടുത്തുകൊണ്ട് അവൻ മുകളിലെ മച്ചിൽ ലക്ഷ്യമാക്കി ആ പഴയ വീടിന്റെ ഗോവണി കയറി.ചെറിയൊരു ഞെരുക്കമാർന്ന ശബ്ദത്തോടെ മച്ചിലിലേക്ക് ആ വാതിൽ തുറന്നു.
സാധാരണപോലെയായിരുന്നില്ല അവിടം. നല്ല സൗകര്യമുള്ള മുറി പോലെയൊന്ന്.വാതിലിനടുത്തുളള സ്വിച്ചിൽ അവൻ വിരലമർത്തിയതും മങ്ങിയ വെളിച്ചത്തോടെ ഒരു ബൾബ് പ്രകാശിച്ചു. വാതിൽ കുറ്റിയിട്ട് മുൻപിലെ മേശക്കടിയിൽ നിന്നും ഒരു പഴഞ്ചൻ തകരപ്പെട്ടി വലിച്ചിട്ടു.നന്ദു ആ പെട്ടി പതിയെ തുറന്നു.തുറക്കുമ്പോൾ മുറിയിൽ ഭീമമായി വെളിച്ചം രൂപപ്പെട്ടു. പെട്ടിയിൽ കിടന്ന ഒരു വള പോലെ തോന്നിക്കുന്ന ലോഹം, അതാണ് ആ പ്രകാശത്തിന്റെ ഉറവിടം. അവൻ അതിൽ തൊട്ടു.
മുത്തച്ഛൻ ലോകത്തോട് വിടപറയുവാൻ നേരം കൊച്ചുമകന് നൽകിയ സമ്മാനം. സ്വന്തം മകന് നൽകാതെ തനിക്ക് അത് നൽകിയത് എന്തിനാണെന്ന് മനസിലായില്ലെങ്കിലും പിന്നീട് മനസിലായി. ഈ ലോകം ഇങ്ങനെ ഇന്ന് ആയി തീരുമെന്ന് മുത്തച്ഛൻ അറിഞ്ഞിരുന്നു. മുത്തച്ഛൻ പറഞ്ഞു തന്ന സൂപ്പർഹീറോകളുടെ ലോകങ്ങൾ. ‘തനിക്ക് മുൻപിൽ വരുമോ അവർ’ എന്ന് കുഞ്ഞിലേ മുത്തച്ഛന്റെ കഥ കേൾക്കുമ്പോൾ ചോദിക്കുമ്പോൾ അദ്ദേഹം ഒരു നേർത്ത ചിരിയോടെ പറഞ്ഞു ‘നിന്റെ മുൻപിൽ ഉണ്ടല്ലോ… സമയമാവുമ്പോൾ ഇനി എന്റെ നന്ദൂട്ടനും സൂപ്പർഹീറോയാവും’. അന്ന് അറിവില്ലാത്തതു കൊണ്ട് അങ്ങനെ അങ്ങു കടന്നുപോയി.തന്റെ പതിനെട്ടാം വയസ്സിൽ മുത്തച്ഛന്റെ മരണശേഷം താൻ അറിഞ്ഞു പറഞ്ഞു തന്ന കഥയിലെ സൂപ്പർഹീറോ മുത്തച്ഛനായിരുന്നു.അച്ഛന്റെ കുട്ടിക്കാലത്ത് മുത്തശ്ശിയെ ഏൽപ്പിച്ചു മുത്തച്ഛൻ എങ്ങോട്ടൊക്കെയോ വീട് വിട്ടു പോകുമെന്ന് അച്ഛൻ കുറ്റപ്പെടുത്തി പറയുന്നത് കേട്ടിട്ടുണ്ട് നന്ദു.അവസാനനിമിഷം തനിക്ക് മുത്തച്ഛൻ തന്ന തകരപെട്ടി അച്ഛൻ ഉപേക്ഷിക്കുവാൻ പറഞ്ഞെങ്കിലും ആരും കാണാതെ ഒളിപ്പിച്ചു വച്ചു.പെട്ടിയിൽ അടങ്ങിയത് പ്രകാശം പരത്തുന്ന ലോഹവും, ഡയറിയും പിന്നെ ഒരു കത്തും.
അടിപൊളി കഥ നിർത്തിയിട്ട് പോകരുത്??
ഇല്ല… ഇച്ചിരി ലേറ്റ് ആവും… എനിക്ക് ആരോഗ്യപരമായി കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് ഇപ്പോൾ… ട്രീറ്റ്മെന്റ് ടൈമിൽ ആയോണ്ട് നെക്സ്റ്റ് പാർട്ട് കുറച്ചു വൈകും ??????
Superb..waiting for the next part…
താങ്ക് യൂ ????
സൂപ്പർ ഹീറോ….. ♥️♥️♥️♥️♥️♥️
താങ്ക് യൂ ????
എനിക്ക് ഫിക്ഷൻ stories ഇഷ്ടമാണ് i like this story
അടുത്ത ഭാഗത്തിനായി വെയ്റ്റ് ചെയ്യുന്നു
സന്തോഷം ഈ വാക്കിന്… ഒരുപാട് സ്നേഹത്തോടെ… അടുത്തത് ഉടനെ തരുവാൻ ഞാൻ ശ്രെമിക്കാം ???
Super ayittund ??????????
സപ്പോർട്ടിന് ഒരായിരം നന്ദി…. ???
❤️❤️❤️❤️❤️veriety theam super hero thakarkatte
താങ്ക് യൂ…. സന്തോഷം സ്നേഹം… കൂടെ നിൽക്കുന്നതിന് ???