“തോമസേ… ദേ… ഇവൻ കഴിക്കുന്നത് കൂടി കൂട്ടിക്കോ…” കണ്ണുകൊണ്ട് മനുവിനെ ആംഗ്യം കാണിച്ചു ജയൻ പറഞ്ഞു.
“ശെടാ… ഇത് നേരത്തെ പറഞ്ഞിരുന്നേൽ ഞാൻ പുട്ടും മുട്ടക്കറിയും… പിന്നെ രണ്ട് ഏത്തപ്പഴവും കൂടി പറഞ്ഞെന്നെ… നശിപ്പിച്ചലോ ജയേട്ടാ നിങ്ങള് ..”
മനുവിന്റെ സംസാരം കേട്ട് തോമസും ജയനും ചിരിച്ചു.ബാക്കി പൈസ കൊടുക്കുന്നതിനിടെ തോമസ് നന്ദൻ പോയെന്ന് ഉറപ്പാക്കി ജയനോട് ചോദിച്ചു.
“അല്ലാ ജയ… ഈ നന്ദൻ ശരിക്കും എവിടെയുള്ളതാ… നിങ്ങൾ തമ്മിൽ എന്താ ബന്ധം…”
“രക്തബന്ധം…”
“ആഹാ… നിങ്ങൾ ബന്ധുക്കളാണോ അപ്പോൾ…”അകത്തു നിന്നും ലിസയും കഥ കേൾക്കുവാൻ കൂടി.
“ഒരു നാലഞ്ചു കൊല്ലം മുൻപ് നേര്യമംഗലത്ത് വച്ച് എനിക്ക് ഒരു ആക്‌സിഡന്റ് പറ്റി. പുലർച്ചെ ഒരു രണ്ട് രണ്ടര ആയിക്കാണും അപ്പോളാണ് സംഭവം… ഞാൻ അന്ന് മൂന്നാറിൽ ലോഡ് ഇറക്കി വരുന്ന സമയം. ഇറക്കം ഇറങ്ങി തീർന്നിട്ട് വണ്ടി ഒതുക്കി ഉറങ്ങാമെന്ന് കരുതി. പക്ഷേ, എന്തോ കണ്ണടഞ്ഞു പോയി… വണ്ടി ഒരു വളവിൽ വച്ചു മരത്തിൽ ഇടിച്ചുനിന്നു ഞാൻ അതിൽ നിന്നും അടുത്തുള്ള കാട്ടിലേക്ക് തെറിച്ചുവീണു.ബോധം വരുമ്പോൾ ഞാൻ അവിടെ അടുത്തുള്ള ഏതോ സർക്കാർ ആശുപത്രിയിലാണ്.എന്റെ ഭാര്യയും കുട്ടികളും പിന്നെ ദേ ആ പുട്ട് കേറ്റുന്നവനും ഉണ്ടായിരുന്നു.ആരാണ് എത്തിച്ചതെന്നോ ഒന്നും അറിയാതിരുന്ന അവസ്ഥ. അവിടെ ഉള്ളവരോട് ചോദിച്ചിട്ടും ഫലം ഉണ്ടായില്ല. എന്റെ ബ്ലഡ് കുറെ പോയെന്നും രക്ഷിച്ച പയ്യൻ തന്നെയാണ് ബ്ലഡ് തന്നതെന്നും ഞാൻ അവിടെ നിന്നുമറിഞ്ഞു.ആ പയ്യൻ ഇല്ലെങ്കിൽ ഞാൻ ചിലപ്പോൾ രക്ഷപെട്ടെന്ന് വരില്ലെന്ന് ഡോക്ടർ പറഞ്ഞറിഞ്ഞു.പിന്നെ…”
“പിന്നെ ഞാൻ എന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ അവിടത്തെ രജിസ്റ്ററിൽ നിന്നും അവന്റെ അഡ്രസ്സ് ഒപ്പിച്ചു.”കഴിച്ചു കൈ കഴുകി വന്ന മനു ബാക്കി തുടർന്നു.
“അഡ്രസ്സ് തപ്പി അവിടെ എത്തിയപ്പോൾ അവിടെ നന്ദുവും അവന്റെ പെങ്ങളും മാത്രം. അവിടെ ഏതോ ഒരു അമ്പലത്തിൽ ഇതു പോലെ സോപാനം പാടി ജീവിക്കും. അച്ഛനും അമ്മയും ആക്‌സിഡന്റിൽ മരിച്ചെന്നു പിന്നീടറിഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല ഞാൻ ജയൻ ചേട്ടനെ നിർബന്ധിച്ചു അവരെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നു നമ്മുടെ ജയൻ ചേട്ടന്റെ ആ പഴയ വീട് അവർക്കങ്ങു കൊടുത്തു.”
“ഉവ്വാ.. നീ കുറെ നിർബന്ധിച്ചു… ഇവൻ വേണ്ടാത്ത കുരിശെടുത്ത് തലയിൽ വക്കണ്ടന്നാണ് എന്നോട് പറഞ്ഞത്”ജയൻ അല്പം ഗൗരവം അഭിനയിച്ചു കൊണ്ട് മനുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“അല്ലേലും ഞാൻ നിങ്ങളെ ഒന്നു പരീക്ഷിച്ചതലിയോ അന്ന്.”മുഖത്തു പുഞ്ചിരി വിടർത്തി മനു പറയുമ്പോൾ തോമസേട്ടനും ഭാര്യ ലിസാമയും മനുവിനെ നോക്കി ചിരിച്ചു.
” ഉവ്വാ… ഉവ്വാ…പിന്നെയാണ് നമ്മുടെ ദേവകിയമ്മയുടെ മോനും ഇവനും ഒരുമിച്ചു കോളേജിൽ പഠിച്ചിരുന്നു എന്നറിഞ്ഞത്… പിന്നെ കുറച്ചു ലോണും ഒക്കെ എടുത്ത് അവൻ ഓട്ടോ എടുത്തത്.”
അടിപൊളി കഥ നിർത്തിയിട്ട് പോകരുത്??
ഇല്ല… ഇച്ചിരി ലേറ്റ് ആവും… എനിക്ക് ആരോഗ്യപരമായി കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് ഇപ്പോൾ… ട്രീറ്റ്മെന്റ് ടൈമിൽ ആയോണ്ട് നെക്സ്റ്റ് പാർട്ട് കുറച്ചു വൈകും ??????
Superb..waiting for the next part…
താങ്ക് യൂ ????
സൂപ്പർ ഹീറോ….. ♥️♥️♥️♥️♥️♥️
താങ്ക് യൂ ????
എനിക്ക് ഫിക്ഷൻ stories ഇഷ്ടമാണ് i like this story
അടുത്ത ഭാഗത്തിനായി വെയ്റ്റ് ചെയ്യുന്നു
സന്തോഷം ഈ വാക്കിന്… ഒരുപാട് സ്നേഹത്തോടെ… അടുത്തത് ഉടനെ തരുവാൻ ഞാൻ ശ്രെമിക്കാം ???
Super ayittund ??????????
സപ്പോർട്ടിന് ഒരായിരം നന്ദി…. ???
❤️❤️❤️❤️❤️veriety theam super hero thakarkatte
താങ്ക് യൂ…. സന്തോഷം സ്നേഹം… കൂടെ നിൽക്കുന്നതിന് ???