ഇപ്പോൾ അവൻ മുപ്പത്തിരണ്ടു വയസ്സ്.മനുവിന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു അനാഥകുട്ടിയെ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു. മനുവിന്റെ കുടുംബം അത്ര സാമ്പത്തികമല്ലാത്തത് കൊണ്ട് തന്നെ പെട്ടെന്നൊരു ജോലി കണ്ടെത്തിയതാണ് ഈ ഓട്ടോ ഓടിക്കൽ. അന്ന് ഡേവിഡച്ചായൻ എന്ന നാട്ടിലെ പ്രമാണി അവനെ സഹായിച്ചു.അദ്ദേഹത്തിന് ഒരു ഓട്ടോ ഉണ്ടായിരുന്നു.ആ ഓട്ടോയുടെ പേരും അച്ചായൻ എന്നായിരുന്നു.ഒരുപാട് ബിസിനസ് സ്ഥാപങ്ങളും കോട്ടയത്ത് റബ്ബർ എസ്റ്റേറ്റുകളും ഉള്ള അദ്ദേഹംഎല്ലാം മക്കളുടെ പേരിലൊക്കെയാക്കി തനിക്കു വരുമാനത്തിനായി ഒരു ഓട്ടോ മേടിച്ചു വേറൊരാളെ വച്ചു ഓടിപ്പിച്ചു.ഓടിച്ചിരുന്നത് ഒരു പൗലോസ് എന്നായാളായിരുന്നു. പൗലോസിന്റെ മരണത്തിനു ശേഷമാണ് ജോലി അന്വേഷിച്ചു മനു അവിടെ എത്തുന്നത്.അങ്ങനെയാണ് മനു ആ ഓട്ടോ ഓടിക്കുവാൻ തുടങ്ങിയത്.
അദ്ദേഹത്തിന്റെ ഓട്ടോ മനു ഓടിച്ചു കണക്കൊക്കെ കറക്റ്റ് ആയി തിട്ടപ്പെടുത്തി ഏല്പിച്ചു കൊണ്ടാവണം ഡേവിഡ് മുതലാളിക്ക് മനുവിനെ ഒത്തിരി ഇഷ്ടമായി. അദ്ദേഹം ഒരു ദിവസം ആ ഓട്ടോ ഇവന്റെ പേരിൽ ആക്കികൊടുത്തു. കുറച്ചു നാൾ കഴിഞ്ഞ് ഡേവിഡ് മുതലാളി മരിച്ചെങ്കിലും അദ്ദേഹത്തിന്നോടുള്ള കടപ്പാടിന്റെ പേരിൽ ഓട്ടോയുടെ പേര് മാറ്റിയില്ല.അന്നുതോട്ടെ ഏവരും അച്ചായന്റെ വണ്ടി വിളിക്കെന്നാണ് പറയാറ്….അവന്റെ പേരിൽ ആയതിനു ശേഷവും അതിനൊരു മാറ്റവും വന്നിട്ടില്ല…. പിന്നെയത് പറഞ്ഞ് പറഞ്ഞ് അവനെയും എല്ലാവരും അച്ചായൻ എന്ന് തന്നെയായി വിളി.
“ഇതെന്താ… നിങ്ങളാരും കടിയൊന്നും പറഞ്ഞില്ലേ…” മനു തൊട്ടപ്പുറത്തെ ബെഞ്ചിലേക്ക് ഇരുന്ന് തോമസേട്ടന്റെ മുഖത്തേക്ക് നോക്കി ബാക്കി പറഞ്ഞു.
“തോമസേട്ടാ… ഒരു ലൈറ്റ് ചായ… പുട്ടും കടലകറിയും ഇങ്ങേടുത്തോ… “പിന്നീട് അവരെ രണ്ട് പേരെയും നോക്കി ചോദിച്ചു.
“നിങ്ങൾ മേടിച്ചോടാ എന്തേലും വേണമെങ്കിൽ കാശ് ഞാൻ കൊടുത്തോളാം”
“ഇന്നെന്തോ കൊള്ളോത്തിട്ടുണ്ടല്ലോ… രാവിലെ തന്നെ ലോങ്ങ് പോയിന്നു തോന്നുന്നു.”ജയൻ ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു.
“രാവിലെ നമ്മുടെ ഷിബുവിന്റെ വണ്ടികൊണ്ട് ഓട്ടം പോയി… നമ്മുടെ സി ഐ ജോർജ് സാറിന്റെ മോന്റെ മിന്നുക്കെട്ടലേ ഇന്ന്… അയാളുടെ പെങ്ങളാണലോ ജാൻസിചേച്ചി… അവരുടെ വണ്ടി കംപ്ലയിന്റ് ആയതുകൊണ്ട് ഇന്ന് രാവിലെ തന്നെ ജാൻസിചേച്ചിയേം മക്കളെയും കൊണ്ട് അവിടേക്ക് ഓട്ടം കിട്ടി.”തോമസേട്ടൻ കൊണ്ടുവച്ച പുട്ടിലേക്ക് കൈ കടത്തുമ്പോൾ അവൻ പറഞ്ഞു തീർത്തു.
“തോമസേട്ടാ… മൂന്നു പേർക്കുള്ള പുട്ടും കടലക്കറിയും പാർസൽ എടുത്തോ…”നന്ദു തോമസേട്ടൻ പോയ വഴിയേ നോക്കി ഉറക്കെ പറഞ്ഞു.
“എന്താടാ പാർസൽ ഒക്കെ… ആരെങ്കിലും വന്നിട്ടുണ്ടോ”ജയന്റെ വകയായിരുന്നു ചോദ്യം.
“ഇല്ലേട്ടാ…നന്ദിതക്ക് ഓൺലൈൻ ക്ലാസ്സ് ഉണ്ടായിരുന്നു രാവിലെ തന്നെ… ഞാൻ ആണേൽ അമ്പലത്തിലും പോകും…അതുകൊണ്ട് ഇന്ന് രാവിലെ പാർസൽ വാങ്ങിക്കാമെന്ന് തീരുമാനിച്ചു.”
“അതിനിപ്പോൾ നിങ്ങൾ രണ്ടുപേരല്ലെയുള്ളൂ… മൂന്നെണ്ണം എന്തിനാ?”നന്ദന്റെ മറുപടിക്ക് വീണ്ടും ജയനിൽ നിന്നും ചോദ്യമുയർന്നു.പക്ഷേ, ഉത്തരം വന്നത് അച്ചായനിൽ നിന്നുമായിരുന്നു.
“എന്റെ ജയേട്ടാ… നിങ്ങൾ ഇങ്ങനെ എന്റെ പയ്യനെ സംശയിക്കല്ലേ… ഒന്ന് അവന്റെ അമ്മായിയമ്മക്കല്ലിയോ”അച്ചായൻ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
“ഡാ… ഡാ… മോനെ അച്ചായാ… ആക്കല്ലേ… മോൻ ഇവിടിരുന്നു പുട്ടും കടലയും തള്ളിയ്യിട്ട് ഓട്ടം പോവാൻ നോക്ക് … ജയേട്ടൻ ദേ ഇവന്റെ വാചകമടി കേട്ട് നിൽക്കാതെ ആ ഓട്ടോയിൽ ചെന്നിരിക്ക്… അവനൊക്കെ ഇന്നത്തെ കോട്ടയായി… നമുക്കൊന്നും അങ്ങനെയൊന്നും ഇല്ലപ്പാ..”നന്ദു അല്പം ഗൗരവം മുഖത്ത് വരുത്തി ജയനോട് പറഞ്ഞു.
പറഞ്ഞുതീർത്തപ്പോഴേക്കും തോമസേട്ടൻ പാർസലുമായി അവന്റെ അടുക്കലേക്ക് വന്നു.
“ഇതിന്റെ കാശ് ഞാൻ വൈകുന്നേരം തരാമേ ചേട്ടാ…”നന്ദു പാർസൽ വാങ്ങിച്ചു പുറത്തേക്കിറങ്ങുമ്പോൾ പറഞ്ഞു.
“അതൊന്നും വേണ്ടാ… ഞാൻ കൊടുത്തോളാം”ജയൻ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിൽ നിന്നും കാശ് എടുത്ത് തോമസിന് കൊടുത്തു. ആദ്യമൊക്കെ നന്ദൻ എതിർത്തെങ്കിലും ജയൻ സമ്മതിച്ചില്ല. ഒടുവിൽ ആ നിർബന്ധത്തിന് മുൻപിൽ നന്ദൻ മുട്ടുമടക്കി.
അടിപൊളി കഥ നിർത്തിയിട്ട് പോകരുത്??
ഇല്ല… ഇച്ചിരി ലേറ്റ് ആവും… എനിക്ക് ആരോഗ്യപരമായി കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് ഇപ്പോൾ… ട്രീറ്റ്മെന്റ് ടൈമിൽ ആയോണ്ട് നെക്സ്റ്റ് പാർട്ട് കുറച്ചു വൈകും ??????
Superb..waiting for the next part…
താങ്ക് യൂ ????
സൂപ്പർ ഹീറോ….. ♥️♥️♥️♥️♥️♥️
താങ്ക് യൂ ????
എനിക്ക് ഫിക്ഷൻ stories ഇഷ്ടമാണ് i like this story
അടുത്ത ഭാഗത്തിനായി വെയ്റ്റ് ചെയ്യുന്നു
സന്തോഷം ഈ വാക്കിന്… ഒരുപാട് സ്നേഹത്തോടെ… അടുത്തത് ഉടനെ തരുവാൻ ഞാൻ ശ്രെമിക്കാം ???
Super ayittund ??????????
സപ്പോർട്ടിന് ഒരായിരം നന്ദി…. ???
❤️❤️❤️❤️❤️veriety theam super hero thakarkatte
താങ്ക് യൂ…. സന്തോഷം സ്നേഹം… കൂടെ നിൽക്കുന്നതിന് ???