ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 208

” അവിടെ അവൻ്റെ അമ്മയും പെങ്ങളും ഉണ്ട്… ഞാൻ അവിടുന്ന് കുറച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചായിരുന്നു അവർ കൊണ്ടുവന്നിരുന്നു… “

ഞാൻ അമ്മയ്ക്ക് മറുപടി നൽകി

” ആ എന്തായാലും ഫ്രഷ് ആയിട്ട് കുറച്ച് അതിൽ നിന്ന് കൂടി കഴിച്ചിട്ട് കിടന്നാൽ മതി… അപ്പോ ഞങ്ങൾ പോവ്വാ… “

അമ്മ എനിക്ക് നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് പറഞ്ഞു ഞാനും തിരിച്ച് അമ്മയ്ക്കൊരുമ്മ കൊടുത്തു..

” അമ്മയുടെയും മോൻ്റേയും സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ ഒന്നു വരാമോ…ലേറ്റായി എനിക്ക്… “

വണ്ടിയെടുത്ത് പുറത്തുനിന്നും ഹോളിലേക്ക് ഞങ്ങളെ നോക്കി അച്ഛൻ പറഞ്ഞു

“ഇങ്ങേരെകൊണ്ട്…ദേ വരുന്നു… “

അതും പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി… എനിക്കൊരു ടാറ്റയും തന്ന് രണ്ടുപേരും ജോലി സ്ഥലങ്ങളിലേക്ക് പോയി…

അവര് പോയതിനുശേം ഒന്ന് ഫ്രഷായി വന്ന് ഞാൻ താഴെ ഡൈനിംഗ് ടേബിളിലിരുന്ന് കുറച്ച് ബ്രേക്ക്ഫാസ്റ്റ് എടുത്ത് കഴിച്ചു… ആശുപത്രിയിൽനിന്ന് കഴിച്ചതാണെങ്കിലും ഇച്ചിരി വിശപ്പുണ്ടായിരുന്നു… അതും കഴിച്ച് വേഗം ക്ഷീണം മാറ്റാൻ ഒന്ന് മുറിയിൽ പോയി മയങ്ങി…

പിന്നെ എഴുന്നേൽക്കുമ്പോൾ സമയം ഏതാണ്ട് മൂന്ന് മണി ആവാറായിരുന്നു.. കാര്യം ഗിരിജാൻ്റിയോടങ്ങനെ പറഞ്ഞെങ്കിലും എനിക്ക് ഇന്നലെ ശരിക്കും ഉറക്കം വന്നില്ല… എപ്പോഴും കിടക്കുന്ന സ്ഥലത്ത് നിന്ന് മാറി കിടന്നതുകൊണ്ടായിരിക്കും… പക്ഷേ അവന്മാരൊക്കെ നല്ലോണം ഉറങ്ങി…

കുറച്ചു നേരം ഫോണിൽ കുത്തി കളിച്ചതിനു ശേഷം ഞാൻ നേരെ അടുക്കളയിൽ പോയി ചോറും എടുത്ത് ടിവിയും ഓണാക്കി കഴിക്കാൻ തുടങ്ങി… അപ്പോളായിരുന്നു ഫോൺ അടിക്കുന്നത് നന്ദു ആണ്…

” എന്താടാ നാറീ പറ… “

ചോറ് തിന്നുകൊണ്ട് ഞാൻ അവനോട് ചോദിച്ചു

” എന്തുവാടാ വെട്ടിവിഴുങ്ങുന്നേ നീ വീട്ടിൽ തന്നാണോ… “

മറുതലക്കൽ അവൻ്റെ ചോദ്യം വന്നു

” ആ…വീട്ടിലാ… ഇപ്പം ഉറക്കം എണീറ്റ് ചോറ് തിന്നുന്നേയുള്ളൂ… “

ഞാൻ അവന് മറുപടി നൽകി

” ആ ഞഞ്ഞായി…പിന്നെ വിളിച്ചതെന്താന്നു വെച്ചാ നീ ഹോസ്പിറ്റലിലേക്ക് എന്തായാലും വൈകിയല്ലേ പോകൂ… “

അവൻ എന്നോട് ചോദിച്ചു

” ആ എന്തായാലും അമ്മയും അച്ഛനും വന്നതിനു ശേഷേ വരൂ… “

ഞാൻ മറുപടി നൽകി

” എന്നാ ഒരു കാര്യം ചെയ്യ് എൻ്റെ വണ്ടി ഏട്ടന് വേണം ഞാൻ ക്ലബ്ബിൻ്റെവിടെ ഉണ്ടാവും പോകുന്നവഴിക്ക് നീ എന്നെ പിക്ക് ചെയ്യണം… “

” പോ മൈരേ എന്നെക്കൊണ്ടൊന്നും പറ്റത്തില്ല… ഞാൻ ഇവിടുന്ന് നേരെ പോവും നീ എങ്ങനേലും വാ…”

ഒരുരുള ചോറ് വായിൽവെച്ച് കൊണ്ട് ഞാൻ അവന് മറുപടി നൽകി

” നാറി അങ്ങനെ പറയല്ലേ ഞാനെങ്ങനെ വരാനാ… പിന്നെ നീ ഇതിലെ വരുവാണേൽ ഞാൻ ഇന്നലത്തെപോലെ ഒരു പെപ്സി കുപ്പി സെറ്റ് ചെയ്യാം… “

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

” അങ്ങനെ നല്ല കാര്യം എന്തേലും പറ…എന്നാൽ നോക്കാം… “

ഞാനും ചിരിച്ചുകൊണ്ട് മറുപടി നൽകി

” അങ്ങനെ വഴിക്ക് വാ… അപ്പൊ ശരി നീ ഇറങ്ങുമ്പോൾ എന്നെ വിളി… “

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു… ഞാൻ കഴിച്ച പാത്രം അടുക്കളയിൽ കൊണ്ടുവെച്ച് കൈ കഴുകി വീണ്ടും വന്ന് ടിവി കാണാൻ ഇരുന്നു.. പിന്നെ അതിൽ ലയിച്ചെപ്പഴോ സോഫയിൽ മയങ്ങിപോയി. പിന്നെ എപ്പോഴോ അമ്മ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്..

” എഴുന്നേക്കടാ നീ ടിവിയും തുറന്നുവെച്ച് ഇവിടെ കിടന്നുറങ്ങുവാണോ… “

14 Comments

  1. Ethenth Netflix reading roomoohhhh full theri vili aanalo ethil full?

  2. കുഞ്ഞേ എന്തായി, ??

  3. Vadakkan Veettil Kochukunj

    പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?

    1. Kk പറഞ്ഞാൽ endha

      1. Vadakkan Veettil Kochukunj

        kambikuttan

  4. Vadakkan Veettil Kochukunj

    കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….

    Sry ….?

  5. നന്നായിട്ടുണ്ട് ??❣️

  6. ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…

  7. നിധീഷ്

    ????

  8. ?♥️നർദാൻ?♥️

    എന്തുപറ്റി മാറിപ്പോയതാണോ?

  9. പഴയ പാർട്ട്‌

    1. മാറി വന്നതാണോ

Comments are closed.