ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 208

Views : 8895

” പിന്നെന്താ ഇപ്പൊ തന്നെ പോയാലോ… “

കാര്യമാ പൊട്ടനെ ഊതിയതാണെങ്കിലും അതുപോലും മനസ്സിലാക്കാനുള്ള കഴിവ് അതിന് പടച്ചോൻ കൊടുത്തില്ലായിരുന്നു…അതുകൊണ്ടായിരിക്കണം നടക്കുമോന്നുള്ള ചോദ്യം അവൻ എന്നോട് തിരിച്ചു ചോദിച്ചത്…

” എടാ നാറി ചുരുങ്ങിയത് ഒരു മൂന്നാഴ്ച എങ്കിലും ഇവിടെ കിടക്കണം… നിൻ്റെ ഉള്ളിലേക്ക് ഏതാണ്ടൊക്കയോ മരുന്ന് കുത്തിവെക്കാൻ ഉണ്ട്… പിന്നെ ഫിസിയോതെറാപ്പി അതാണ് മെയിൻ… “

ആ പൊട്ടനുള്ള മറുപടി ഇച്ചിരി കടുപ്പത്തിൽ ഞാൻ കൊടുത്തു

” ഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ… ഓരോ വള്ളികെട്ട്… ഏതു സമയത്താണോ എന്തോ ജ്യൂസ് കുടിക്കാൻ തോന്നിയത്… “

കാര്യങ്ങൾ ഏതാണ്ട് മനസ്സിലായപ്പോൾ അവൻ പറഞ്ഞു…

” ആടാ തെണ്ടി അങ്ങനെയൊക്കെയാ കാര്യങ്ങൾ… “

ശ്രീ അത് ഏറ്റുപറഞ്ഞു…

” വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ… ഇത്രയൊക്കെയായിട്ടും നിനക്കൊന്നും പറയാനില്ലടാ നന്ദു… “

അത്രയും സമയം മിണ്ടാതിരുന്ന നന്ദുവിനെ നോക്കി റൈഡർ സാർ ചോദിച്ചു…

” അൻ്റെ സഹായങ്ങൾക്ക് പെരുത്ത് നന്ദി നായിൻ്റെ മോനെ… “

നല്ല ഒന്നാന്തരം ഒരു സിനിമ ഡയലോഗ് നന്ദു മറുപടിയായി കൊടുത്തതും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി…

” താങ്ക്യൂ ഡാ ഞാൻ ധന്യനായി…പിന്നെ നീ കുറച്ചൂടെ അടുത്തുവന്ന് ഒന്നൂടെ എന്നെ നായിൻ്റെ മോനെന്ന് വിളിച്ചേ… “

അടിച്ച സാധനത്തിൻ്റെ മണം ആശാന് കിട്ടിയെന്നു തോന്നുന്നു… അതാ അവൻ നന്ദുവിനോട് അങ്ങനെ പറഞ്ഞത്…

” എന്നതാ സാധനത്തിൻ്റെ സ്മെൽ ഉണ്ടോ… “

നന്ദു അവനോട് ചോദിച്ചു

” ഉണ്ടെടാ നാറി… കൂട്ടുകാരൻ അപ്പുറത്ത് ഓപ്പറേഷൻ തിയേറ്ററിൽ കിടക്കുമ്പോൾ നിങ്ങളൊക്കെ കള്ളും കുടിച്ച് നടപ്പാണല്ലേ…അന്തസുണ്ടോ മൈരേ…അത് പോട്ടെ വല്ലതും ബാക്കിയുണ്ടോ…. “

അതു നന്ദുവിനെ നോക്കി ചോദിച്ചു

” നാറി ഞങ്ങൾ ടെൻഷനടിച്ച് ചാവാതിരിക്കാൻ വേണ്ടി കുറച്ച് അടിച്ചതാ… പിന്നെ നിനക്ക് എങ്ങനെ തരാൻ പറ്റും നീ മെഡിസിൻ എടുക്കുന്നതല്ലേ പൊട്ടാ… “

അതുവിൻ്റെ ചോദ്യത്തിന് ശ്രീ മറുപടി നൽകിയതും ഞാനും അഭിയും നന്ദവും ഇതാരാ പറയുന്നേന്നുള്ളർത്ഥത്തിൽ പൊട്ടിച്ചിരിക്കാൻ തുടങ്ങി… എന്നിട്ട് നേരത്തെ അവൻ പറഞ്ഞ കാര്യവും ഞാൻ അതുവിന് പറഞ്ഞുകൊടുത്തു…പിന്നെ അവനും കൂടി ചിരിക്കാൻ തുടങ്ങി അതോടെ ശ്രീ സാറിന് വീണ്ടും ആകാശങ്ങളിലേക്ക് വിസ കിട്ടി…

അങ്ങനെ കളിയാക്കലുകളും പഴയ കാര്യങ്ങളും പറഞ്ഞ് എപ്പോഴോ ഉറങ്ങി ആ രാത്രി ഞങ്ങള് തള്ളിനീക്കി….

രാവിലെ ഫോണിലെ അലാറം കേട്ടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്… ഫോണ് നോക്കുമ്പൊ സമയം 8: 30…ഞാൻ ചുറ്റിലും നോക്കി നാലെണ്ണവും നല്ല കിടപ്പാണ് അലാറം അടിച്ചത് അറിഞ്ഞിട്ട് പോലുമില്ല…

“എടാ നന്ദു എഴുന്നേക്കടാ… “

തൊട്ടടുത്ത കിടന്ന നന്ദുവെ ഞാൻ കുലുക്കി വിളിച്ചു

” എന്തുവാടേ പ്രിൻസിപ്പാളാണോ… “

അവൻ ഒന്ന് ഞെരുങ്ങി കൊണ്ട് ഉറക്കത്തിൽ പറഞ്ഞു

Recent Stories

The Author

Vadakkan Veettil Kochukunj

14 Comments

  1. Next part enna

  2. Ethenth Netflix reading roomoohhhh full theri vili aanalo ethil full🤨

  3. കുഞ്ഞേ എന്തായി, 😃😃

  4. Vadakkan Veettil Kochukunj

    പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…🚶

    1. Kk പറഞ്ഞാൽ endha

      1. Vadakkan Veettil Kochukunj

        kambikuttan

  5. Vadakkan Veettil Kochukunj

    കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….😥💔 KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….

    Sry ….💔

  6. നന്നായിട്ടുണ്ട് 🤗🤗❣️

  7. ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…

  8. നിധീഷ്

    💖💖💖💖

  9. 💛♥️നർദാൻ💛♥️

    എന്തുപറ്റി മാറിപ്പോയതാണോ?

  10. പഴയ പാർട്ട്‌

    1. മാറി വന്നതാണോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com