ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 208

Views : 8894

” പ്രിൻസിപ്പാളോ… നീ എന്തൊക്കെയാടാ ഈ പറയുന്നേ… സമയം ഒരുപാടായി എഴുന്നേക്ക്… “

ഇവനിതെന്തു പറ്റി എന്ന നിലയിൽ ഞാൻ അവനെ കുലുക്കിക്കൊണ്ട് ഒന്നൂടി വിളിച്ചു

” ഞാൻ ക്ലാസ്സിൽ കേറുന്നില്ല നീ കേറിക്കോ എനിക്ക് ഉറക്കം വരുന്നു… “

ഉറക്കത്തിൽ ഒന്ന് ഞെരുങ്ങികൊണ്ടവൻ വീണ്ടും പറഞ്ഞു

” ദേ പിന്നേം നോക്ക് ക്ലാസ്സോ…ഡാ ബോധം ഇല്ലാത്തവനെ നാറി എഴുന്നേക്കടാ… “

ഇത്തവണ വിളിയോടൊപ്പം ഒരു ചവിട്ടും കൂടി വെച്ചുകൊടുത്തു ആശാൻ കട്ടിലും കടന്ന് നേരെ നിലത്ത്.. അതേതായാലും നന്നായി സാധനം ഒന്ന് കണ്ണുതുറന്നു കിട്ടി…

” എന്തുവാ മൈരേ ബാക്കിയുള്ളവനെ കിടക്കാനും സമ്മതിക്കൂലേ… നിനക്ക് ക്ലാസ്സിൽ കേറണേൽ ഒറ്റയ്ക്ക് കേറി കൂടെ… “

കണ്ണും തിരുമ്മിക്കൊണ്ടവനത് പറഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി കണ്ണേ തുറന്നിട്ടുള്ളൂ ബോധം വന്നിട്ടില്ല…

” നീ എന്തൊക്കെയാടാ നാറീ പറയുന്നേ ക്ലാസ്സോ… എവിടെയാ ഉള്ളതെന്ന് കണ്ണുതുറന്ന് മര്യാദയ്ക്ക് നോക്കടാ… “

അവൻ്റെ തലക്കിട്ടൊരു കൊട്ട് കൊടുത്ത് ഞാൻ പറഞ്ഞു

” പറഞ്ഞപോലെ ഇത് ഹോസ്പിറ്റൽ ആണല്ലോ… ഞാൻ വിചാരിച്ച് നമ്മള് കോളേജിലാണെന്ന്.. അല്ല അതുപോട്ടെ നമ്മൾ ഇവിടെ എന്തിനാ വന്നേ… “

തല ചൊറിഞ്ഞു കൊണ്ടവൻ പാതിയുറക്കത്തിൽ എന്നെ നോക്കി ചോദിച്ചു

” നിൻ്റെ അമ്മാവനെ കാണിക്കാൻ… “

ഞാൻ ആ പന്നിയെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു

” എന്നിട്ട് അങ്ങേരെവിടെ പോയി… “

ബോധമില്ലാത്തവൻ സംശയം രൂപേണ എന്നെ നോക്കിയത് ചോദിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല മിനറൽ ബോട്ടിലെ കുറച്ച് വെള്ളം ആ പന്നീടെ തലവഴിയങ്ങൊഴിച്ചു… അതെന്തായാലും ഏറ്റു വെള്ളമടിച്ച് ബോധമില്ലാതവൻ്റെ തലയിൽ കൂടി വെള്ളം ഒഴിച്ചാൽ ശരിയാകും എന്ന് പറയുന്നത് എന്ത് സത്യമാണ്… ആശാൻ ഏറെക്കുറെ കെട്ടൊക്കിറങ്ങി..

” എടാ നാറീ വെള്ളമടിച്ച് ബോധമില്ലാതെ കിടന്നുറങ്ങിട്ട് പിച്ചും പേയും പറയാതെ എഴുന്നേറ്റ് അവന്മാരെ വിളിയെടാ… “

സ്ഥലകാലബോധം വന്നെന്ന് തോന്നിയപ്പോൾ ഞാൻ അവനെ നോക്കി പറഞ്ഞു

” അടിച്ചതിൻ്റെ ഹാങോവറടാ പന്നീ… അതിന് തലേകൂടി വെള്ളം ഒഴിച്ചത് എന്തിനാ “

മുഖം തുടച്ചുകൊണ്ട് അവൻ എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു

” അത് പിച്ചും പേയും പറയുമ്പൊ ആലോചിക്കണം… എണീറ്റ് എല്ലാത്തിനേയും വിളി ഇത് വീടല്ല ഹോസ്പിറ്റലാ സമയം ഒരുപാടായി… ഞാനൊന്നു ബാത്ത്റൂമിൽ പോയിട്ട് വരാം… “

അതും പറഞ്ഞ് ഞാൻ ബാത്റൂമിലേക്ക് കേറി… തിരിച്ചിറങ്ങുമ്പോൾ ബാക്കി മൂന്നും ഒരു വിധം ഉറക്കം എണീറ്റിരുന്നു…

” അളിയാ രോഗിക്ക് ബെഡ് കോഫി ഒന്നുമില്ലേ… “

ബാത്ത്റൂമീന്ന് ഇറങ്ങിവന്ന എന്നോട് അതു ചോദിച്ചു

Recent Stories

The Author

Vadakkan Veettil Kochukunj

14 Comments

  1. Next part enna

  2. Ethenth Netflix reading roomoohhhh full theri vili aanalo ethil full🤨

  3. കുഞ്ഞേ എന്തായി, 😃😃

  4. Vadakkan Veettil Kochukunj

    പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…🚶

    1. Kk പറഞ്ഞാൽ endha

      1. Vadakkan Veettil Kochukunj

        kambikuttan

  5. Vadakkan Veettil Kochukunj

    കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….😥💔 KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….

    Sry ….💔

  6. നന്നായിട്ടുണ്ട് 🤗🤗❣️

  7. ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…

  8. നിധീഷ്

    💖💖💖💖

  9. 💛♥️നർദാൻ💛♥️

    എന്തുപറ്റി മാറിപ്പോയതാണോ?

  10. പഴയ പാർട്ട്‌

    1. മാറി വന്നതാണോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com