ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 208

Views : 8895

” നിനക്ക് ചെലവിന് തരുന്നത് തന്നേ അങ്ങേർക്ക് നഷ്ട കച്ചോടാ… അപ്പോഴാ അവൻ്റെ പൊണ്ടാട്ടിക്കും കൂടി… ഒരോരു സ്വപ്നങ്ങളേ… “

ചിരി ഒന്നടങ്ങിയ സമയത്ത് അഭി അതും കൂടി പറഞ്ഞപ്പോൾ പിന്നെ പറയണോ…ചിരിച്ച് കണ്ണീര് വരെ വന്നു തുടങ്ങി… അങ്ങനെ ശ്രീക്ക് ശേഷം രണ്ടാമത്തെ ബഹിരാകാശ വിസ നന്ദുവിന് ഞങ്ങൾ നൽകി…

പിന്നെയും സമയം ഒരുപാട് പണ്ടത്തെ ഓരോ കാര്യങ്ങളും പറഞ്ഞ് തള്ളിനീക്കി… കുറച്ച് കഴിഞ്ഞപ്പോൾ ഡോറിന് ഒരു മുട്ട് കേട്ടു..

” അവനെ കൊണ്ടു വന്നതായിരിക്കും… “

പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും പോക്കറ്റ് സ്പ്രേ എടുത്ത് മുഖത്ത് ചെറുതായിട്ട് ഒന്നടിച്ച് നന്ദുവിനത് കൊടുത്ത് അടിച്ചോ സമെല്ല് വരണ്ടാന്ന് പറഞ്ഞ് ഞാൻ ഡോർ തുറന്നു…ഡോറ് തുറക്കണ്ട താമസം

രണ്ട് നഴ്സുമാര് ഞങ്ങടെ റൈഡർ ചങ്ക് തെണ്ടിയേയും കൊണ്ട് ഉള്ളിലേക്ക് കയറി… ആശാന് ബോധം ഒക്കെയുണ്ട് പക്ഷേ എന്താ ചുറ്റും നടക്കുന്നേന്ന് വലിയ ധാരണ ഇല്ലാന്ന് തോന്നുന്നു ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്… കട്ടിലിൻ്റെ ബാക്കി സെറ്റപ്പൊക്കെ സെറ്റ് ചെയ്തതിനുശേഷം അതിലൊരു നേഴ്സ് വന്ന് ഒരു ഗ്ലൂക്കോസും അവൻ്റെ കൈയിൽ കേറ്റി അതും തൂക്കിയിട്ട് അവര് രണ്ടുപേരും യാത്രപറഞ്ഞ് പോയതും റൈഡർ സാർ മൊഴിഞ്ഞു…

” ഡാ ഞാൻ ഇത് എവിടാ… എനിക്കെന്താ പറ്റിയെ… “

അതും പറഞ്ഞ് ഞങ്ങളെ മാറി മാറി അവൻ നോക്കാൻ തുടങ്ങി…

” പട്ടായേല് ഒരു കിടപ്പ് ചികിത്സയ്ക്ക് വന്നതാ… എന്ത്യേ… “

കൊടുത്തു ഞാനാ പന്നിക്കൊരു മറുപടി…

” കളിയാക്കാതെ കാര്യം പറ മൈരേ… “

അവൻ എന്നെ നോക്കി കനത്തിൽ പറഞ്ഞു

” മിണ്ടരുത് മൈരേ വെള്ളോം അടിച്ച് വണ്ടീം കൊണ്ട് പറന്നപ്പൊ വീണതാണെന്ന് നിനക്കിപ്പോ പ്രത്യേകിച്ച് പറഞ്ഞുതരണോ… “

ഞാൻ പറയാൻ പോയത് എനിക്ക് മുന്നേ ശ്രീ പറഞ്ഞു…

” ഹേ ആണോ…. എന്നിട്ട് എനിക്ക് എന്തൊക്കെയാ പറ്റിയേ… ഞാനിനി എണീക്വോ ഷാജിയേട്ടാ… “

ആടിലെ സിനിമ ഡയലോഗും പറഞ്ഞവനെന്നെ തോണ്ടികൊണ്ട് ചോദിച്ചു…

” മിണ്ടരുത് മൈരേ… അവൻ്റെ ഒരു സിനിമാ ഡയലോഗ്… ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല… കാലിനു ചെറിയ സർജറിയും ചെറിയ മുറിവുകളും മാത്രേ ഉള്ളൂ… “

അവൻ്റെ ചോദ്യത്തിനുള്ള മറുപടി ഞാനങ്ങ് കൊടുത്തു…

” ഹോ ഭാഗ്യം… മർമങ്ങൾക്കൊന്നും പറ്റിയില്ലല്ലോ… “

അവൻ ഇളിച്ചുകൊണ്ടതും പറഞ്ഞ് തുടർന്നു

” അല്ല അമ്മയും നീതുവു ഇത് അറിഞ്ഞോ… “

” അതിനെ പറ്റി നീ സംസാരിക്കല്ലേ നാറി… പാവം അവരുടെ കരച്ചിൽ കണ്ടാൽ ഈ കടപ്പിൽ നിന്നെ കൊല്ലാൻ തോന്നും… “

ഇത്തവണ അഭിയായിരുന്നു മറുപടി നൽകിയത്…

” പറ്റിപ്പോയി അളിയാ അടിച്ചതും വണ്ടിയുടെ സ്പീഡും ഇച്ചിരി കുടിപ്പോയി… “

ചിരിച്ചുകൊണ്ട് അതും പറഞ്ഞവൻ തുടർന്നു

” അല്ല എന്നിട്ട് അവര് രണ്ടുപേരും എവിടെ… “

” ഇവിടെ ഞങ്ങൾ നിൽക്കാന്ന് പറഞ്ഞ് വൈകിട്ട് ആയപ്പോൾ ഞാനവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു… ഇവിടെ അവരെങ്ങനാ.. “

അവൻ്റേ ചോദ്യത്തിന് ഞാൻ മറുപടി നൽകി

” അതേതായാലും നന്നായി.. എന്തായാലും നാളെയോ മറ്റന്നാളോ വീട്ടിൽ പോകാൻ പറ്റുമായിരിക്കും അല്ലേടാ… “

എന്റെ മറുപടി കേട്ടതും അവൻ അവൻ്റെ അടുത്ത ചോദ്യവും കൊണ്ടുവന്നു…

Recent Stories

The Author

Vadakkan Veettil Kochukunj

14 Comments

  1. Next part enna

  2. Ethenth Netflix reading roomoohhhh full theri vili aanalo ethil full🤨

  3. കുഞ്ഞേ എന്തായി, 😃😃

  4. Vadakkan Veettil Kochukunj

    പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…🚶

    1. Kk പറഞ്ഞാൽ endha

      1. Vadakkan Veettil Kochukunj

        kambikuttan

  5. Vadakkan Veettil Kochukunj

    കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….😥💔 KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….

    Sry ….💔

  6. നന്നായിട്ടുണ്ട് 🤗🤗❣️

  7. ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…

  8. നിധീഷ്

    💖💖💖💖

  9. 💛♥️നർദാൻ💛♥️

    എന്തുപറ്റി മാറിപ്പോയതാണോ?

  10. പഴയ പാർട്ട്‌

    1. മാറി വന്നതാണോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com