” അല്ല അതു പറഞ്ഞപ്പോഴാ നമുക്ക് ഇന്ന് പോണോ “
അഭി എന്നെ നോക്കി ചോദിച്ചു
” വേണ്ട… ഇന്നെന്തായാലും പോണ്ട… നമ്മുക്കും നാളെ പോകാം.. “
നന്ദുവാണ് അതിനു മറുപടി നൽകിയത്
” അതാ നല്ലത്… ഇവിടെ ആൻ്റിയും നീതുവും ഉണ്ടല്ലോ… നമുക്ക് വീട്ടിൽ പോയി ഫ്രഷ് ആയിട്ട് കുറച്ചു കഴിഞ്ഞ് ഇങ്ങോട്ട് വരാം എന്താ… “
ഞാൻ അവന്മാരെ നോക്കി ചോദിച്ചു… അവന്മാർക്ക് ആ അഭിപ്രായത്തിനോടാണ് താല്പര്യം
” അപ്പൊ ആർക്കും കോളേജിൽ പോകാനും പഠിക്കാനും ഒന്നും ഉദ്ദേശമില്ല… “
ഞങ്ങളുടെ സംസാരം കേട്ട ഗിരിജാൻ്റി ചിരിച്ചുകൊണ്ട് പറഞ്ഞു
” അതെ അമ്മേ… ഇവന്മാർക്കൊന്നും ക്ലാസ്സിൽ കയറണോന്നുള്ള വിചാരം ഒന്നുമില്ല… “
ഗിരിജാൻ്റിയെ നോക്കി റൈഡർ തെണ്ടിയുടെ പട്ടി ഷോ ഡയലോഗ്…
” അല്ല ഇതാരാ പറയുന്നേ സെമസ്റ്റർ തോറും കണ്ടൊണേഷൻ ഫീസ് അടക്കുന്ന എൻ്റെ ഏട്ടനോ… “
അവൻ്റെ പട്ടി ഷോ ഡയലോഗിന് സ്വന്തം അനിയത്തിയുടെ കയ്യിന്ന് തന്നെ കിട്ടിയപ്പോൾ ഞങ്ങളും അവളും അവൻ്റെ അമ്മയുമൊക്കെ പൊട്ടിചിരിച്ചു… അതിന് അവൻ അവളെ കണ്ണൂരുട്ടി പേടിപ്പിക്കുന്നതും കണ്ടു…
അങ്ങനെ കളിയും ചിരിയും ഒക്കെ ആയി കുറച്ച് സമയം ചിലവിട്ട ശേഷം ഞങ്ങൾ അവരോട് ഫ്രഷ് ആയിട്ട് വരാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നു പറഞ്ഞ് വീടുകളിലേക്ക് യാത്രതിരിച്ചു…
വീട്ടിലേക്ക് എത്തിയപ്പോൾ സമയം ഏതാണ്ട് പത്തു മണി അവറായിരുന്നു… വണ്ടി പോർച്ചിലേക്ക് കേറ്റി ഞാൻ വീടിനകത്തേക്ക് കയറി…
” ആ നീ എത്തിയോ… “
ഹാളിലേക്ക് കയറിവന്ന എന്നെ കണ്ട് അച്ഛൻ ചോദിച്ചു
” ആ അവിടെ അവൻ്റെ അമ്മയും പെങ്ങളും ഉണ്ട് അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് കുറച്ചു കഴിഞ്ഞു പോയാൽ മതി… “
ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു കൊണ്ട് അച്ഛൻ മറുപടി നൽകി
” അപ്പോ നീ ഇന്ന് കോളേജിൽ പോകുന്നില്ലേ… “
എന്റെ മറുപടി കേട്ടതും അച്ഛൻ ചോദിച്ചു
” ഇല്ല ഇന്ന് പോകുന്നില്ല… കുറച്ചു റസ്റ്റ് എടുക്കണം നല്ല ക്ഷീണമുണ്ട്… “
ഞാൻ അച്ഛനെ നോക്കി പറഞ്ഞു. അതിന് ശരി എന്ന അർത്ഥത്തിൽ അങ്ങേര് തലകുലുക്കി
” എൻ്റെ ശ്രീലതേ നീയൊന്നു വരുന്നുണ്ടോ… സമയം ഒരുപാടായി എനിക്ക് ഓഫീസിൽ പിടിപ്പതു പണിയുണ്ട്… “
അച്ഛൻ അമ്മയെ അകത്തു നോക്കി വിളിച്ചുപറഞ്ഞ് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി…
” ദേ വരുന്നൂ… “
അടുക്കളയിൽ നിന്നും എന്തോ ഭക്ഷണം എടുത്തു വന്ന് ഡൈനിംഗ് ടേബിളിൽ മൂടിവെച്ച് അമ്മ ബാഗുമെടുത്ത് ഹാളിലേക്ക് നോക്കി പറഞ്ഞു
” ആ നീ വന്നോ… “
എന്നെ കണ്ടാതു അമ്മ ചോദിച്ചു.. അതിന് ഞാൻ അമ്മയ്ക്ക് ഒരു ചിരി പാസാക്കി…
” ഡാ ബ്രേക്ക്ഫാസ്റ്റ് അതാ ഡൈനിങ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്… നീ കോളേജിൽ പോകില്ലാന്നറിയാം അതുകൊണ്ട് കഴിച്ചിട്ട് കിടന്നാൽ മതി… പിന്നെ ഉച്ചയ്ക്ക് ഉള്ളത് അടുക്കളയിലും ഉണ്ട്… “
കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഓരോന്നും അമ്മ എന്നോട് പറഞ്ഞു തരുമ്പോൾ എല്ലാം ഞാൻ ശ്രദ്ധിച്ച് കേട്ട് ചിരിച്ചുകൊണ്ട് തലയാട്ടി
” തലയാട്ടിയാൽ മാത്രം പോരാ എടുത്ത് കഴിച്ചോണം… പിന്നെ അവിടെ ആരാ ഉള്ളേ.. “
എന്റെ തലക്കിട്ടൊരു ചെറിയ കൊട്ടുതന്ന് അമ്മ ചോദിച്ചു…
Next part enna
Ethenth Netflix reading roomoohhhh full theri vili aanalo ethil full?
കുഞ്ഞേ എന്തായി, ??
പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?
Kk പറഞ്ഞാൽ endha
kambikuttan
കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….
Sry ….?
നന്നായിട്ടുണ്ട് ??❣️
ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…
????
എന്തുപറ്റി മാറിപ്പോയതാണോ?
പഴയ പാർട്ട്
Repeating
മാറി വന്നതാണോ