” അളിയാ സോറി ഡാ
.. ഫ്ലഷ് ചെയ്തുപോയി നീ ആദ്യേ പറയണ്ടേ… “
അവൻ്റെ ചോദ്യത്തിന് ഇളിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു. അതുകേട്ട് ബാക്കി മൂന്നും ചിരിക്കാൻ തുടങ്ങി
” ഓ…തേച്ചതാണല്ലേ… “
എന്റെ മറുപടി കേട്ടതും അതു ചമ്മലോടെ പറഞ്ഞു
” അല്ലപിന്നെ നിനക്ക് രാവിലെ തന്നെ ബെഡ് കോഫി കൊണ്ടതരാൻ ഞാൻ ആരാടാ നാറി നിൻ്റെ പെണ്ണുമ്പിള്ളയോ… “
ഞാനവനെ അതും പറഞ്ഞ് കളിയാക്കി ചിരിക്കുമ്പോളായിരുന്നു ഡോറിനാരോ മുട്ടുന്നത് കേട്ടത്. ഞാൻ ചെന്ന് ഡോറ് തുറന്നു
” ആ ഗിരിജാൻ്റി ഇങ്ങെത്തിയോ…വാ അകത്തേക്കു വാ.. “
ഡോറ് തുറന്നപ്പോ അവൻ്റെ അമ്മയെ കണ്ട് ഞാൻ പറഞ്ഞു. നീതുവും ഒപ്പമുണ്ടായിരുന്നു… രണ്ടാളും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി… ഇന്നലേ കാണാത്തതിൻ്റെ വെപ്രാളവും കരുതലും ഒക്കെ അതുവിനോട് രണ്ടുപേരും കാണിക്കുന്നുണ്ട്… ഞങ്ങൾ അതൊക്കെ നോക്കി നിന്നു…
” മക്കളെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു… “
ഗിരിജാൻ്റി ഞങ്ങളെ നോക്കി ചോദിച്ചു
” ഇവിടെ എന്താ ആൻ്റീ സുഖമല്ലേ… ഒരു കുഴപ്പവുമില്ല അതുപോലെതന്നെ അവനും ഒരു തേങ്ങയുമില്ല… “
കട്ടിലിൽ കിടക്കുന്നു അതുവിനെ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു
” എന്നാലും എൻ്റെ മക്കൾ എല്ലാവരും എങ്ങനാ ഇവിടെ.. മര്യാദയ്ക്ക് ഒന്ന് കണ്ണടയ്ക്കാൻ പോലും പറ്റില്ലല്ലോ… “
ഗിരിജാൻ്റി ഉള്ളിലെ വിഷമം ഞങ്ങളെ നോക്കി പറഞ്ഞു
” പറഞ്ഞല്ലോ ഗിരിജാൻ്റി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല… സുഖായിട്ട് ഉറങ്ങാനൊക്കെ പറ്റുന്നുണ്ട്.. ആൻ്റി വരുന്നതിനു തൊട്ടു മുന്നേ ആണ് ഞങ്ങൾ എണീറ്റതു തന്നെ “
അഭി ആൻ്റിയെ നോക്കി ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു
” അതന്നെ ഇങ്ങള് ടെൻഷൻ അടിക്കണ്ട…. പിന്നെ ആകെയുള്ള ഒരു പ്രശ്നം ആൻ്റിയുടെ മോൻ്റെ കൂർക്കം വലിയാ… “
ആൻ്റിയെ നോക്കി ശ്രീ അതും പറഞ്ഞപ്പോൾ അതുവൊഴികെ ബാക്കിയെല്ലാവരും ചിരിക്കാൻ തുടങ്ങി…
” നിൻ്റാമ്മാവനാ കൂർക്കംവലിക്കുന്നത് പന്നീ… “
അതു ശ്രീയെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു..
” മോനെ ഷോ ഒന്നും വേണ്ട ആ പറഞ്ഞത് സത്യമാ… സ്പീക്കർ വിഴുങ്ങിയ പോലെയാണ് നിൻ്റെ കൂർക്കംവലി..”
നന്ദു കൂടി അതിനെ സപ്പോർട്ട് ചെയ്തു പറഞ്ഞപ്പോൾ അതു ആകെ ചമ്മി… പിന്നെ റൂമിൽ ആകെ ചിരിയായി…
” മതി മതി ചിരിച്ചത്… പല്ലുതേപ്പൊന്നും കഴിഞ്ഞിട്ടില്ലാലോ എല്ലാവരും വേഗം പല്ലുതേക്ക് ഭക്ഷണം കഴിക്കാലോ… ഞങ്ങള് കൊണ്ടുവന്നിട്ടുണ്ട് “
ഗിരിജാൻ്റി എല്ലാവരോടുമായി പറഞ്ഞു
” അങ്ങനെ നല്ല കാര്യങ്ങൾ പറയാൻ്റീ… നല്ല വിശപ്പുണ്ട്… “
നന്ദു ആൻ്റിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..
അങ്ങനെ പല്ലുംതേച്ച് അതുവിനെയും ബാത്റൂമിൽ പോവാനും പല്ലുതേക്കാനുമൊക്കെ സഹായിച്ചതിനുശേഷം ഞങ്ങൾക്ക് ആൻ്റിയും നീതുവും കൂടി ഭക്ഷണം എടുത്തു തന്നു…
” അല്ല നീതു നീ കോളേജ് ലീവ് ആക്കിയോ.. “
കഴിക്കുന്നതിനിടയിൽ ഞാൻ അവളെ നോക്കി ചോദിച്ചു
” ആ അജ്ജുവേട്ടാ ഇന്ന് ലീവ് ആക്കി… ഇനി എന്തായാലും നാളെ പോവാം “
അവൾ എൻ്റെ ചോദ്യത്തിനു ചിരിച്ചുകൊണ്ട് മറുപടി നൽകി
Next part enna
Ethenth Netflix reading roomoohhhh full theri vili aanalo ethil full?
കുഞ്ഞേ എന്തായി, ??
പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?
Kk പറഞ്ഞാൽ endha
kambikuttan
കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….
Sry ….?
നന്നായിട്ടുണ്ട് ??❣️
ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…
????
എന്തുപറ്റി മാറിപ്പോയതാണോ?
പഴയ പാർട്ട്
Repeating
മാറി വന്നതാണോ