ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 208

” അങ്ങനെ പറ മൈരേ ഞാങ്കരുതി നീ പെട്ടെന്ന് പുണ്യാളനായോന്ന്… പിന്നെ ഗ്ലാസ്സും അച്ചാറും ഒക്കെയായി വരാൻ നമ്മൾ ബാറിലോ കോളേജിലോ ഒന്നുമല്ലന്ന് മോൻ ഓർക്കണം… കുപ്പിയിൽ മിക്സ് ആക്കി അല്ലേ ഉള്ളേ… ഫുഡ് കഴിക്കുമ്പോൾ അതിൽ നിന്ന് മോന്തിയാ മതി… “

അതും പറഞ്ഞ് അവൻ നിലത്തിരുന്ന് ഫുഡിൻ്റെ കവർ തുറന്നു.. അങ്ങനെ ഞങ്ങള് നാലും കൂടി വട്ടത്തിലിരുന്ന് ഫുഡും അവൻ മിക്സ് ആക്കി കൊണ്ടുവന്ന സാധനവും അടിച്ചു തുടങ്ങി…

” ഡാ അവന് ഫുഡ് ബാക്കി വെക്കണ്ടേ… കുറച്ച് കഴിഞ്ഞാ അവനെ റൂമിൽ കൊണ്ടുവരില്ലേ… “

കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ ഞങ്ങളെ നോക്കി ചോദിച്ചു

” അവൻ ഒന്നും ഇപ്പോൾ കൊടുക്കാൻ പറ്റത്തില്ല.. നാളയെ ഭക്ഷണം എന്തെങ്കിലും കൊടുക്കാൻ പറ്റൂ.. നേരത്തെ ഒരു നേഴ്സ് പറഞ്ഞായിരുന്നു… “

അഭി അതിന് മറുപടി നൽകി

” എന്നാ പിന്നെ കുറച്ച് സാധനം ബാക്കി വെച്ചാലോ… “

ചോദ്യഭാവത്തിൽ ശ്രീ ഞങ്ങളെ നോക്കി പിന്നേം ചോദിച്ചു..

” മൈരേ നീ പൊട്ടനാണോ… അതോ അഭിനയിക്കുവാണോ… സർജറിക്കു വേണ്ടി മെഡിസിൻ ഒക്കെ എടുത്തതാണ് അവൻ… അതിൻ്റെ പുറത്ത് സാധനം കൂടി കൊടുത്ത് അവനെ നീ കൊല്ലിക്കുവോ…”

അതും പറഞ്ഞ് ഞാനും ബാക്കി രണ്ടും അവനെ നോക്കി ചിരിക്കാൻ തുടങ്ങി…

” അങ്ങനെയൊക്കെ ഉണ്ടോ… ഈ സമയത്ത് കുടിക്കാൻ പാടില്ലേ…

എനിക്കറിയില്ല ഞങ്ങൾ സയൻസ് ഒന്നുമല്ലേ പഠിച്ചേ… “

മൂഞ്ചിയത് പുറത്തുകാണിക്കാതെ അവൻ പറഞ്ഞു..

” എന്നാ അങ്ങനെക്കെയുണ്ട്… അതു മനസ്സിലാക്കാൻ ഇയാള് സയൻസ് പഠിക്കുകയൊന്നും വേണ്ട സാമാന്യബുദ്ധി മതി…. അല്ല ഞാൻ ഇത് ആരോടാ പറയുന്നേ… “

അതുകൂടി പറഞ്ഞ് ഞാൻ പൊട്ടിചിരിക്കാൻ തൊടങ്ങി… അവന്മാരും എൻ്റെ ഒപ്പം കൂടിയതോടെ ശ്രീ സൈഡായി…

പിന്നെ അവനെയും കളിയാക്കി ഫുഡും സാധനവും ഒക്കെ അങ്ങ് കഴിച്ച് കയ്യും കഴുകി ഇരിക്കുംമ്പോൾ നന്ദുവിനെ നോക്കി ഞാൻ പറഞ്ഞു.

” എന്തായാലും നീ സാധനം കൊണ്ടുവന്നത് നന്നായി… ഇപ്പോ ആ തലപെരുപ്പൊക്കെ കുറച്ച് കുറഞ്ഞിട്ടുണ്ട്… “

” അതാണ്… എല്ലാവരുടേയും ടെൻഷൻ ഒക്കെ കുറഞ്ഞില്ലേ… ഈ പ്രായത്തിൽ ടെൻഷൻ അടിക്കാൻ പാടില്ല… “

അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി..

” ഇവൻ ഇപ്പൊ ഇച്ചിരി പക്വത ഒക്കെ വന്ന പോലെ തോന്നുന്നുണ്ടല്ലോ… “

സാധനം അടിച്ച് കുറച്ച് സമാധാനം കിട്ടിയോണ്ടും അവൻ്റെ സംസാരം കേട്ടുതുകൊണ്ടും അവനെ ഒന്ന് പൊക്കി ഞാൻ അവന്മാര് രണ്ടിനേയും നോക്കി പറഞ്ഞു..

” ഏറെക്കുറെ എനിക്കും തോന്നി… “

ശ്രീയും എൻ്റെ അഭിപ്രായത്തോട് യോജിച്ചു.. അഭിയും അതിന് തലകുലുക്കി… നന്ദു ഇതൊക്കെ കേട്ട് അവൻ്റെ തല ഇപ്പൊ സീലിംഗ് തട്ടുമെന്ന നിലയിലായി…

” നിങ്ങൾക്കും തോന്നിയല്ലേടാ… എനിക്ക് അത് പണ്ടേ തോന്നി. എന്നിട്ടും എൻ്റെ തന്തക്ക് അത് തോന്നുന്നില്ലല്ലോ… എനിക്കൊരു പെണ്ണൊക്കെ അങ്ങേർക്ക് ആലോചിച്ചൂടെ… “

കാര്യം അവനെ സുഖിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആശാന് അത് ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം ഇങ്ങനെ പറഞ്ഞത്..

” എന്നിട്ട് നിനക്കും പെണ്ണിനും അങ്ങേര് ചെലവിന് തരണമായിരിക്കും… “

അവനെ നോക്കി ശ്രീ ചോദിച്ചു

” തൽകാലം എനിക്ക് ജോലി ഒന്നുമില്ലല്ലോ പഠിക്കുന്നല്ലേ അപ്പൊ അങ്ങനെയല്ലേ കാര്യങ്ങൾ… അതുകൊണ്ട് പുള്ളിക്കാരനത് ചെയ്യണ്ടേ… “

അവൻ ചോദ്യഭാവത്തിൽ അത് പറഞ്ഞപ്പോൾ റൂമിൽ ഞാനും ബാക്കി രണ്ടും തമ്മിൽ പൊട്ടിച്ചിരിയുടെ മത്സരമായിരുന്നു….

14 Comments

  1. Ethenth Netflix reading roomoohhhh full theri vili aanalo ethil full?

  2. കുഞ്ഞേ എന്തായി, ??

  3. Vadakkan Veettil Kochukunj

    പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?

    1. Kk പറഞ്ഞാൽ endha

      1. Vadakkan Veettil Kochukunj

        kambikuttan

  4. Vadakkan Veettil Kochukunj

    കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….

    Sry ….?

  5. നന്നായിട്ടുണ്ട് ??❣️

  6. ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…

  7. നിധീഷ്

    ????

  8. ?♥️നർദാൻ?♥️

    എന്തുപറ്റി മാറിപ്പോയതാണോ?

  9. പഴയ പാർട്ട്‌

    1. മാറി വന്നതാണോ

Comments are closed.