ഞാൻ പറഞ്ഞു തീരും മുമ്പേ അവള് കസേരയിൽ നിന്നും എഴുന്നേറ്റ് എന്നെ നോക്കി കനത്തിൽ വിളിച്ചു… രാത്രി സമയം ആയതുകൊണ്ട് അധികം ആരും അവിടെ ഉണ്ടായിരുന്നില്ല… ഒന്നോ രണ്ടോ പേരുമാത്രമാണെന്നു ചുരുക്കം ഉണ്ടായത്… അവരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
” അല്ല പിന്നെ… ഒരു സോറി പറയാൻ വന്നപ്പോൾ ഒരു മാതിരി മറ്റേ സ്വഭാവം കാണിച്ചാ ദേഷ്യം പിടിക്കില്ലേ… “
ഉള്ളിലുള്ള ദേഷ്യം പുറത്തു കാണിച്ചു കൊണ്ട് ഞാൻ അവളോട് പറഞ്ഞു…
” ഡോ… ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു… “
അവൾ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു
“അതലറുമ്പോൾ ആലോചിക്കണായിരുന്നു…”
ഞാൻ ചുറ്റുപാടും നോക്കി അവളോട് പറഞ്ഞു
” എനിക്ക് തന്നോട് സംസാരിക്കാൻ സമയവുമില്ല… താല്പര്യവുമില്ല… അതുകൊണ്ട് താൻ പറയാൻ വന്നത് പറഞ്ഞില്ലേ…ഇനി ഒന്ന് പോയി തരുവോ… “
അവള് കൈകൂപ്പിക്കൊണ്ട് എന്നോട് പറഞ്ഞു
” അല്ലേലും നിന്നോടൊക്കെ സോറി പറയാൻ വന്ന എന്നെ പറഞ്ഞാ മതി… വലിയൊരു ജോലിക്കാരി… ജില്ലാ കളക്ടർ ആണെന്നാ വിചാരം…”
അതും പറഞ്ഞവളെ ഒന്ന് തറപ്പിച്ചു നോക്കിയശേഷം ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി…അവളുടെ മുഖത്ത് നല്ല കലിപ്പുണ്ട്…
” എന്താ പ്രശ്നം… “
തിരിച്ചു റൂമിൽ കയറാൻ പോയ എന്നോട് അതിലെ നടന്നുപോകുന്ന ഒരു പയ്യൻ ചോദിച്ചു
” നിൻ്റെ അമ്മായി പെറ്റു…. കുട്ടിക്കൊരു കുഞ്ഞുടുപ്പും ബേബി സോപ്പും വാങ്ങി വാ… “
- ഞാൻ അവനോട് മുഖത്തുനോക്കി കനത്തിൽ അതു പറഞ്ഞപ്പോൾ ആവശ്യമില്ലാത്ത സ്ഥലത്ത് വാലാട്ടൻ പോയ അവൻ്റെ ഫ്ലുസ്സ്പോയി…അതോടൊപ്പം പുറകിൽ നിന്ന് മറ്റവളുടെ അടക്കിച്ചിരി കൂടി വന്നപ്പോൾ അവൻ ചമ്മല് മറക്കാൻ വേഗം സ്ഥലം കാലിയാക്കി…
Next part enna
Ethenth Netflix reading roomoohhhh full theri vili aanalo ethil full?
കുഞ്ഞേ എന്തായി, ??
പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?
Kk പറഞ്ഞാൽ endha
kambikuttan
കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….
Sry ….?
നന്നായിട്ടുണ്ട് ??❣️
ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…
????
എന്തുപറ്റി മാറിപ്പോയതാണോ?
പഴയ പാർട്ട്
Repeating
മാറി വന്നതാണോ