” ആണോ എന്നിട്ട് പുള്ളി എന്നതാ പറഞ്ഞേ… “
ഞാൻ അമ്മയോട് വിവരം തിരക്കി
” ഒന്നും പറഞ്ഞില്ല… നിന്നോട് അങ്ങേരെ ഒന്നു വിളിക്കാൻ മാത്രം പറഞ്ഞു… “
അമ്മ എനിക്ക് മറുപടി നൽകി
” ആണോ എന്നാ ഞാൻ വിളിച്ചോളാം… വേറെ വിശേഷം ഒന്നും ഇല്ലല്ലോ…അപ്പൊ ശരി ഗുഡ് നൈറ്റ്…ഉമ്മ…”
അമ്മയ്ക്ക് മറുപടി നൽകിയ ശേഷം ഞാൻ ഫോണിലൂടെ ഒരു സ്നേഹ ചുംബനം നൽകി
” ആ ഗുഡ് നൈറ്റ് പിന്നെ നാളെ കോളേജിൽ പോണേ… “
ഫോണ് കട്ട് ആകും മുമ്പേ അമ്മയെന്നെ ഓർമ്മിപ്പിക്കുമെന്നോണം പറഞ്ഞു. അതിന് ചിരിച്ചുകൊണ്ട് പോകാം എന്ന് മറുപടി നൽകി… ഫോൺ കട്ടാക്കി ഞാൻ റൂമിനടുത്തേക്ക് തിരിച്ച് നടക്കാൻ തുടങ്ങി.. അപ്പോഴായിരുന്നു ഞങ്ങടെ റൂമിൻ്റെ തൊട്ടു മുൻപിലുള്ള നഴ്സിങ് കൺസൾട്ടൻസിയിൽ നമ്മുടെ കഥാ നായികയെ കണ്ടത്…
” പോയൊരു സോറി പറഞ്ഞാലോ…?? “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… അല്ലെങ്കി വേണ്ട കൂടെ വേറൊരു നേഴ്സുണ്ട്… അതും മനസ്സിൽ ആലോചിച്ച് ഞാൻ മെല്ലെ മെല്ലെ നടക്കാൻ തുടങ്ങിയതും കൂടെയുണ്ടായിരുന്ന നേഴ്സ് പെട്ടെന്ന് അവിടെ നിന്നും പോയി ഇപ്പോൾ അവളുമാത്രമായി അവിടെ
” മറ്റവള് പോയോ എന്നാപ്പിന്നെ എന്തായാലും ഒരു സോറി പറഞ്ഞേക്കാം തെറ്റെൻ്റെ ഭാഗത്തല്ലേ…?? അല്ലെങ്കിൽ പറയണോ അവൾക്ക് ഇതിരി ജാഡ ഇല്ലേ… “
ഞാൻ എന്നോട് തന്നെ ഓരോന്നൊക്കെ പറഞ്ഞു തുടങ്ങി…
” അല്ലെങ്കിൽ പറഞ്ഞാലോ… ലവന്മാർ പറഞ്ഞത് വച്ച് നോക്കുമ്പോ ന്വാമിൻ്റെ ഭാഗത്താണല്ലോ തെറ്റ്… “
വീണ്ടും അവിടെ നിന്ന് കുറേ ആലോചിച്ചു…അവസാനം മടിച്ചുമടിച്ചാണെങ്കിലും ഒടുക്കം പറയാം എന്ന രീതിയിൽ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി… ഞാൻ വരുന്നത് കണ്ടിട്ടായിരിക്കണം അതുവരെ ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്നവൾ പെട്ടെന്ന് അടുത്തുള്ള ഏതോ പേപ്പറുകളിലേക്ക് ശ്രദ്ധതിരിച്ചു
” ഹലോ…അതേ… “
അവളുടെ അടുത്തെത്തിയതും ഞാൻ സ്വരം താഴ്ത്തിയവളെ വിളിച്ചു… പക്ഷേ അവൾക്ക് കേട്ട ഭാവമില്ല…
” എടോ…. “
ഞാൻ ഒന്നുകൂടി ശബ്ദമുയർത്തി വിളിച്ചു…
“എന്നതാടോ… തനിക്ക് വേണ്ടത്… വീണ്ടും ഇടിച്ചു കൊല്ലാനാണോ… “
പേപ്പറിൽ നിന്നും മുഖമുയര്ത്തി കൊണ്ട് അവളെന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു…
” അതുപിന്നെ ഒരു സോറി പറയാൻ വന്നതാ… നേരത്തെ തെറ്റ് എൻ്റെ ഭാഗത്തായിരുന്നു… ഞാനാ ആവശ്യമില്ലാതെ വഴക്ക് ഉണ്ടാക്കിയേ… സോറി… “
ഒറ്റയടിക്കതും പറഞ്ഞ് ഞാനവളുടെ പ്രതികരണം നോക്കിനിന്നു…
” ഒരു സോറി പറഞ്ഞാ എല്ലാം അങ്ങ് തീരുവോ… “
അവൾ എന്നെ നോക്കി സ്വരം കടുപ്പിച്ച് പറഞ്ഞു…
” പിന്നെ ഞാനെന്തു ചെയ്യണം…തലേകുത്തി നിക്കണോ… “
ഇത്തവണ ഞാനും കനത്തിൽ തന്നെ മറുപടി കൊടുത്തു… അല്ല പിന്നെ ഒരു സോറി പറയാൻ വന്നാൽ ഇത്രയ്ക്ക് ജാഡ കാണിക്കാൻ ഇവളാരാ ഐശ്വര്യറായോ….
” ആ എന്നാ അങ്ങനെ തലയുംകുത്തി നിക്ക്… “
പറഞ്ഞ് തീർന്നതും അവൾടെ മറുപടി വന്നു
“അത് നിൻ്റെ തന്തയോ…. “
” ഡോ…. “
Next part enna
Ethenth Netflix reading roomoohhhh full theri vili aanalo ethil full?
കുഞ്ഞേ എന്തായി, ??
പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?
Kk പറഞ്ഞാൽ endha
kambikuttan
കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….
Sry ….?
നന്നായിട്ടുണ്ട് ??❣️
ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…
????
എന്തുപറ്റി മാറിപ്പോയതാണോ?
പഴയ പാർട്ട്
Repeating
മാറി വന്നതാണോ