ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 208

അവളുടെ ആ വർത്താനത്തിന് ദേഷ്യത്തിൽ ഞാൻ മറുപടി കൊടുത്തു

” അജ്ജു നീയൊന്ന് മിണ്ടാതിരിക്വോ… “

“നന്ദു ചുറ്റുപാടും നോക്കി എന്നോട് പറഞ്ഞു… പിന്നെ ഞാനൊന്നും പറയാൻ പോയില്ല… “

” ഇങ്ങോട്ടുവന്ന് ഇടിച്ചത് പോരാ…അല്ലേലും തന്നോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ല… “

അതും പറഞ്ഞ് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവള് നടക്കാൻ തുടങ്ങി… അതോടെ ഞാനും നന്ദുവും റൂമിലേക്ക് കയറി…

” ആർക്കാടാ നാറി ബുദ്ധിയില്ലാത്തേ… “

അവള് പോയതിനുശേഷം നന്ദുവിനെ റൂമിൻ്റെ ഭിത്തിയോട് ചേർത്തുപിടിച്ച് ഞാൻ ചോദിച്ചു

” എടാ നാറി വിടടാ…. പിന്നെ ഞാനെന്താ പറയേണ്ടേ രംഗം തണുപ്പിക്കാൻ… എനിക്ക് അവളെ വല്ലതും പറയാൻ പറ്റുമോ… നിന്നെ അല്ലേ പറയാൻ പറ്റൂ നീ അല്ലേ എൻ്റെ കൂട്ടുകാരൻ… “

അവൻ എന്റെ കൈകുള്ളിൽ നിന്ന് കുതറികൊണ്ട് പറഞ്ഞു

” ഡാ അവൻ പറഞ്ഞതിലും കാര്യമുണ്ട്… നീയാണ് ശ്രദ്ധിക്കാതെ അവളെ കയറി തട്ടിയത്… “

നന്ദുവിന് പുറമേ ശ്രീയും എന്നോടത് പറഞ്ഞു

” ശരിയാണ് എന്നാലും… അവളെന്നെ ഓരോന്ന് വിളിച്ച് ദേഷ്യം പിടിപ്പിക്കുന്നതല്ലേ… “

ഞനവന്മരെ നോക്കി പറഞ്ഞു

” ഒരു എന്നാലും ഇല്ല മോനേ… അവളെ കേറി തട്ടിയിട്ട് അവളോട് ചൂടായാൽ അങ്ങനെ വിളിച്ചില്ലേലെ അത്ഭുതമുള്ളൂ… അതുകൊണ്ട് നീ അവളെ ഇനി കണ്ടാൽ ഒരു സോറി പറഞ്ഞേക്ക്… “

ശ്രീ എന്നെ നോക്കി പറഞ്ഞു

” പഫാ….. എൻ്റെ പട്ടി പറയും നീ പോടാ നാറി… “

ഞാനവനെ ആട്ടികൊണ്ട് ദേഷ്യത്തിൽ പറഞ്ഞു

” ഡാ അവൻ പറഞ്ഞതിലും കാര്യമുണ്ട്… അവരൊക്കെ ഒരുപാട് വർക്ക് പ്രഷർ അനുഭവിച്ചാ ജോലി ചെയ്യുന്നത്… അതുകൊണ്ടായിരിക്കും ചൂടായത് പിന്നെ തെറ്റ് നിൻ്റെ ഭാഗത്ത് അല്ലേ… അതുകൊണ്ടവൻ പറഞ്ഞപോലെ നീ ഒരു സോറി പറഞ്ഞേക്ക്… “

ശ്രീക്ക് കൊടുത്ത മറുപടി കേട്ട് അഭി എന്നോട് പറഞ്ഞു

” നിനക്കൊക്കെ എന്താടാ… പോയി പണി നോക്ക്… ഞാൻ പറയത്തില്ല… അവന്മാര് കുറെ നന്മമരങ്ങൾ… “

ഒരു ഒഴുക്കൻ മട്ടിൽ അവന്മാരെ നോക്കിയതും പറഞ്ഞ് ഞാൻ ബാത്റൂമിലേക്ക് കയറി…

തിരിച്ചിറങ്ങിയതിന് ശേഷം പിന്നെ അതിനെപ്പറ്റി ഞങ്ങൾ സംസാരിച്ചില്ല… വേറെന്തൊക്കെയോ സംസാരിച്ചതിനുശേഷം കലാപരിപാടികളിലേക്ക് കടക്കാൻ തുടങ്ങി നന്ദു ഭക്ഷണവും സാധനവും എടുത്ത് നിലത്തിരുന്നു. അപ്പോളായിരുന്നു അമ്മയുടെ ഫോൺ വരുന്നത്

” അമ്മ വിളിക്കുന്നുണ്ട് ഞാൻ ഇപ്പൊ വരാം… “

അതും പറഞ്ഞ് ഞാൻ ഫോൺ ചെവിടോടുപ്പിച്ച് ഡോർ തുറന്നു പുറത്തിറങ്ങി..

” എന്താ മാഡം പറയൂ… “

ഞാൻ വരാന്തയിലൂടെ നടന്നു കൊണ്ട് അമ്മയോട് ചോദിച്ചു

” ഒന്നൂല്യ… ഭക്ഷണം ഒക്കെ കഴിച്ചോന്ന് ചോദിക്കാൻ വിളിച്ചതാണ്… “

അമ്മേ എനിക്ക് മറുതലക്കൽ മറുപടി നൽകി

” ആണോ… എന്നാ ഇതാ കഴിക്കാൻ ഇരിക്കുമ്പോളായിരുന്നു അമ്മ വിളിച്ചത്…പിന്നെ അമ്മയും അച്ഛനും കഴിച്ചോ… “

ഞാൻ അമ്മയ്ക്ക് മറുപടി നൽകി

” ആ ഞങ്ങള് കഴിച്ചു.. പിന്നെ നിന്നെ വിളിച്ചു കിട്ടിയില്ല എന്നു പറഞ്ഞ് കോളേജിൽ നിന്ന് നിൻ്റെ സാറ് വിളിച്ചായിരുന്നു… “

14 Comments

  1. Ethenth Netflix reading roomoohhhh full theri vili aanalo ethil full?

  2. കുഞ്ഞേ എന്തായി, ??

  3. Vadakkan Veettil Kochukunj

    പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?

    1. Kk പറഞ്ഞാൽ endha

      1. Vadakkan Veettil Kochukunj

        kambikuttan

  4. Vadakkan Veettil Kochukunj

    കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….

    Sry ….?

  5. നന്നായിട്ടുണ്ട് ??❣️

  6. ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…

  7. നിധീഷ്

    ????

  8. ?♥️നർദാൻ?♥️

    എന്തുപറ്റി മാറിപ്പോയതാണോ?

  9. പഴയ പാർട്ട്‌

    1. മാറി വന്നതാണോ

Comments are closed.