” അളിയാ പൊട്ടകണ്ണൻ… നിനക്ക് നന്നായി ചേരുന്നുണ്ട് കേട്ടോ… “
ലിഫ്റ്റിറങ്ങി റൂമിലേക്ക് നടക്കുന്ന എന്നെ നോക്കി അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
” നാറി ഒരുപാടങ്ങൂതല്ലേ… “
ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു… അതിന് അവൻ ഒന്നടക്കി ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല
” അവൾടെ ഒരു പൊട്ടക്കണ്ണൻ… ആ ശൂർപ്പണഖയെ ഉണ്ടല്ലോ അവളെയെങ്ങാനും എൻ്റെ കയ്യിൽ കി…. “
പറഞ്ഞ് തീരുമുമ്പേ അവനെ നോക്കി റൂമിൽ കയറാൻ നോക്കിയ ഞാനും ആ സാധനവും വീണ്ടും കൂട്ടിമുട്ടി… പക്ഷേ ഇത്തവണ ഞാനാണ് നോക്കാതെ കയറിച്ചെന്നിടിച്ചത്…
” ഡോ തനിക്ക് എന്നെ തട്ടിയിട്ട് കൊന്നോളാന്നുള്ള വല്ല നേർച്ചയും ഉണ്ടോ… “
നെറ്റിയും തടവിക്കൊണ്ട് എന്നെ നോക്കി ദേഷ്യത്തിൽ പല്ലിറുമികൊണ്ടവൾ പറഞ്ഞു
” തനിക്കും എന്നെ തട്ടിയിട്ട് കൊല്ലാന്നുള്ള വല്ല നേർച്ചയും ഉണ്ടോ… “
അവള് പറഞ്ഞ അതേ ഡയലോഗ് ഞാൻ തിരിച്ചും പറഞ്ഞു
” താൻ എന്താടോ ഞാൻ പറഞ്ഞത് തന്നെ തിരിച്ച് പറയുന്നേ… “
അവൾ എന്നെ നോക്കി സ്വരം കടുപ്പിച്ച് ചോദിച്ചു
” പിന്നെ ഞാൻ പറയേണ്ടതൊക്കെ താൻ പറഞ്ഞാൽ പിന്നെ ഞാനെന്ത് പറയും… “
ഞാനും വിട്ടു കൊടുത്തില്ല
” എടാ പൊട്ടകണ്ണാ അതിനു താനല്ലേ എന്നെവന്നൊടിച്ചേ… “
ദേഷ്യത്തോടെ അവൾ എൻ്റടുത്തേക്ക് ചീറി
” ദേ വേണ്ടേ….എന്നെ ആവശ്യമില്ലാത്ത ഒരോന്ന് വിളിക്കാൻ നിൽക്കണ്ട…. “
ഞാൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു
” വിളിച്ചാൽ ഇയാളെ എന്ത് ചെയ്യും… “
അതിനു സ്പോട്ടിനവളുടെ മറുപടിയും വന്നു
” പെണ്ണായിപോയി അല്ലേ ഒന്നങ്ങ് തരുമായിരുന്നു ശൂർപ്പണഖേ…. “
ഞാൻ അവളെ അടിക്കും പോലെ ഒന്ന് കയ്യോങ്ങി കനത്തിൽ പറഞ്ഞു…
ഇതൊക്കെ കണ്ട്കൊണ്ട് അകത്ത് ശ്രീയും അഭിയും അതുവും വാപൊളിച്ച് നിൽക്കുന്നുണ്ട് പുറത്ത് നന്ദുവും
” ശൂർപ്പണഖ നിൻ്റെ…എന്നാ അടിക്കടാ കാണലോ… “
അവൾ അതും പറഞ്ഞ് ദേഷ്യത്തിൽ എൻ്റടുത്തേക്ക് വന്നു…
” ഒന്നു നിർത്തുവോ രണ്ടാളും… “
അപ്പോഴേക്കും ഇതൊക്കെ കണ്ടു കൊണ്ടിരുന്ന നന്ദു ഞങ്ങളുടെ ഇടയിലേക്ക് കേറി പറഞ്ഞു…
” സിസ്റ്ററെ ഇവനോ ബുദ്ധിയില്ലാന്ന് വെക്കാം.. നിങ്ങളൊരു പ്രൊഫഷണൽ അല്ലേ… ഇവിടെ കിടന്നു ഇങ്ങനെ തല്ലുകൂടുവാണോ… “
അവൻ അവളെ നോക്കി കനത്തിൽ പറഞ്ഞു
” ഞാനെന്ത് ചെയ്യാനാണ് ഇയാള് പറയുന്നത് കേൾക്കുന്നില്ല… “
എന്നെ ദഹിപ്പിക്കുന്ന നോട്ടത്തോടെ നന്ദുവിനോട് അവൾ പറഞ്ഞു…അതിന് തിരിച്ച് ഞാനും അവളെ കടുപ്പത്തിൽ ഒന്ന് നോക്കി…
” എന്തിനാടോ ഇതുപോലെയുള്ളതിനെയൊക്കെ ഇവിടെ കൊണ്ടുവന്ന് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നേ… “
അവൾ എന്നെ നോക്കി പല്ലിറുമ്മികൊണ്ടവനോട് പറഞ്ഞു
” ഞാനെവിടെ പോണം എന്ന് ഞാനാ തീരുമാനിക്കുന്നെ… അതു പറയാൻ താനാരാ… തനിക്ക് തൻ്റെ ജോലി നോക്കി പോയാൽ പോരേ… “
Next part enna
Ethenth Netflix reading roomoohhhh full theri vili aanalo ethil full?
കുഞ്ഞേ എന്തായി, ??
പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?
Kk പറഞ്ഞാൽ endha
kambikuttan
കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….
Sry ….?
നന്നായിട്ടുണ്ട് ??❣️
ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…
????
എന്തുപറ്റി മാറിപ്പോയതാണോ?
പഴയ പാർട്ട്
Repeating
മാറി വന്നതാണോ