ദിവ്യാനുരാഗം 3
Author : Vadakkan Veettil Kochukunj | Previous Part
“അത്യാവശ്യം വലിയ റൂമാണല്ലോടാ..”
റൂമിൻ്റെ വലിപ്പവും സൗകര്യവും കണ്ട് ഞാൻ അഭിയോട് പറഞ്ഞു
“ശരിയാ രണ്ട് ബെഡ്ഡും ടിവിയും എസിയും എല്ലാ സെറ്റപ്പും ഉണ്ട്.. “
അവൻ ചുറ്റുപാടും വീക്ഷിച്ച് എനിക്ക് മറുപടി തന്നു
” അപ്പൊ ബില്ലിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.. “
ചിരിച്ചുകൊണ്ട് അതും പറഞ്ഞ് റൂമിലെ ഒരു കസേരയിൽ ഇരുന്ന് ഞാൻ ടിവി വെച്ചു. അവൻ തൊട്ടടുത്തുള്ള ഒരു ബെഡിലും ഇരുന്നു.. പിന്നെ കുറച്ച് നേരം എന്തൊക്കെയോ സംസാരിച്ചിരുന്നും ടിവി കണ്ടും ഞങ്ങൾ സമയം തള്ളി നീക്കി “
” അവന്മാര് എത്തിയില്ലാല്ലോ ഒന്ന് വിളിച്ചു നോക്കട്ടെ.. “
അതും പറഞ്ഞ് അഭി ഫോൺ എടുക്കാൻ നോക്കുന്ന കറക്റ്റ് സമയത്ത് ശ്രീഹരി ഡോർ തുറന്ന് റൂമിലേക്ക് വന്നു..
” നീ എത്തിയോ നൂറായിസ്സാ.. “
റൂമിൽ കയറിയതും ഞാൻ അവനെ നോക്കി പറഞ്ഞു
“എന്റെ പൊന്നു മൈരേ ഉള്ള ആയുസ്സ് നീ പറഞ്ഞില്ലാണ്ടാക്കല്ലേ…”
അവൻ ഇളിച്ചുകൊണ്ടതും പറഞ്ഞ് മുഖം കഴുകാൻ വാഷ്ബേസിൻ്റെ അടുത്തേക്ക് നീങ്ങി..
” അഭി ഇവൻ എത്തിയല്ലോ എന്നാ പിന്നെ നന്ദുവിനെ വിളിച്ചുനോക്ക്.. “
ഞാൻ അഭിയെ നോക്കി പറഞ്ഞു
” വേണ്ടടാ ഞാൻ കുറച്ചു മുന്നേ വിളിച്ചായിരുന്നു അവൻ ഇപ്പോ എത്തും… “
എന്നെ നോക്കി അതും പറഞ്ഞ് ശ്രീ അഭിയുടെ തൊട്ടടുത്തിരുന്നു..
പിന്നെയും സമയം എന്തൊക്കെയോ പറഞ്ഞു തള്ളി നീക്കി.. അല്ലേലും വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് പണ്ടത്തെ ഓരോ കാര്യവും പറഞ്ഞു ഇവന്മാരോട് ഇരിക്കുന്നതാണ്.. ചെറുപ്പം മുതലേ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്… അതുകൊണ്ടാണ് ആ സൗഹൃദവലയം നഷ്ടപ്പെടാതിരിക്കാൻ കോളേജിലും ഒക്കെയും ഞങ്ങൾ ഒരുമിച്ച് ചേർന്നു… അങ്ങനെ പണ്ടത്തെ എന്തൊക്കെയോ പറഞ്ഞിരിക്കുമ്പോളായിരുന്നു ഡോറും തുറന്ന് നന്ദു ഉള്ളിലേക്ക് കയറി വന്നത്. ആശാൻ്റെ കയ്യിൽ ഒരു കവറൊക്കെയുണ്ട്..
” ആ വന്നോ സാറ്… കയ്യിൽ എന്താ കവറൊക്കെയുണ്ടല്ലോ… “
റൂമിൽ കേറി വന്ന അവനോട് ഞാൻ ചോദിച്ചു.
” വല്ലതും ഞണ്ണണ്ടെ മൈരേ… അതു വാങ്ങിയതാ പിന്നെ വേറൊരു സാധനം കൂടി വാങ്ങി…”
കയ്യിലിരിക്കുന്ന കവറിൽ നിന്ന് 750ml പെപ്സി കുപ്പി കാണിച്ചവൻ പറഞ്ഞു…
” ഇതെന്നതാ മൈരെ പെപ്സിയോ ഇതാണോ ഇത്ര വലിയ സംഭവം.. “
ശ്രീ ഇവനിതെന്തു പറ്റി എന്ന രീതിയിൽ അവനോട് ചോദിച്ചു..
” എടാ മരപൊട്ടാ ഞാനെന്താ നീയാണോ… ഇത് അയിന് പെപ്സി മാത്രമല്ല…വരുന്ന വഴിക്ക് ഞാൻ ഒരു ഓൾഡ് മോങ്ക് വാങ്ങി ഇതിൽ മിക്ക്സ്സാക്കിയതാ… “
ഇതൊക്കെ എന്ത് എന്നുള്ള മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് അവനതിന് മറുപടി പറഞ്ഞു…
” ടാ ഇവിടെ കിടന്ന് വെള്ളം അടിക്കാൻ ആണോ നിൻ്റെയൊക്കെ പ്ലാൻ.
. “
അവൻ്റെ മറുപടി കേട്ടതും കസേരയിൽ നിന്ന് എണീറ്റ് അവനോട് ഞാൻ ചോദിച്ചു..
“ആ തന്നെ… അതിനിപ്പോ എന്താ കുഴപ്പം… “
ഇവനിതെന്തു പറ്റി എന്നുള്ള രീതിയിൽ അവൻ എന്നെ നോക്കി മറുപടി പറഞ്ഞു
” ഒരു കുഴപ്പവുമില്ല ചക്കരേ… ഗ്ലാസ്സുണ്ടോ… “
ചിരിച്ചുകൊണ്ടതും പറഞ്ഞ് ഞാൻ അവൻ്റെ കയ്യിൽ നിന്ന് കുപ്പി പിടിച്ചുവാങ്ങി…
Next part enna
Ethenth Netflix reading roomoohhhh full theri vili aanalo ethil full?
കുഞ്ഞേ എന്തായി, ??
പിന്നെ റീ ആയിട്ട് തോന്നുന്നത് ഈ പാർട്ട് KK-യിൽ 18ആ തീയതി വന്നായിരുന്നു പക്ഷെ അന്നൊന്നും ഇതിൽ വന്നില്ല…വന്നത് 22നാണ്…അതായിരിക്കും…?
Kk പറഞ്ഞാൽ endha
kambikuttan
കഥ ഇട്ടതിൽ കുറേ ഭാഗം കട്ടായിട്ടാണ് വന്നത് എന്താണെന്നറിയില്ല….?? KKയിൽ Correct ആയി വന്നിട്ടുണ്ട് താൽപര്യമുള്ളവർ ഒന്നവിടെ കേറി നോക്കിയാ മതി….
Sry ….?
നന്നായിട്ടുണ്ട് ??
ഈ ഭാഗവും അടിപൊളി ബ്രോ…… അവന്റെ സൗഹൃദം ഒരുപാട് ഇഷ്ട്ടമായി….. ദിവ്യയും അവനും എങ്ങനെ ഒന്നിക്കുമെന്ന് അറിയാൻ waiting…
????
എന്തുപറ്റി മാറിപ്പോയതാണോ?
പഴയ പാർട്ട്
Repeating
മാറി വന്നതാണോ