ദക്ഷാർജ്ജുനം 1 [Smera lakshmi] 150

Views : 5707

ദക്ഷാർജ്ജുനം 1

Author : Smera lakshmi

 

എന്റെ ആദ്യ ശ്രമം ആണ്, എല്ലാവരുടെയും support വേണം.
അഭിപ്രായങ്ങൾ comment ബോക്സിൽ അറിയിക്കണേ..
സ്മേര ലക്ഷ്മി

ശങ്കരനാരായണപുരത്തെ ആയില്യംകാവിൽ ഒന്നിച്ചു വിളക്കു വെയ്ക്കുകയായിരുന്നു അവർ.
നിത്യവുമുള്ള തങ്ങളുടെ പ്രാർത്ഥന നാഗദൈവം നടത്തി തരുന്നതിലുള്ള സന്തോഷം.
നാഗ ദൈവങ്ങളെയും പ്രകൃതിയെയും സാക്ഷി ആക്കി
നാഗത്തറയിൽ വെച്ചിരുന്ന ആലിലത്താലി അവൻ അവളുടെ കഴുത്തിൽ ചാർത്തി.
തങ്ങളുടെ പ്രണയം സഫലമായതു കണ്ട് അവർ പുഞ്ചിരിച്ചു.
നാഗത്തറയിൽ വെച്ചിരുന്ന കുങ്കുമചെപ്പിൽ നിന്നു ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ സീമന്ദരേഖയിൽ പടർത്തി.

പ്രണയ സാഫല്യത്തോടെ അവർ നഗദൈവങ്ങളെ മനസ്സ് നിറഞ്ഞു തൊഴുതു നിന്നു.

പെട്ടെന്ന് ഒരു ദുഃസൂചന പോലെ കല്മണ്ഡപത്തിൽ ജ്വലിച്ചു നിന്ന തിരി നാളം ഒന്നാടി ഉലഞ്ഞു അണഞ്ഞു പോയി.

തൊഴുതു നിന്ന അവൾ കണ്ണുതുറന്നപ്പോൾ കണ്ടത് തന്റെ പ്രാണന്റെ മിഴിനീർ ഒഴുകി ഇറങ്ങുന്ന ചുവന്ന കണ്ണുകളാണ്.

അവന്റെ പുറകിലേക്ക് നോക്കിയ അവൾ കണ്ടത് അവനെ ഒരാൾ കുത്തി പരിക്കേല്പിക്കുന്നതാണ്.

അവന്റെ പുറകിലുള്ള ആളെ കണ്ട് അവൾ എന്തു ചെയ്യണമെന്നറിയതെ ചലനമറ്റു നിന്നു.
നിറഞ്ഞ കണ്ണുകളോടെ വേദനയുള്ള ചെറുചിരിയോടെ അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

അവൻ അവളുടെ ദേഹത്തേക്ക് വീണു. ഒരാൾ അവനെ അവളിൽ നിന്നും അടർത്തി മാറ്റി.

അവളുടെ നെഞ്ചിലേക്ക് അയാൾ കത്തി കുത്തി ഇറക്കി.

അയാളുടെ കയ്യിൽ നിന്നും അവൾ തറയിലേക്ക് ഊർന്നിറങ്ങി.
നിലത്തു കിടന്ന അവളുടെ കഴുത്തിലെ താലി കൂട്ടത്തിലുള്ള ഒരാൾ പൊട്ടിച്ചെറിഞ്ഞു.

രണ്ടുപേരും തീർന്നു എന്നു ഉറപ്പു വരുത്തി അവർ മടങ്ങിപ്പോയി. കാവിന്റെ നിലത്തു കിടന്നിരുന്ന അവളുടെ മുഖം രക്തവർണ്ണമായി,മുഖം വികൃതമായി  മാംസങ്ങൾ അടർന്നു തൂങ്ങി കിടന്നു തല മുടിയെല്ലാം പാറിപ്പറന്ന് അവൾ അലറിവിളിച്ചു.

കൊല്ലവർഷം 2016
ഈശ്വരമംഗലം തറവാട്

ആ……അമ്മേ…..ഏട്ടാ……
ഉറക്കെയുള്ള അലർച്ച കേട്ടാണ് അന്ന് ഈശ്വരമംഗലം തറവാട് ഉണർന്നത്. ഇരുകാതുകളും പൊത്തിപ്പിടിച്ചു കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു അലറിവിളിക്കുകയാണ് മഹാലക്ഷ്മി.
അപ്പോഴേക്കും എല്ലാവരും മഹാലക്ഷ്മിയുടെ മുറിക്കു പുറത്ത് ഹാജറുണ്ട്,അവർ പലതരത്തിലും അവളെ മാറി മാറി വിളിക്കുന്നുണ്ട്.

വിളി കേട്ട് പതിയെ വളരെ പതിയെ ആണ് മഹാലക്ഷ്മി സ്വബോധത്തിലേക്കു വന്നത്.
ഹോ സ്വപ്നമായിരുന്നോ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ അവൾ ആത്മഗതിച്ചു.
മഹാലക്ഷ്മി എഴുന്നേറ്റു കതകു തുറന്നു.
എന്താ മോളെ എന്താ പറ്റിയത് അമ്മയാണ് കക്ഷി (ഈശ്വരമംഗലത്ത് വസുന്ധര ദേവി)
അത്……അമ്മേ…..ഞാൻ……ഒരു പാറ്റ ദേഹത്തേക്ക് വീണത.

ഓ.. ഞാൻ കരുതി ഇവൾ കട്ടിലിന്ന് വീണാതാണെന്ന് (ഇത്ഈശ്വരമംഗലത്ത ദേവദത്തൻ ,മഹാലക്ഷ്മിയുടെ ഇളയ സഹോദരൻ തൊട്ടടുത്തുള്ള govt ഹോസ്പിറ്റലിൽ ഫിസിഷ്യനാണ്)

പോടാ….

നീ പോടി…..

മതി മതി ദേവാ നീ പോയി കിടക്കാൻ നോക്ക്.

ആ ശെരി.

മോളെ നീ പോയി കിടക്കാൻ നോക്ക്.മഹാലക്ഷ്മിയുടെ അമ്മ വസുന്ധര പറഞ്ഞു.

ആ…..ശെരിയമ്മേ.മഹാലക്ഷ്മി കതകടച്ചു കിടക്കാൻ നേരത്താണ് അത് ശ്രദ്ധിച്ചത്.
ഇതാ താലിയല്ലേ,ഇത് ഞാൻ ഷെൽഫിൽ വെച്ചതല്ലേ പിന്നെ എങ്ങനെ ബെഡിൽ വന്നു.
എന്തായാലും ഷെൽഫിൽ കൊണ്ടു വെക്കാം.
അവളത് ഷെൽഫിൽ കൊണ്ടു വെച്ചു,കിടക്കയിലേക്ക് ചെരിഞ്ഞു.
എനിക്കെന്താ പറ്റിയത്,ഞാനെന്തിനാ അമ്മയോട്‌ കള്ളം പറഞ്ഞത്,
ആരാണവർ , അവരുടെ മുഖം മാത്രം വ്യക്തമാകാത്തത് എന്താ..
(ഇത് ഈശ്വരമംഗലം മഹാദേവ വർമയുടെയും വാസുന്ദരദേവിയുടെയും  ഇളയ സന്താനം മഹാലക്ഷ്മി , പാലക്കാട് വിക്ടോറിയ കോളജിൽ P G സ്റ്റുഡന്റ് ആണ്,
ഇവൾക്ക് രണ്ടു ചേട്ടന്മാരുണ്ട്. മൂത്തയാൾ വിഷ്ണുദത്തൻ ഈശ്വരമംഗലം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആണ്, ഭാര്യ പ്രവീണ 5 വയസുള്ള മകൻ സൂര്യാംഷ്.
ഇളയസഹോദരൻ ദേവദത്തൻ ഭാര്യ ദേവിക , ഇവർക്കു കുഞ്ഞുങ്ങളില്ല.)

Recent Stories

The Author

Smera lakshmi

15 Comments

  1. തുടക്കം എന്ന് പറയാം.. പേജ് കൂട്ടമായിരുന്നു… ഒരു 7-10 പേജ് എങ്കിലും ആദ്യം ഇടമായിരുന്നു…

    ആദ്യ പേജ് മുതൽ രണ്ടാം പേജ് പകുതി വരെ നല്ല ഒഴുക്ക് ഉണ്ടായിരുന്നു… പക്ഷെ രണ്ടാം പേജിന്റെ അവസാനം സ്പീഡ് കൂട്ടി തീർക്കാൻ ഉള്ള ശ്രമം എന്ന് തോന്നി.. ആദ്യം ആയി എഴുതുന്നത് കൊണ്ടാകും… മെല്ലെ ശരിയാകും… 👍🏻
    പിന്നെ കഥയെപ്പറ്റി പറയാൻ ഹൊറർ റൊമാൻസ് വൈബ് ആദ്യം തന്നെ കൊണ്ട് വന്നിട്ടുണ്ട്… ✌🏻
    ഒരു അഭിപ്രായം പറയാൻ ഉള്ളത് കൊല്ലവർഷം എന്നത് മലയാളം വർഷം അല്ലേ… ഇപ്പോൾ 1197 അത്… ഇംഗ്ലീഷ് വർഷത്തെ നമ്മൾ കൊല്ലവർഷം എന്ന് പറയാറില്ല എന്നാണ് അറിവ് 👍🏻
    All the best❤️

    1. സ്മേര ലക്ഷ്മി

      Thanks

  2. 🌷🌷

    1. സ്മേര ലക്ഷ്മി

      ❤️❤️❤️🌹🌹

  3. നിധീഷ്

    💖💖💖💖💖

    1. സ്മേര ലക്ഷ്മി

      Thank you

  4. Nannayittund. Page kootti ezhuthan sremikkuka….

    1. സ്മേര ലക്ഷ്മി

      ❤️❤️❤️

  5. കൈലാസനാഥൻ

    സ്മേരാ ലക്ഷ്മി, ആകെ രണ്ട് പേജ് അല്ലെ ഉള്ളൂ അഭിപ്രായം പറയാറായിട്ടില്ല. പക്ഷേ എന്തൊക്കെയോ സംഭവ വികാസങ്ങൾ ഉണ്ടാകും എന്ന സൂചന ഉണ്ട് . എന്നാൽ വിവാഹിത അല്ല എന്നാണ് എന്റെ തോന്നൽ മഹാലക്ഷ്മി എന്തിനാണ് താലി ഷെൽഫിൽ സൂക്ഷിക്കുന്നത് ? ആരുടേതാണ് ആ താലി ? സംശയങ്ങൾ ഒരുപാടുണ്ട് , പേജ് കൂട്ടി എഴുതുക നിരുത്സാഹപ്പെടുത്തുന്നില്ല തുടരുക ഇഷ്ടപ്പെട്ടാൽ അഭിപ്രായം പറയും തുടർന്ന് വായിക്കും ഇല്ലെങ്കിൽ അഭിപ്രായവും ഉണ്ടാവില്ല വായനയും. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thanks

  6. nalla thudakam , excited for the next part

    1. ആദി ശങ്കരൻ

      Submit cheythittund

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com