ദക്ഷാർജ്ജുനം 1 [Smera lakshmi] 150

അടുത്ത ദിവസം ക്ഷേത്രത്തിൽ പോകുമ്പോഴും മഹാലക്ഷ്മിയുടെ മനസു നിറയെ ഇന്നലെ കണ്ട സ്വപ്നമായിരുന്നു
ഡോ…..പുറകിൽ നിന്നുള്ള വിളി കേട്ടാണ് മഹാലക്ഷ്മി ചിന്ത വിട്ടുണർന്നത്.(അത് ദേവനന്ദാണ്,മഹാലക്ഷ്മിയുടെ നന്ദേട്ടൻ, മാളികപ്പുരക്കൽ തറവാട്ടിലെ ശേഖരന്റെയും സീതയുടെയും ഏകമകൻ,ദേവദത്തന്റെ കൂടെ അതേ ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗം ഡോക്ടർ ആണ്,അതിനെക്കാളുപരി മഹാലക്ഷ്മിയുടെ ജീവനാണ് ദേവാനന്ദ്)

താനെന്താ ഇങ്ങനെ ഓർതോണ്ടു നടക്കുന്നെ.

ആ….അതേട്ടാ ഞാനിന്നലെ കണ്ട സ്വപ്നത്തെ കുറിച്ചോർത്തതാ.
ഓ….അത് എന്താ സ്വപ്നം

മഹാലക്ഷ്മി ദേവനന്ദിനോട് കണ്ട സ്വപ്നത്തെ കുറിച്ചു പറഞ്ഞു.

അതു വെറും സ്വപ്നമല്ലേ ലക്ഷ്മി താൻ വാ.

അവരിരുവരും ക്ഷേത്രത്തിലേക്ക് കാലെടുത്തു വെച്ചു.

തുടർച്ചയായി മഹാലക്ഷ്മി ആ സ്വപ്നം കാണാൻ തുടങ്ങി,അതു കണ്ടു ഞെട്ടിയെഴുന്നേൽക്കുന്നതും പതിവായി.
എന്താണ് സംഭവിക്കുന്നതെന്നറിയതെ മഹാലക്ഷ്മി ദിവസങ്ങളോളം രാത്രിയിൽ ആലോജിച്ചിരിന്നു.

രാവിലെ കോളേജിലേക്ക് പോവാൻ നിലക്കണ്ണാടിയുടെ മുൻപിൽ നിന്നു ഒരുങ്ങുകയായിരുന്നു മഹാലക്ഷ്മി. തലമുടി ചീകുന്ന നേരത്താണ് അവളത് ശ്രദ്ധിച്ചത്.തന്നെ നോക്കി കൊണ്ട് തന്റെ പിറകിൽ എന്തോ നിൽക്കുന്നത് മഹാലക്ഷ്മി കണ്ടു.

പെട്ടെന്നവൾ തിരിഞ്ഞു നോക്കി.

ഇല്ല അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല,ഇത് പലതവണ ആയി മഹാലക്ഷ്മിയ്ക്ക് അനുഭവപ്പെട്ടു.

ഒരു ദിവസം രാത്രി ഷെൽഫിൽ നിന്നെന്തോ തിടുക്കത്തിൽ എടുക്കുന്ന സമയത്താണ് എന്തോ താഴേക്ക് വീണത്.
അവൾ അത്‌ കയ്യിലെടുത്തു.
അത് സ്വർണ്ണനിറമുള്ള ഒരു ബോക്സ് ആയിരുന്നു.

അവൾ ആ ബോക്സ് തുറന്ന് നോക്കി.

അതിൽ ഒരു സ്വർണ്ണത്താലി ആയിരുന്നു…..

തുടരും…….