തോക്ക് [AK] 81

 

എന്തും കിട്ടുമോ… എന്നിട്ട് തനിക്കെന്താണ് സന്തോഷം കിട്ടാത്തത്… ഹാ… ആരു പറഞ്ഞു സന്തോഷം കിട്ടുന്നില്ലെന്ന്… താനിപ്പോൾ സന്തോഷവാനല്ലേ… നിരന്നു നിൽക്കുന്ന മാംസക്കച്ചവടക്കാർക്കിടയിൽ ഒരുത്തിക്കൊപ്പം രാമു കയറുന്നത് കണ്ടിരുന്നു…സ്ഥിരം മുറിയിൽ കയറി കിടന്നപ്പോൾ പിന്നിൽ അവൾ തന്റെ മുതുകിൽ കവിൾ ചേർത്തത് അറിയുന്നുണ്ടായിരുന്നു.. ആ കവിളുകൾ നനഞ്ഞിരുന്നോ… അവിടെ നിന്നും ദേഷ്യത്തോടെ എഴുന്നേൽക്കാനാഞ്ഞപ്പോൾ പിടിച്ചു നിർത്തിയതും ആ ഈറനണിഞ്ഞ കണ്ണുകളാണ്.. നോക്കാതിരിക്കാനായില്ല…

 

“ഇന്നെങ്കിലും ഞാനടുത്തൊന്നു കിടന്നോട്ടെ…മറ്റൊന്നും വേണ്ട… അതെങ്കിലും..”

 

ഒന്നും പറഞ്ഞില്ല… കട്ടിലിനൊരു വശത്തായി നീങ്ങിക്കിടന്നു.. എന്തോ ഒരു തിളക്കം ആ കണ്ണുകളിൽ അപ്പോൾ കണ്ടത് മനഃപൂർവം ഗൗനിച്ചില്ല.. എന്തെല്ലാമോ അവൾ പറയുന്നുണ്ടായിരുന്നു… ഒന്നും കേൾക്കാൻ കൂട്ടാക്കാതെ കണ്ണടച്ചിരുന്നു.. എങ്കിലും അവൾ പറഞ്ഞുകൊണ്ടിരുന്നു… ചിലപ്പോൾ അവൾക്കറിയാമായിരിക്കും ഞാനത് കേൾക്കുന്നുണ്ടായിരുന്നെന്ന്.. രാവിലെ കണ്ണുതുറന്നപ്പോൾ കണ്ടില്ല… അന്വേഷിക്കാനും നിന്നില്ല… പതിവ് പോലെ ആരെങ്കിലും കൊണ്ടു പോയിക്കാണും…

 

രാമുവിൽ തത്തിക്കളിച്ചിരുന്ന കള്ളച്ചിരി നടക്കുമ്പോഴാണ് ശ്രദ്ധിച്ചത്.. അവനോട് ചോദിച്ചപ്പോൾ അവൻ വീണ്ടും ഇളിക്കുന്നു…

അവിടെ പോകുമ്പോൾ എന്നും ഒരാളുടെ മുറിയിൽ മാത്രമേ ഞാൻ കേറാറുള്ളുവെന്ന് അവനറിഞ്ഞത്രേ… അതിനിപ്പോ എന്താണ്… അതിൽ തെറ്റുണ്ടോ… ഇനി ഉണ്ടെങ്കിൽ തെറ്റു ചെയ്യാനല്ലേ തനിക്കിഷ്ടം…

 

അവിടേക്ക് സ്വന്തം ഇഷ്ടപ്രകാരം വന്ന അപൂർവം ചിലരിൽ ഒരാൾ അവളായിരുന്നു.. പക്ഷെ ഒരിക്കലും അവളെ ഇഷ്ടപ്പെട്ടിട്ടില്ലേ… ഇല്ല.. അവളെയൊക്കെ ആരിഷ്ടപ്പെടാൻ… അല്ല പിന്നെ… ഹ്മ്മ്…

 

പുതിയ പണിയുടെ ഭാഗമായി ഒരു വാഹനത്തിലായിരുന്നു യാത്ര… എന്ത് ജോലിയാണെന്ന് ചോദിച്ചാൽ ഒരു കടത്താണെന്നാണ് പറഞ്ഞത്… ഡ്രൈവർ ആയിട്ടാണ്… ചങ്കൂറ്റമുള്ള ആളെ വേണമത്രേ… അപ്പോൾ പിന്നെ മുംബൈ പോലീസിന്റെ എൻകൌണ്ടർ ലിസ്റ്റിലുണ്ടായിട്ടും പലരെയും പുല്ലു പോലെ പബ്ലിക് റോഡിലിട്ട് കൊന്നവനെ അറിയാതിരിക്കുമോ.. പിന്നിൽ മൂന്നാലുപേർ വന്ന് കയറിയതറിഞ്ഞിരുന്നു… കൂടെ ഒരാളെ അവർ എടുത്തുകൊണ്ടു വന്നിരുന്നു… ആരാണെന്ന് മനസ്സിലാക്കിയില്ല… വണ്ടിയെടുത്തു തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്നും ഒരു പെൺകുട്ടിയുടെ മൂളക്കം കേട്ടത്..

മൂടി കെട്ടിയ വായിലൂടെയുള്ള മൂളക്കം.. ഒന്നു തിരിഞ്ഞു നോക്കി…ഒരു പതിനേഴു പതിനെട്ടു പ്രായം തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി… അവളുടെ കണ്മഷി കണ്ണീരിനാൽ പടർന്നിരുന്നു..

Updated: August 1, 2021 — 4:50 pm

6 Comments

  1. Ak നന്നായിട്ടുണ്ട്.

    നിർഭയം എവിടെ ?

  2. കൊള്ളാം നല്ല കഥ❤️❤️

    Always a coin has two faces

  3. നിധീഷ്

    ???

  4. ?????
    And waiting for …………

  5. Ak നിർഭയം നിർത്തിയോ

    1. ❤️❤️❤️

      All coin has two faces

Comments are closed.