തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

ചുറ്റിലുമായി ഒന്ന് കണ്ണോടിച്ചു…. ആ ബാൽബിന്റെ പ്രകാശത്തിൽ ഗോഡൗണിൽ നേരിയ വെളിച്ചം നിറഞ്ഞിട്ടുണ്ട്…

 

രണ്ടു ഭാഗത്തുമായി രണ്ട് ജനവാതിലുകൾ മാത്രം…

പുറത്തേക്കൊന്നും കാണാതിരിക്കാൻ ബ്ലാക്ക് സ്റ്റിക്കർ കൊണ്ട് കവർ ചെയ്തിട്ടുണ്ട്…

 

കൂടെ ചെറിയ ഒരു ഇരുമ്പു നെറ്റും ആ ജനവാതിലിനു ചുറ്റിലുമായിയുണ്ട് …

ജോസിനെ അവിടെ എവിടെയും കാണുന്നില്ല….

മുന്നിലേക്ക് തന്നെ നടന്നു… പതിയെ ആ കസേരയുടെ അടുത്തെത്തി…

 

ആ കസേരയുടെ ഇടത് വശത്തിലൂടെ മുന്നിലേക്ക് നടന്നു…

 

തന്റെ ഉള്ളിൽ ഉരുണ്ടുകൂടിയ സംശയം സത്യമായിരിക്കുന്നു…

 

ഭാർഗ്ഗവൻ കൊല്ലപ്പെട്ടിരിക്കുന്നു…

 

ഭാർഗ്ഗവന്റെ ശരീരത്തിലും മുഖത്തും ചെറിയ ചെറിയ കുറെ വരകളുണ്ട്… കത്തികൊണ്ട് വരഞ്ഞത് പോലെയുള്ള വരകൾ..

ശരീരത്തിൽ എന്തോ പൊടി വിധറിയിട്ടുണ്ട്…. ചുവപ്പ് നിറമുള്ള പൊടി…

മുളകുപൊടി ആണെന്ന് തോന്നുന്നു…

 

ഒരു കാൽ അറുത്തു മാറ്റപ്പെട്ടിരിക്കുന്നു…

 

പക്ഷേ മരണതിന് അതൊന്നുമല്ല കാരണം…

 

കഴുത്തിൽ നിന്നും അപ്പോഴും രക്തം ഇറ്റി ഇറ്റി വീണു കൊണ്ടിരിക്കുന്നു…

 

ആരോ….. ഏതാനും നിമിഷങ്ങൾക്ക് മുൻപ് കഴുത്തറത്ത് കൊന്ന പോലെ…

 

തന്റെ ഉള്ളിൽ ഭയം അല്ലാതെ വേറെ എന്തോ വികാരം നീറയുന്നതുപോലെ…

 

തന്റെ ചുറ്റിലും ആരോ തന്നെ നിരീക്ഷിക്കുന്നുണ്ട്…

എന്തോ ഒരു അപകടം തന്നിലേക്ക് വരുന്നു…

 

▪️▪️▪️

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.